മോളി
മോളി | |
---|---|
![]() | |
കറുത്ത മോളി | |
Scientific classification | |
കിങ്ഡം: | |
Phylum: | Chordata രജ്ജ്വിക
|
Class: | Actinopterygii രശ്മിപക്ഷക
|
Order: | Cyprinodontiformes സിപ്രിനോഡോണ്ടിഫോംസ്
|
Family: | Poeciliidae പൊയിസീലിഡേ
|
Genus: | Poecilia പൊയിസീലിയ
|
അലങ്കാരമത്സ്യവളർത്തൽ രംഗത്ത് ശ്രദ്ധേയമായ ഒരു ശുദ്ധജല മത്സ്യമാണ് മോളി. ഗപ്പി, എൻഡ്‌ലർ മത്സ്യം എന്നിവ ഉൾപ്പെടുന്ന പൊയിസിലിഡേ എന്ന കുടുംബത്തിൽപ്പെട്ട ഇവ മെക്സിക്കോയ്ക്ക് തദ്ദേശീയമാണ്.
ജീവശാസ്ത്രം
[തിരുത്തുക]താരതമ്യേന ലവണാംശം കൂടിയ ജലത്തിൽ കഴിയുന്ന ഒരു ശുദ്ധജല മത്സ്യമാണ് മോളി. ഇവയിൽ ആൺ മത്സ്യം പെൺമത്സ്യത്തെ അപേക്ഷിച്ച് താരതമ്യേന ചെറുതാണ്. പൂർണ്ണവളർച്ചയെത്തിയ ഒരാൺമത്സ്യത്തിന് ശരാശരി എട്ട് സെൻറീമീറ്ററും പെൺ മത്സ്യത്തിന് 12 സെൻറീമീറ്ററും ആണ് നീളം. 3 മുതൽ 5 വർഷം വരെയാണ് ആണ് ഇവയുടെ ആയുർദൈർഘ്യം.
![](http://upload.wikimedia.org/wikipedia/commons/thumb/0/0b/2015-09-13_female_spotted_molly.jpg/220px-2015-09-13_female_spotted_molly.jpg)
പ്രകൃതി
[തിരുത്തുക]താരതമ്യേനെ ശാന്ത സ്വഭാവക്കാരായ ഇവ കൂട്ടമായി സഞ്ചരിക്കുന്ന സ്വഭാവക്കാരാണ്. ഇത്തരം കൂട്ടങ്ങളിൽ ഒരാൺ മത്സ്യവും അനേകം പെൺമത്സ്യങ്ങളും കാണും.
ഭക്ഷണക്രമം
[തിരുത്തുക]ഇത് പ്രധാനമായും സസ്യഭുക്കുകളാണ്. പായലുകളും മറ്റ് സസ്യങ്ങളും ആണ് ആണ് പ്രകൃതിയിൽ ഇവയുടെ ഭക്ഷണം. വളർത്തു മത്സ്യങ്ങൾക്ക് പെല്ലെറ്റിന് പുറമേ ചീരയും വെള്ളരിക്കയും നൽകാവുന്നതാണ്. ചെമ്മീൻ പരിപ്പും ചെറിയ വിരകളും ഇവ അകത്താക്കാറുണ്ട്.
പ്രജനനം
[തിരുത്തുക]എട്ടാഴ്ച പ്രായമെത്തുമ്പോൾ ഇവ പ്രജനനത്തിന് സജ്ജമാക്കുന്നു. ഇവയിൽ ആൺ മത്സ്യത്തിന്റെ പിൻചിറക് കൂർത്തതാണ്. പെൺ മത്സ്യത്തിന്റെ ഉദരം താരതമ്യേന വലുതും പിൻ ചിറക് വിശറിയുടെ ആകൃതിയിലും ആണ്. മറ്റ് പല മത്സ്യങ്ങളിൽനിന്നും വ്യത്യസ്തമായി ഇവയിൽ ബീജസങ്കലനം ആന്തരികമാണ്. മോളികൾ ജീവജ മത്സ്യങ്ങളാണ്, അതായത് ഇവ കുഞ്ഞുങ്ങളെ ജീവനോടെ പ്രസവിക്കുന്നു.35 മുതൽ 45 ദിവസമാണ് ഗർഭകാലം.ഒറ്റപ്രസവത്തിൽ ഇവയ്ക്ക് 100 കുഞ്ഞുങ്ങൾ വരെ ഉണ്ടാകും.
ഇനങ്ങൾ
[തിരുത്തുക]പ്രകൃതിയിൽ ഇവയ്ക്ക് പൊതുവേ വെള്ളി നിറമാണെങ്കിലും മത്സ്യകർഷകർ വിവിധ ഇനങ്ങളിലുള്ള മോളികളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൊയിസീലിയ ജനുസ്സിൽ പെട്ട മറ്റ് മത്സ്യങ്ങളും മോളി എന്ന പേരിൽ അറിയപ്പെടുന്നതിനാൽ അവ കൂടി താഴെ ചേർക്കുന്നു.
ബലൂൺ മോളി
[തിരുത്തുക]വീർത്തിരിക്കുന്ന ഉദരഭാഗത്തോട് കൂടിയ ഒരിനമാണ് ബലൂൺ മോളി (Poecilia latipinnata).
![](http://upload.wikimedia.org/wikipedia/commons/thumb/4/4b/Molly_balloon.jpg/220px-Molly_balloon.jpg)
പായ്‌ചിറകൻ
[തിരുത്തുക]ഇവയുടെ മുകൾ വശത്തുള്ള ചിറക് കപ്പലിന്റെ പായകൾക്ക് സമാനമായതിനാലാണ് ഇവയ്ക്ക് ഈ പേര് വന്നത്. Poecilia latipinnata എന്നതാണ് ശാസ്ത്രനാമം.
കിന്നരവാലൻ
[തിരുത്തുക]അർദ്ധചന്ദ്രാകൃതിയിലുള്ള ഇവയുടെ വാൽ കിന്നരം പോലെ പോലെ ഇരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് വന്നത്.
![](http://upload.wikimedia.org/wikipedia/commons/thumb/6/69/LyretailMolly.jpg/220px-LyretailMolly.jpg)
ഇവയെ കൂടാതെ സാധാരണയിനം മോളികൾ പലനിറങ്ങളിൽ ലഭ്യമാണ്. ചോക്ലേറ്റ്, ഡൽമേഷ്യൻ, ഓറഞ്ച്, വെള്ളി, സ്വർണ എന്നീ സാധാരണയിനങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/b/b0/DalmationMolly.jpg/220px-DalmationMolly.jpg)
പൊയിസീലിയ ജനുസ്സിലെ അംഗങ്ങൾ
[തിരുത്തുക]- Poecilia amazonica Garman, 1895.
- Poecilia boesemani Poeser, 2003.
- ശാന്തസമുദ്ര മോളി, Poecilia butleri Jordan, 1889.
- കാറ്റെമാക്കോ മോളി, Poecilia catemaconis Miller, 1975.
- കൗക്കാ മോളി, Poecilia caucana (Steindachner, 1880).
- Poecilia caudofasciata (Regan, 1913).
- ചെറുമോളി, Poecilia chica Miller, 1975.
- Poecilia dauli Meyer & Radda, 2000.
- പ്രശാന്ത മോളി, Poecilia elegans (Trewavas, 1948).
- ആമസോൺ മോളി, Poecilia formosa (Girard, 1859).
- Poecilia gillii (Kner, 1863).
- ഹിസ്പാന്യോള മോളി, Poecilia hispaniolana Rivas, 1978.
- Poecilia koperi Poeser, 2003.
- Poecilia kykesis Poeser, 2002.
- പായ്‌ചിറകൻ, Poecilia latipinna (Lesueur, 1821).
- Broadspotted molly, Poecilia latipunctata Meek, 1904.
- Poecilia marcellinoi Poeser, 1995.
- ബൽസാസ് മോളി, Poecilia maylandi Meyer, 1983.
- Poecilia mechthildae Bork, Etzel & Meyer, 2002.
- ചെറുചിറകൻ, Poecilia mexicana Steindachner, 1863.
- Poecilia nicholsi (Myers, 1931).
- കണ്ടൽ മോളി, Poecilia orri Fowler, 1943.
- പെറ്റേൻ മോളി , Poecilia petenensis Günther, 1866.
- ഗപ്പി, Poecilia reticulata Peters, 1859.
- Poecilia rositae Meyer, Radda, Schartl, Schneider & Wilde, 2004.
- Poecilia salvatoris Regan, 1907.
- Poecilia sphenops|മോളി, കറുത്ത മോളി Poecilia sphenops Valenciennes, 1846.
- ഗന്ധകമോളി, Poecilia sulphuraria (Alvarez, 1948).
- പർവ്വതമോളി, Poecilia teresae Greenfield, 1990.
- Poecilia vandepolli Van Lidth de Jeude, 1887.
- യുകറ്റാൻ മോളി, Poecilia velifera (Regan, 1914).
- Poecilia vivipara Bloch & Schneider, 1801.
- Poecilia wandae Poeser, 2003.
- എൻഡ്‌ലർ മത്സ്യം, Poecilia wingei Isbrücker, Kempkes & Poeser, 2005.[1]
അവലംബം
[തിരുത്തുക]- ↑ Fred N. Poeser, Michael Kempkes, Isaac J. H. Isbrücker (2005). "Description of Poecilia (Acanthophacelus) wingei n. sp. from the Paria Peninsula, Venezuela, including notes on Acanthophacelus Eigenmann, 1907 and other subgenera of Poecilia Bloch and Schneider, 1801 (Teleostei, Cyprinodontiformes, Poecilidae)" (PDF). Contributions to Zoology. 74: 97–115. Archived from the original (PDF) on 2007-10-20. Retrieved 2011-07-14.
{{cite journal}}
: CS1 maint: multiple names: authors list (link)