മേരി ഫൗസ്റ്റീന കൊവാൾസ്ക
വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക | |
---|---|
കന്യക, ദൈവകാരുണ്യത്തിന്റെ അപ്പസ്തോല | |
ജനനം | 25 ഓഗസ്റ്റ് 1905 ലോഡ്സ്, പോളണ്ട്, റഷ്യൻ സാമ്രാജ്യം |
മരണം | ഒക്ടോബർ 5, 1938 ക്രാക്കോ, പോളണ്ട് | (പ്രായം 33)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 18 ഏപ്രിൽ1993 by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ |
നാമകരണം | 30 ഏപ്രിൽ 2000 by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | സ്വർഗ്ഗീയ കരുണ്യത്തിന്റെ ബസലിക്ക, ക്രാക്കോ, പോളണ്ട് |
ഓർമ്മത്തിരുന്നാൾ | 5 ഒക്ടോബർ |
മദ്ധ്യസ്ഥം | ലോക യുവദിനം |
റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്നു വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക. (ഓഗസ്റ്റ് 25, 1905 - ഒക്ടോബർ 5, 1938) സ്വർഗീയ കാരുണ്യത്തിന്റെ അപ്പസ്തോല എന്ന് വിശുദ്ധ ഫൌസ്റ്റീന അറിയപ്പെടുന്നു. 1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് ജനിച്ചു. 1938 ഒക്ടോബർ 5-നു അന്തരിച്ചു. 1993 ഏപ്രിൽ 18-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മേരിയെ വാഴ്ത്തപ്പെട്ടവളായും അദ്ദേഹം തന്നെ 2000 ഏപ്രിൽ 30-ന് വിശുദ്ധയായും പ്രഖ്യാപിച്ചു.
ജീവിത കാലത്തിലുടനീളം ഈശോയുടെ ദർശനങ്ങൾ ലഭിച്ചിരുന്നു എന്നു കത്തോലിക്കർ വിശ്വസിക്കുന്ന ഇവർ ഈശോയുമായുള്ള സംഭാഷണങ്ങൾ ഡയറിയിൽ കുറിച്ച് വച്ചിരുന്നത് പിൽക്കാലത്ത് ഡയറി: ഡിവൈൻ മേഴ്സി ഇൻ മൈ സോൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുക, ക്രിസ്തുവിന്റെ അനന്തമായ കരുണയിൽ വിശ്വസിക്കുക, മറ്റുള്ളവരിലേക്ക് ദൈവകാരുണ്യം ഒഴുകുന്നതിനുള്ള ചാലകം ആയി പ്രവർത്തിക്കാൻ ഉതകും വിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപഴകുക എന്നീ മൂന്നു കാര്യങ്ങളാണ് വിശുദ്ധ പ്രചരിപ്പിച്ച ദൈവകാരുണ്യ ഭക്തിയുടെ അടിസ്ഥാനം.
അവലംബം
[തിരുത്തുക]- Diary: Divine Mercy in My Soul[പ്രവർത്തിക്കാത്ത കണ്ണി] by Faustina Kowalska 2003 ISBN 1-59614-110-7
- Vatican biography of Faustina Kowalska
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Pope Benedict's Divine Mercy Mandate by David Came 2009 ISBN 978-1-59614-203-9
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Homily of Pope John Paul
- Vatican Page on Saint Faustina
- Polish Divine Mercy Shrines
- Devotional organizations
ൺ