മേദാ
ദൃശ്യരൂപം
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഈ ഔഷധം പ്രധാനമായും ഹിമാലയത്തിൽ മാത്രം കണ്ടുവരുന്നവയാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. വള്ളിപോലെ പടർന്നു വളരുന്നവയാണ് മേദ. വള്ളിക്ക് വെള്ള നിറമായിരിക്കും. കിഴങ്ങിന് ഇഞ്ചിയുടെ ആകൃതിയും വെള്ളനിറവും ആയിരിക്കും. ശീതവീര്യം ആണ് ഉള്ളത്.[1]
ഔഷധഗുണം
[തിരുത്തുക]ഇത് ശരീരത്തിനെ തടിപ്പിക്കുകയും മുലപ്പാലിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. കൂടാതെ പിത്തം വാതരക്തം, ജ്വരം എന്നിവയേയും കഫത്തേയും കുറയ്ക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 20 & 21. H&C Publishers, Thrissure.