മോണോക്രോടാലിൻ
ദൃശ്യരൂപം
പൈറോലിസിഡിൻ ആൽക്കലോയിഡുകളുടെ ഗ്രൂപ്പിൽപ്പെടുന്ന ഒരു ആൽക്കലോയിഡാണ് മോണോക്രോടാലിൻ.[1] ഇത് സസ്യജന്യമാണ്. ഇതൊരു വിഷപദാർത്ഥം കൂടിയാണ്. കന്നുകാലികളെപ്പോലുള്ള വളർത്തു മൃഗങ്ങൾക്ക് ഇത് ഹാനികരമാണ്.[2] [3][4]
കിലുകിലുക്കി പോലുള്ള ക്രോട്ടലേറിയ ഇനത്തിൽപ്പെട്ട ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും മോണോ ക്രോട്ടാലിൻ അടങ്ങിയിട്ടുണ്ട്. കരിനീലക്കടുവ ശലഭത്തിന്റെ ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമായ പൈറോളിസിഡിൻ ആൽക്കലോയിഡ് ഗണത്തിൽപ്പെട്ടതാണ് മോണോ ക്രോട്ടാലിൻ എന്ന പദാർഥം. ഈ ചെടിയിൽ നിന്നും ലഭിക്കുന്ന മോണോക്രോടാലിൻ അവയുടെ ശരീരത്തിൽ ശേഖരിക്കുകയും ചെയ്യുന്നു.[5] ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിലും ഈ ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Monocrotaline (Crotaline) | Pyrrolizidine Alkaloid | MedChemExpress". Retrieved 2021-06-27.
- ↑ "Monocrotaline - an overview | ScienceDirect Topics". Retrieved 2021-06-27.
- ↑ Mechanisms and pathology of monocrotaline pulmonary toxicity
- ↑ Monocrotaline Induces Endothelial Injury and Pulmonary Hypertension
- ↑ "പൂമ്പാറ്റച്ചെടി". Retrieved 2021-06-27.