Jump to content

മോസ്കോ മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസ്കോ മെട്രോ
മായക്കോവ്സ്കയാ നിലയം
പശ്ചാത്തലം
ഉടമMoskovsky Metropoliten
സ്ഥലംമോസ്കോ, റഷ്യ
ഗതാഗത വിഭാഗംഅതിവേഗഗതാഗതം
പാതകളുടെ എണ്ണം12
സ്റ്റേഷനുകൾ196 (ഒന്ന് അടച്ചിരിക്കുന്നു.)
ദിവസത്തെ യാത്രികർ67.3 ലക്ഷം (ശരാശരി, 2012), 92.8 ലക്ഷം (റെക്കോർഡ്, 2012)[1]
ചീഫ് എക്സിക്യൂട്ടീവ്ദിമീത്രി പെഗോവ്
വെബ്സൈറ്റ്http://engl.mosmetro.ru/
പ്രവർത്തനം
തുടങ്ങിയത്15 മേയ് 1935
പ്രവർത്തിപ്പിക്കുന്നവർMoskovsky Metropoliten
സാങ്കേതികം
System length327.5 കിലോമീറ്റർ [1]
Track gauge1520 മില്ലീമീറ്റർ

റഷ്യൻ തലസ്ഥാനമായ മോസ്കോയേയും സമീപപ്രദേശങ്ങളേയും സേവിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് മോസ്കോ മെട്രോ.[2] 1935-ൽ 11 കിലോമീറ്റർ റെയിൽപ്പാതയും 13 നിലയങ്ങളുമായി തുറന്നു. ഇന്ന് 313 കിലോമീറ്റർ റെയിൽപ്പാതയും 196[3] നിലയങ്ങളുമുണ്ട്. ഒരു ദിവസം ശരാശരി എഴുപത് ലക്ഷം ആളുകൾ ഉപയോഗിക്കുന്ന ഈ അതിവേഗഗതാഗത ശൃംഖല മെട്രോ ലോകത്തിലെ ഏറ്റവും തിരക്കുള്ള മെട്രോ ശൃംഖലകളിൽ മൂന്നാമതാണ്. ദിവസവും രാവിലെ അഞ്ചര (5:30) മുതൽ രാത്രി ഒരുമണി (1:00) വരെ പ്രവർത്തിക്കുന്നു.[4]

മോസ്കോ മെട്രോ ശൃംഖല

12 പാതകളാണ് മോസ്കോ മെട്രോയിലുള്ളത്. ഇവയിൽ അഞ്ചാം പാത നഗരത്തെ ചുറ്റിയാണ്. മറ്റ് പാതകൾ നഗരത്തിനും മേൽപ്പറഞ്ഞ അഞ്ചാം പാതയ്ക്കും കുറുകേയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓരോ പാതയ്ക്കും ഒരു പേരും, സംഖ്യയും, നിറവും നൽകിയിട്ടുണ്ട്. എന്നാൽ 2,10,11,12 പാതകൾക്ക് ഏതാണ്ട് ഒരുപോലെയുള്ള പച്ച/നീല നിറങ്ങളാണ് കൊടുത്തിരിക്കുന്നത്. മുഴുവൻ ശൃംഖലയുടേയും ചിത്രം എല്ലാ നിലയങ്ങളിലും, തീവണ്ടികളിലും ലഭ്യമാണ്.[5] എന്നാൽ ഓരോ പ്ലാറ്റ്ഫോമിലും കൊടുത്തിട്ടില്ല. നഗരത്തിലേക്ക് വരുമ്പോൽ പുരുഷശബ്ദവും പോകുമ്പോൽ സ്ത്രീശബ്ദവുമാണ് അറിയിപ്പുകൾ വായിക്കുന്നത്.[6]

സംഖ്യ മലയാളം പേര് ഇംഗ്ലീഷ് പേര് റഷ്യൻ പേര് തുറന്നത് അവസാന നീട്ടൽ നീളം (കി.മീ.) നിലയങ്ങൾ
1 സൊക്കോൾനിച്ചെസ്കയ പാത Sokolnicheskaya Line Сокольническая 1935 2014.12 28.2 20
2 സമസ്ക്വൊറിയെറ്റ്സ്കയ പാത Zamoskvoretskaya Line Замоскворецкая 1938.09 2012.24 39.8 21
3 അർബാറ്റ്സ്കൊ-പൊക്രോവ്സ്കയ പാത Arbatsko-Pokrovskaya Line Арбатско-Покровская 1938.03 2012 45.1 22
4 ഫില്യോവ്സ്കയ പാത Filyovskaya Line Филёвская   1958[note 1] 2006 14.9 13
5 കോൾട്ട്സെവായ പാത Koltsevaya Line Кольцевая 1950 1954 19.3 12
6 കാലുഷ്ക്കെ-റിഷ്ക്കെ പാത Kaluzhsko-Rizhskaya Line Калужско-Рижская 1958 1990 37.6 24
7 തഗാൻസ്ക്കൊ-ക്രാസ്നൊപേഷ്നെൻസ്കയ പാത Tagansko-Krasnopresnenskaya Line Таганско-Краснопресненская 1966 2014.08 40.5 22
8ക കലിനിൻസ്ക-സോൾണ്ട്സെവ്സ്കയ പാത Kalininsko-Solntsevskaya Line (east)[note 2] Калининско-Солнцевская 1979 2012 16.3 8
8ഖ കലിനിൻസ്ക-സോൾണ്ട്സെവ്സ്കയ പാത Kalininsko-Solntsevskaya Line (west)[note 2] 2014 2014.01 3.4 2
9 സെർപ്പുഖോവ്സ്കൊ-ടിമിര്യസെവ്സ്കയ പാത Serpukhovsko-Timiryazevskaya Line Серпуховско-Тимирязевская 1983 2002 41.2 25
10 ല്യുബ്ലിൻസ്കൊ-ദിമിത്രോവ്സ്കയ പാത Lyublinsko-Dmitrovskaya Line Люблинско-Дмитровская 1995 2011 28.2 17
11 കഹോവ്സ്കയ പാത Kakhovskaya Line Каховская   1995[note 3] 1969 3.3 3
12 ബുത്തോവ്സ്കയ പാത Butovskaya Line Бутовская 2003 2014.02 10 7
Total: 327.5 196

ശ്രദ്ധിക്കുക:-

  1. ഈ പാതയുടെ നാല് കേന്ദ്ര നിലയങ്ങൾ (അലക്സാന്ദ്രോവ്സ്കി മുതൽ കിയേവ്സ്കയ വരെ) ആദ്യം ഒന്നാം പാതയുടെ ഭാഗമായിരുന്നു. 1938 മുതൽ 53 വരെ ഇവയെ മൂന്നാം പാതയിലേക്ക് മാറ്റി. അഞ്ച് വർഷം അടച്ചിട്ട ശേഷം 1958-ൽ പുതിയ പാതയായി തുറന്നു.
  2. 2.0 2.1 ഈ പാത രണ്ട് ഭാഗങ്ങളായാണ് പ്രവർത്തിക്കുന്നത്.
  3. ഈ പാതയിലെ മൂന്നു നിലയങ്ങളും ആദ്യം രണ്ടാം പാതയുടെ ഭാഗമായിരുന്നു. 1983-ൽ അവയെ ഒരു ബ്രാഞ്ചും 1995-ൽ പ്രത്യേക പാതയുമാക്കി.

ചരിത്രം

[തിരുത്തുക]

1923-ൽ മോസ്കോ നഗരസഭ ഭൂഗർഭ റെയിൽപ്പാത ഡിസൈൻ ഓഫീസ് (Underground Railway Design Office) സ്ഥാപിച്ചു. പ്രാഥമിക പഠനങ്ങളെത്തുടർന്ന് 1928-ൽ നഗരത്തെ സൊക്കോൾനിക്കിയുമായി ബന്ധിപ്പിക്കാനുളള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി. 1931-ൽ മോസ്കോ മെട്രോയുടെ നിർമ്മാണം ആരംഭിക്കാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. 1933 മാർച്ച് 23-ആം തിയതി പത്ത് റൂട്ടുകളും എൺപത് കിലോമീറ്റർ റെയിൽപ്പാതയും നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി.

ലാസർ കഗാനോവിച്ചും അദ്ദേഹത്തിന്റെ പ്രോജക്റ്റ് മാനേജർമാരായ ഇവാൻ എം. കുസ്നിറ്റ്സോവും പിന്നീട് ഇസാക് യാക്കോവിലിവിച്ച് സിഗാളുമാണ് മെട്രോയുടെ രൂപരേഖ തയ്യാറാക്കിയത്. ഇക്കാരണത്താൽ 1955 വരെ മെട്രോ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത് ("Metropoliten im. L.M. Kaganovicha").[7] ലണ്ടൻ അണ്ടർഗ്രൗണ്ട് ആണ് വിദഗ്ദ്ധസഹായം നൽകിയത്. എന്നാൽ 1933-ൽ റഷ്യൻ പോലീസ് (NKVD) ഇവരിൽച്ചിലരിൽ 'ചാരപ്രവൃത്തി' ആരോപിച്ചതോടെ സർക്കാർ വിദേശസഹായം അവസാനിപ്പിച്ചു.[8]

ലോഗോ

മോസ്കോ മെട്രോയ്ക്ക് ഒരു ഏകീകൃത ലോഗോ ഇല്ല. М എന്ന അക്ഷരം МЕТРО എന്ന വാക്കിനോടു ചേർന്നോ അല്ലാതെയോ പല രീതിയിലും എഴുതാറുണ്ട്.

ഒന്നാം ഘട്ടം

[തിരുത്തുക]
സൊക്കോൾനിക്കി നിലയം

വടക്കുകിഴക്ക് സൊക്കോൾനിക്കി മുതൽ തെക്ക് പാർക്ക് കുൾത്തുറിയും പടിഞ്ഞാറ് സ്മൊലെൻസ്കയയും വരെയായിരുന്നു ആദ്യ പാത. (പാർക്ക് കുൾത്തുറിയിലേക്കും സ്മൊലെൻസ്കയയിലേക്കുമുള്ള പാതകൾ പിരിഞ്ഞത് ഒഹോത്നി റ്യാദിൽ ആയിരുന്നു.[9]) പതിമൂന്ന് നിലയങ്ങളുള്ള ഈ പതിനൊന്ന് കിലോമീറ്റർ പാത 1935 മേയ് പതിനഞ്ചാം തിയതി രാവിലെ ഏഴ് മണിക്കാണ് പൊതുജനങ്ങൾക്കായി തുറന്നത്.[10] 1937 മാർച്ചിൽ സ്മൊലെൻസ്കയയിൽ നിന്നും കീവ്സ്കയയിലേക്കുള്ള പാത പൂർത്തിയായി. മോസ്ക്വാ നദിക്കു മുകളിലൂടെയായിരുന്നു ഈ പാത.

രണ്ടാം ഘട്ടം

[തിരുത്തുക]
മായക്കോവ്സ്ക്കയാ നിലയം (രണ്ടാം ഘട്ടം)

ഒഹോത്നി റ്യാദും കുർസ്കയയും 1938 മാർച്ചോടെ ബന്ധിപ്പിച്ചു. തുടർന്ന് സെപ്റ്റംബറിൽ ഗോർക്കൊവ്സ്കയ പാതയുടെ സോക്കൊൾ - തിയാത്രൽനായ സെക്ഷൻ പൂർത്തിയാക്കി.

ലോകത്തിലെത്തന്നെ ആദ്യ ഡീപ്പ് കോളം നിലയമായ മായക്കോവ്സ്ക്കയാ നിലയം ഇക്കാലത്താണ് നിർമ്മിച്ചത്. സ്റ്റെയിൻലസ് സ്റ്റീലും റോഡോണൈറ്റും ഉപയോഗിച്ചലങ്കരിക്കപ്പെട്ട ഈ നിലയം സ്റ്റാലിനിസ്റ്റ് നിർമ്മാണശൈലിയുടെ ഉത്തമ ഉദാഹരണമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് മായക്കോവ്സ്ക്കയാ സ്റ്റാലിന്റെ ഓഫീസും മന്ത്രിസഭയുടെ ആസ്ഥാനവുമായിരുന്നു.[11]

മൂന്നാം ഘട്ടം

[തിരുത്തുക]
Elektrozavodskaya നിലയം (മൂന്നാം ഘട്ടം)

രണ്ടാം ലോകമഹായുദ്ധം മെട്രോയുടെ നിർമ്മാണം മന്ദഗതിയിലാക്കി. എന്നാലും തിയാത്രൽനായ – അവ്തോസവോദ്സ്കയ, കുർസ്കയ – പാർത്തിസാൻസ്കയ എന്നീ സെക്ഷനുകൾ 1943-ഇലും, 44-ഇലുമായി പൂർത്തിയാക്കി. ജർമ്മൻ സേന മോസ്കോ വളഞ്ഞപ്പോൾ മെട്രോ നിലയങ്ങൾ ബോംബ് ഷെൽറ്ററുകളായി പ്രവർത്തിച്ചു. പല സർക്കാർ സ്ഥാപനങ്ങളും മെട്രോ നിലയങ്ങളിൽനിന്നുമാണ് പ്രവർത്തിച്ചത്.

നാലാം ഘട്ടം

[തിരുത്തുക]
കീവ്സ്കയ (കോൾട്ട്സെവായ പാത) (നാലാം ഘട്ടം)

യുദ്ധത്തിനുശേഷം നഗരത്തിനുചുറ്റുമായുള്ള കോൾട്ട്സെവായ പാതയുടെ പ്ലോഷി റെവൊല്യൂഷെ - കീവ്സ്കയ സെക്ഷന്റെ നിർമ്മാണം ആരംഭിച്ചു. 1950-ഇൽ ഈ ഭാഗം പൂർത്തിയായി. തുടർന്ന് കുർസ്കയ – ബെലോറുസ്കയ സെക്ഷൻ 1952-ഇലും ബാക്കി പാത '54-ഇലും തുറക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് മെട്രോ നിലയങ്ങളുടെ നിർമ്മാണവും അലങ്കാരവും അവയുടെ ഔന്നത്യത്തിലെത്തിയത്.

ശീത യുദ്ധം

[തിരുത്തുക]
VDNKh നിലയം (ശീതയുദ്ധ കാലഘട്ടം)

ശീതയുദ്ധ കാലത്ത് നിർമ്മിക്കപ്പെട്ട നിലയങ്ങൾ കൂടുതൽ ആഴത്തിലായിരുന്നു. ആണവയുദ്ധം ഉണ്ടായാൽ സുരക്ഷിത സ്ഥാനങ്ങളായി ഉപയോഗിക്കാനായിരുന്നു ഇത്. ഈ കാലഘട്ടത്തിൽ നിലയങ്ങൾ താരതമ്യേന ലളിതമായാണ് നിർമ്മിക്കപ്പെട്ടത്. 'പഴുതാര' എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. രണ്ട് വരികളിലായി കാലുകൾപോലെയുള്ള നാൽപ്പത് തൂണുകൾ ഇവയ്ക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള നിലയങ്ങൾ ഏതാണ്ടെല്ലാം ഒരു പോലെയുള്ളതായിരുന്നു.

1970-ഓടെയാണ് മെട്രോ നിലയങ്ങൾ പഴയ രീതിയിൽ നിർമ്മിച്ചുതുടങ്ങിയത്.

നിർമ്മാണം

[തിരുത്തുക]

സോവിയറ്റ് കാലഘട്ടത്തിലെ ഏറ്റവും ആഢംമ്പരപൂർണ്ണമായ നിർമിതികളിലൊന്നായിരുന്നു മോസ്കോ മെട്രോ. മെട്രോയിൽ 'സ്വെറ്റ്' (പ്രകാശം, ജ്യോതി) നിറഞ്ഞുനിൽക്കണമെന്നായിരുന്നു. സ്റ്റാലിന്റെ ആഗ്രഹം. ഇതിലൂടെ ഒരു 'പ്രകാശം നിറഞ്ഞ ഭാവി' റഷ്യൻ ജനതയെ കാണിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. വെണ്ണക്കല്ല് പാകിയ ഹാളുകളും ഉയർന്ന മേൽക്കൂരയും മനോഹരമായ വിളക്കുകളും മെട്രോയെ ഒരു ഭൂഗർഭ കൊട്ടാരസമുച്ചയത്തോടുപമിക്കാൻ പലരേയും പ്രേരിപ്പിക്കുന്നു.[12][13]

Sportivnaya മെട്രോ നിലയം

1935-ൽ മെട്രോ പൊതുജനങ്ങൾക്കായി തുറന്നപ്പോൾ അത് നഗരത്തിനുള്ളിലെ യാത്രാസംവിധാനത്തിന്റെ നട്ടെല്ലായി മാറി. സ്റ്റാലിനേയും പാർട്ടിയേയും പ്രശംസിച്ചും, പുതിയ ജീവിതരീതിയെ ഉദ്ഘോഷിച്ചും ജനങ്ങളെ അധികാരികൾ ആഗ്രഹിക്കുന്ന മൂല്യങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവും മെട്രോയുടെ നിർമ്മാണശൈലിയിൽ പ്രകടമാണ്.[14] ഉദാഹരണത്തിന് ഡൈനാമോ സ്റ്റേഡിയത്തിനടുത്തുള്ള മെട്രോ നിലയത്തിലെ ചിത്രങ്ങൾ കായികശക്തി ആഘോഷിക്കുന്നവയാണ്.[15] കലാപരമായ മികവ്, സാങ്കേതികമികവ്, സ്റ്റാലിനിസ്റ്റ് 'മൂല്യങ്ങൾ' - ഇവയെല്ലാം മെട്രോയിൽ കാണാം. അങ്ങനെ "Art is no use unless it serves politics" എന്ന നികോലായ് ചെർണിഷെവ്സ്കിയുടെ വചനം അക്ഷരംപ്രതി നടപ്പിലാക്കുകയാണ് മെട്രോ ചെയ്യുന്നത്.[16]

പ്രകാശം

[തിരുത്തുക]

വിളക്കുകളുടെ ചുമതല അബ്രാം ദാംസ്കി എന്ന എഞ്ചിനിയർക്കായിരുന്നു. പ്രകാശത്തിൽ ഒരു കലയ്ക്കു സാദ്ധ്യത കണ്ടെത്തിയത് ഇദ്ദേഹമാണ്.[17] പല വസ്തുക്കൾകൊണ്ടും, പല രീതിയിലുമുള്ള വിളക്കുകളുണ്ടാക്കി പരീക്ഷണങ്ങൾ നടത്തപ്പെട്ടു.[17]

The Kaluzhskaya Station was designed by the architect [Leonid] Poliakov. Poliakov’s decision to base his design on a reinterpretation of Russian classical architecture clearly influenced the concept of the lamps, some of which I planned in collaboration with the architect himself. The shape of the lamps was a torch – the torch of victory, as Poliakov put it... The artistic quality and stylistic unity of all the lamps throughout the station’s interior made them perhaps the most successful element of the architectural composition. All were made of cast aluminum decorated in a black and gold anodized coating, a technique which the Metrostroi factory had only just mastered. The Taganskaia Metro Station on the Ring Line was designed in...quite another style by the architects K.S. Ryzhkov and A. Medvedev... Their subject matter dealt with images of war and victory...The overall effect was one of ceremony, perhaps even lavish to excess. In the platform halls the blue ceramic bodies of the chandeliers played a more modest role, but still emphasised the overall expressiveness of the lamp.”[17]

— Abram Damsky, Lamps and Architecture 1930–1950

യന്ത്രവത്കരണം

[തിരുത്തുക]

1928 മുതൽ '32 വരെ നീണ്ടുനിന്ന ആദ്യ പഞ്ചവത്സരപദ്ധതിയിൽ കൈവരിച്ച യന്ത്രവത്കരണമാണ് മെട്രോ സാധ്യമാക്കിയത്. ഒരു കർഷകരാഷ്ട്രമായിരുന്ന റഷ്യയ്ക്ക് അതുവരെ ഇത്രയധികം ഉരുക്കോ മറ്റ് അവശ്യസാധനങ്ങളോ ഉത്പാദിപ്പിക്കുവാനാവുമായിരുന്നില്ല. അതിനാൽ മെട്രോ ഒരർത്ഥത്തിൽ യന്ത്രവത്കൃതറഷ്യയുടെ ആദ്യ പരീക്ഷണമായിരുന്നു.

ആദ്യ പഞ്ചവത്സരപദ്ധതിയാണ് മെട്രോ സാധ്യമാക്കിയതെങ്കിൽ മെട്രോയാണ് രണ്ടാമത്തെ പഞ്ചവത്സരപദ്ധതി (നഗരവത്കരണം) സാധ്യമാക്കിയത്. 1928-ൽ മോസ്കോനിവാസികളുടെ എണ്ണം 21.6 ലക്ഷമായിരുന്നുവെങ്കിൽ 1932-ൽ അത് 36 ലക്ഷമായി. അതിവേഗഗതാഗതമില്ലാതെ ഈ വളർച്ച സാധ്യമാകുമായിരുന്നില്ല.[18]

സംഘടനാവത്കരണം

[തിരുത്തുക]

അധികാരം കേന്ദ്രീകരിച്ചതിലൂടെ സോവിയറ്റ് ഭരണകൂടത്തിന് പദ്ധതികൾ സംഘടിതമായി ചെയ്യുവാൻ കഴിഞ്ഞു. 'മുതലാളിത്ത' രാഷ്ട്രങ്ങളിലുള്ളതിനേക്കാൾ മികച്ച ഒരു ഗതാഗതസംവിധാനം നിർമ്മിക്കുക എന്നത് അവർക്ക് പ്രധാനമായിരുന്നു. മെട്രോ നിർമ്മാണത്തിന് ചൂക്കാൻ പിടിച്ചത് 'ഇരുമ്പ് കമ്മീസാർ' എന്നറിയപ്പെട്ടിരുന്ന ലാസർ കഗാനോവിച്ച് ആയിരുന്നു. നിർമ്മാണം ശരിയായി നടക്കാൻ എന്തു ക്രൂരതയും ചെയ്യാൻ മടിയില്ലാത്തയാളായിരുന്നു ഇരുമ്പ് കമ്മീസാർ.[18]

വടക്കൻ റഷ്യയിൽനിന്നും തടിയും, ഉക്രയിനിൽനിന്നും സൈബീരിയയിൽ നിന്നും കൽക്കരിയും, Dniepr ജലവൈദ്യുതപദ്ധതിയിൽ നിന്നും വൈദ്യുതിയും മാഗ്നിറ്റോഗോർസ്കിൽനിന്നും ഇരുമ്പും ഉരുക്കും, വോൾഗാ പ്രദേശത്തുനിന്നുമുള്ള സിമ്മന്റും, കരേലിയ, ക്രിമിയ, കവ്കാസ്, യൂറാൾ, സൈബീരിയ എന്നിവിടങ്ങിൽനിന്നുമുള്ള വെണ്ണക്കല്ലും കരിങ്കല്ലും മെട്രോയുടെ നിർമ്മാണത്തിനുപയോഗിച്ചു.[19]

പ്രൊപ്പഗണ്ട

[തിരുത്തുക]

ആദ്യ പതിമൂന്ന് നിലയങ്ങൾ തുറക്കപ്പെട്ട 1935 മേയ് പതിനഞ്ചാംതിയതി പരേഡുകളും പാട്ടുകച്ചേരികളും നാടകങ്ങളുമുൾപ്പെട്ട ആഘോഷങ്ങൾ മോസ്കോ നഗരത്തിൽ നടത്തപ്പെട്ടു. അന്ന് മെട്രോയിൽ യാത്ര ചെയ്തത് 2,85,000 പേരാണ്. രണ്ടായിരം മെട്രോ തൊഴിലാളികളുടെ ഗാനമേളയും അന്ന് നടത്തി. മോസ്കോ മെട്രോയിലെ തീവണ്ടികൾക്ക് മണിക്കൂറിൽ എൺപത് കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാവുമ്പോൾ ന്യൂ യോർക്ക് സബ്വേയുടെ തീവണ്ടികൾക്ക് മണിക്കൂറിൽ എഴുപത്തിരണ്ട് കിലോമീറ്റർ വേഗത്തിലേ നീങ്ങാൻ കഴിയുകയുള്ളു എന്ന് എടുത്തുപറയാനും അധികാരികൾ മറന്നില്ല.[20][18]

മെട്രോ രണ്ട്

[തിരുത്തുക]

സാധാരണക്കാർക്കായുള്ള മെട്രോയേക്കാൾ ആഴത്തിൽ മെട്രോ - 2 എന്ന ഒരു പാത ഉള്ളതായി വിശ്വസിക്കുന്നവരുണ്ട്.[21] ആണവായുധ ആക്രമണമുണ്ടായാൽ നഗരവാസികളെ - പ്രധാനമായും പട്ടാള മേധാവികളെ - ഒഴിപ്പിക്കാനാണ് ഇതെന്നാണ് ഇവർ വാദിക്കുന്നത്.[അവലംബം ആവശ്യമാണ്] ഈ പാതയുടെ നിർമ്മാണം 1997-ൽ പൂർത്തിയായി എന്നും ഇവർ പറയുന്നു.[22]

പ്രവർത്തനം

[തിരുത്തുക]

സാങ്കേതികം

[തിരുത്തുക]
81-740/741 തീവണ്ടി (ഇടത്ത്), 'ഈ' (E) ടൈപ്പ് (വലത്ത്)

മറ്റ് റഷ്യൻ റെയിൽപ്പാതകളെപ്പോലെ 1520 മില്ലീമീറ്റർ 'റഷ്യൻ ഗേജാ'ണ് മെട്രൊയിലും ഉപയോഗിക്കുന്നത്. (ഇത് പാശ്ചാത്യ രാജ്യങ്ങളിലെ 1435 'സ്റ്റാൻഡേഡ് ഗേജി'നേക്കാൾ വലുതും ഇന്ത്യയിലെ 1676 'ബ്രോഡ് ഗേജി'നേക്കാൾ ചെറുതുമാണ്.) പാളങ്ങൾക്കിടയിലുള്ള ഒരു കമ്പിയാണ് വൈദ്യുതി നൽകുന്നത്.

ഒരു നിലയത്തിൽനിന്നും അടുത്തതിലേക്കുള്ള ശരാശരി ദൂരം 1.7 കിലോമീറ്ററാണ്. ഏറ്റവുമടുത്തുള്ള നിലയങ്ങൾ Vystavochnaya യും Mezhdunarodnayaയുമാണ് (502 മീറ്റർ). ഏറ്റവും ദൂരം Krylatskoye, Strogino നിലയങ്ങൾ തമ്മിലാണ് (6627 മീറ്റർ). ഫില്യോവ്സ്കയ, ബുത്തോവ്സ്കയ പാതകളിലെ നിലയങ്ങളൊഴികെ എല്ലാ നിലയങ്ങൾക്കും എട്ട് കോച്ച് തീവണ്ടികളെ നിർത്താനാവശ്യമുള്ള 155 മീറ്റർ നീളമുണ്ട്.

സമസ്ക്വൊറിയെറ്റ്സ്കയ, കാലുഷ്ക്കെ-റിഷ്ക്കെ, തഗാൻസ്ക്കൊ-ക്രാസ്നൊപേഷ്നെൻസ്കയ, കലിനിൻസ്ക-സോൾണ്ട്സെവ്സ്കയ, സെർപ്പുഖോവ്സ്കൊ-ടിമിര്യസെവ്സ്കയ, ല്യുബ്ലിൻസ്കൊ-ദിമിത്രോവ്സ്കയ പാതകളിൽ എട്ട് കോച്ച് തീവണ്ടികളും, സൊക്കോൾനിച്ചെസ്കയ പാതയിൽ ഏഴ് കോച്ച് തീവണ്ടികളും കോൾട്ട്സെവായ, കഹോവ്സ്കയ പാതകളിൽ ആറ് കോച്ച് തീവണ്ടികളുമാണ് ഓടുന്നത്. ഫില്യോവ്സ്കയ, അർബാറ്റ്സ്കൊ-പൊക്രോവ്സ്കയ പാതകളിലെ ആറ്, ഏഴ് കോച്ച് തീവണ്ടികളെ മാറ്റി പകരം നാല്, അഞ്ച് കോച്ച് 81-740/741 "റുസിച്ച്" തീവണ്ടികളെ ഉപയോഗിക്കുകയാണ്. ബുത്തോവ്സ്കയ പാതയിൽ മൂന്ന് കോച്ച് 81-740/741 തീവണ്ടികളാണ് ഉപയോഗിക്കുന്നത്.

മോസ്കോ മെട്രോയുടെ 196 നിലയങ്ങളിൽ 76 എണ്ണം ആഴത്തിലും, 104 എണ്ണം മണ്ണിനടിയിലും, പതിനൊന്നെണ്ണം തറനിരപ്പിലും, നാലെണ്ണം ഉയരത്തിലും, ഒരെണ്ണം ഒരു പാലത്തിലുമാണ്. ആഴത്തിലുള്ളവയിൽ ഇരുപതെണ്ണം തൂണുകളിൽ ഭാരം നൽകുന്നവയും (Deep Column Station), അൻപത്തഞ്ചെണ്ണം ചുവരുകളിൽ ഭാരം നൽകുന്നവയും (Pylon Station) ഒരെണ്ണം ഒറ്റ മുറിയുമാണ് (Single Vault Station). മണ്ണിനടിയിലെങ്കിലും ആഴത്തിലല്ലാത്ത 104 നിലയങ്ങളിൽ എഴുപതെണ്ണം തൂണുകളിൽ ഭാരം നൽകുന്നവയും(Shallow Column Station) ബാക്കിയുള്ളവ ഒറ്റ മുറിയുമാണ്.

മെട്രോ നിലയങ്ങൾ

ടിക്കറ്റിങ്ങ്

[തിരുത്തുക]

1960 മുതൽ 1990 വരെ മോസ്കോ മെട്രോയിൽ എവിടെനിന്നും എവിടെ പോകാനും അഞ്ച് കോപ്പെക് (ഒരു റൂബിലിന്റെ ഇരുപതിലൊന്ന്) ആയിരുന്നു ടിക്കറ്റ്. 1991-ഓടെ ഉയർന്നു തുടങ്ങിയ ചാർജ്ജ് 2014 ജനുവരിയിൽ 50 റൂബിലിലെത്തി. ഒരു യാത്രയ്ക്ക് ഒരു റേറ്റ് എന്നതാണ് രീതി. എത്ര ദൂരം യാത്ര ചെയ്തു എന്നത് പ്രശ്നമല്ല. കേറുന്നിടത്താണ് ടിക്കറ്റ് പരിശോധിക്കുന്നത്.

ഒരു യാത്രയ്ക്കുള്ള ടിക്കറ്റിനു പുറമേ ചില പ്രത്യേക എണ്ണം യാത്രകൾക്കും ടിക്കറ്റുണ്ട്. ഒരു മാസത്തേക്കോ വർഷത്തേക്കോ ഉള്ള പാസുകളും ലഭ്യമാണ്. ഇവയിൽ 33% വരെ ആനുകൂല്യം നൽകാറുണ്ട്. ഏഴ് വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം യാത്ര സൗജന്യമാണ്.

1991 വരെ നാണയം നൽകുമ്പോൾ തുറക്കുന്ന കതകുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് പ്ലാസ്റ്റിക് ടോക്കണുകളും മാഗ്നറ്റിക് കാർഡുകളും പരീക്ഷിച്ചു. 1998-ൽ പ്ലാസ്റ്റിക് സ്മാർട്ട് കാർഡുകൾ ഉപയോഗിച്ചുതുടങ്ങി. 2004-ഇൽ ക്രെഡിറ്റ് കാർഡായും ഉയ്പയോഗിക്കാവുന്ന സോഷ്യൽ കാർഡും, 2007-ൽ സ്മാർട്ട് കാർഡുകൾക്കുപകരം അൾട്രാലൈറ്റ് ടിക്കറ്റുകളും ഇറക്കി.[23] മെട്രോയിൽ ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാർഡുകൾ പല ബാങ്കുകളും പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ മറ്റു പല രീതിയിലും ടിക്കറ്റുകൾ ലഭ്യമാണ്.

കണക്കുകൾ

[തിരുത്തുക]
2009-ഇലെ യാത്രക്കാർ 239,22,00,000 (239.2 കോടി)[24]
— വിദ്യാർത്ഥികൾ 23,90,00,000
വരുമാനം (2005) 1,599.74 കോടി റൂബിൽ
പാതകളുടെ ആകെ നീളം 326.2 കിലോമീറ്റർ
നീളംകൂടിയ പാത അർബാറ്റ്സ്കൊ-പൊക്രോവ്സ്കയ (43.5 കി.മീ.)
നീളംകൂടിയ പ്ലാറ്റ്ഫോം Vorobyovy Gory (282 മീറ്റർ)
എസ്ക്കലേറ്ററുകൾ 631
ഡിപ്പോകൾ 16
ഒരു ദിവസം ഓടുന്ന തീവണ്ടികൾ 9,915
ശരാശരി വേഗത മണിക്കൂറിൽ 41.71 കി.മീ.
കോച്ചുകളുടെ എണ്ണം 4,428
ഉപയോഗത്തിലുള്ളവ 3,397
ദിവസേനയുള്ള ഓട്ടം 556.2 കിലോമീറ്റർ
ഒരു കോച്ചിലെ യാത്രക്കാർ 53
നീളംകൂടിയ എസ്ക്കലേറ്റർ 126 മീറ്റർ (Park Pobedy)
ജീവനക്കാർ 34,792
— പുരുഷന്മാർ 18,291
— സ്ത്രീകൾ 16,448
കൃത്യ സമയം പാലിക്കുന്നത് 99.96%
രണ്ട് തീവണ്ടികൾ തമ്മിലുള്ള സമയം 90 സെക്കൻട്
ശരാശരി യാത്ര 13 കിലോമീറ്റർ

അപകടങ്ങൾ

[തിരുത്തുക]

1977 ബോംബുസ്ഫോടനം

[തിരുത്തുക]

1977 ജനുവരി എട്ടാം തിയതിയുണ്ടായ ബോംബുസ്ഫോടനത്തിൽ ഏഴുപേർ മരിക്കുകയും മുപ്പത്തിമൂന്നുപേർക്ക് പരിക്കുപറ്റുകയും ചെയ്തു. മൂന്ന് അർമേനിയൻ വംശജരെ വധശിക്ഷയ്ക്ക് വിധിച്ചു[25][26][27]. എന്നാൽ ഇവർ നിരപരാധികളാണെന്നും ഒരു വാദമുണ്ട്.[28]

1981 തീപ്പിടുത്തം

[തിരുത്തുക]

1981 ജൂണിൽ ഉണ്ടായ ഒരു തീപ്പിടുത്തത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.[29]

1982 എസ്കലേറ്റർ അപകടം

[തിരുത്തുക]

1982 ഫെബ്രുവരി പതിനേഴിന് Aviamotornaya നിലയത്തിൽ എസ്കലേറ്റർ തകർന്നുവീണു (എട്ടു മരണം)[30]

2000 ബോംബുസ്ഫോടനം

[തിരുത്തുക]

2000 ആഗസ്റ്റ് എട്ടാംതിയതി Pushkinskaya നിലയത്തിലുണ്ടായ ബോംബുസ്ഫോടനത്തിൽ പന്ത്രണ്ടുപേർ കൊല്ലപ്പെട്ടുകയും നൂറ്റിയൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[31][32]

2004 ബോംബുസ്ഫോടനങ്ങൾ

[തിരുത്തുക]

2004 ഫെബ്രുവരി ആറാംതിയതിയുണ്ടായ ചാവേർബോംബുസ്ഫോടനത്തിൽ 41 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[33] ആഗസ്റ്റ് മുപ്പത്തിയൊന്നാം തിയതിയുണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. ചെച്ചെൻ വിഘടനവാദികളായ Tambiy Khudiyev, Maksim Panaryin, Murad Shavayev എന്നിവരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു.

2005 പവർ ഫെയില്യുർ

[തിരുത്തുക]

2005 മേയ് ഇരുപത്തിയഞ്ചാം തിയതി പവർ ഫെയില്യുർ കാരണം നിരവധി തീവണ്ടികൾ ഓടിയില്ല. നഗരത്തിന്റെ തെക്കു ഭാഗമായിരുന്നു കൂടുതൽ ബാധിച്ചത്. പല തീവണ്ടികളും ടണലുകൾക്കകത്ത് കുടുങ്ങിക്കിടനു. ആളപായമുണ്ടായില്ല.[34]

2006 അപകടം

[തിരുത്തുക]

2006 മാർച്ച് പത്തൊൻപതാം തിയതി ഒരു അനധികൃത പരസ്യത്തിന്റെ തൂണ് ഓടുന്ന തീവണ്ടിയിൽ ഇടിച്ചു. ആളപായമുണ്ടായില്ല.[35]

2010 ബോംബുസ്ഫോടനങ്ങൾ

[തിരുത്തുക]

2010 മാർച്ച് ഇരുപത്തിയൊൻപതാംതിയതി Lubyanka, പാർക്ക് കുൾത്തുറി നിലയങ്ങളിലുണ്ടായ ബോംബുസ്ഫോടനങ്ങളിൽ നാൽപ്പതുപേർ കൊല്ലപ്പെട്ടു.[36] ചെച്ചെൻ ചാവേറുകളാണ് ആക്രമണങ്ങൾ നടത്തിയത്.

2014 പാളംതെറ്റൽ

[തിരുത്തുക]

2014 ജൂലൈ പതിനഞ്ചാംതിയതി Park Pobedy, Slavyansky Bulvar നിലയങ്ങൾക്കിടയിലുണ്ടായ പാളംതെറ്റലിൽ ഇരുപത്തിയൊന്നുപേർ മരിച്ചു. [37]

ഭാവി വികസനം

[തിരുത്തുക]
ദോസ്തയേവ്സ്കയ നിലയം (2010)

2020-ഓടെ നൂറ്റിയൻപത് കിലോമീറ്റർ പാതകൂടി നിർമ്മിക്കാനാണ് തീരുമാനം. അതോടെ ലോകത്തിലെ മൂന്നാമതേറ്റവും വലിയ മെട്രോ ശൃംഖലയാവും മോസ്കോയിലേത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Метрополитен в цифрах (in റഷ്യൻ). Moskovsky Metropoliten. Retrieved 13 March 2013.
  2. Moscow Metro copyright notice
  3. "Lines and stations". Moscow Metro website. Archived from the original on 2014-12-30. Retrieved 2015-01-22.
  4. http://mosmetro.ru/info/routine/station/
  5. https://en.wikipedia.org/wiki/File:Moskau-Metro-Stationsanzeiger.jpg
  6. http://mosmetro.livejournal.com/229066.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2001-07-10. Retrieved 2015-05-02.
  8. Gordon W. Morrell, "Redefining Intelligence and Intelligence-Gathering: The Industrial Intelligence Centre and the Metro-Vickers Affair, Moscow 1933," Intelligence and National Security (1994) 9#3 pp 520-533.
  9. First Metro map. Retrieved from http://www.metro.ru/map/1935/metro.ru-1935map-big1.jpg Archived 2009-03-25 at the Wayback Machine.
  10. Sachak (date unknown). История создания Московского метро (History of Moscow Metro). Retrieved from http://sachak.chat.ru/istoria.html.
  11. Robert Service (2010). Stalin A Biography.
  12. Cooke, Catherine (1997). "Beauty as a Route to 'the Radiant Future': Responses of Soviet Architecture". Journal of Design History. Design, Stalin and the Thaw. 10 (2): 137–160. doi:10.1093/jdh/10.2.137. Retrieved 28 April 2011.
  13. Bowlt, John E. (2002). "Stalin as Isis and Ra: Socialist Realism and the Art of Design". The Journal of Decorative and Propaganda Arts. Design, Culture, Identity: The Wolfsonian Collection. 24: 34–63. doi:10.2307/1504182.
  14. Andrew Jenks, "A Metro on the Mount," Technology & Culture (2000) 41#4 pp 697-723p
  15. Isabel Wünsche, "Homo Sovieticus: The Athletic Motif in the Design of the Dynamo Metro Station," Studies in the Decorative Arts (2000) 7#2 pp 65-90
  16. Voyce, Arthur (January 1956). "Soviet Art and Architecture: Recent Developments". Annals of the American Academy of Political and Social Science. Russia Since Stalin: Old Trends and New Problems. 303: 104–115. doi:10.1177/000271625630300110. Retrieved 28 April 2011.
  17. 17.0 17.1 17.2 Damsky, Abram (Summer 1987). "Lamps and Architecture 1930–1950". The Journal of Decorative and Propaganda Arts. 5 (Russian/Soviet Theme): 90–111. doi:10.2307/1503938. Retrieved 29 April 2011.
  18. 18.0 18.1 18.2 Jenks, Andrew (October 2000). "A Metro on the Mount: The Underground as a Church of Soviet Civilization". Technology and Culture. 41 (4): 697–724. doi:10.1353/tech.2000.0160. Retrieved 28 April 2011.
  19. Mike O'Mahoney, Archeological Fantasies: Constructing History on the Moscow Metro
  20. Moscow Metro / Moscow Metro / General Information / Key Performance Indicators Archived 2012-03-10 at the Wayback Machine. Engl.mosmetro.ru. Retrieved on 2013-08-17.
  21. "Moscow Metro 2 – The dark legend of Moscow". Moscow Russia Insider's Guide. Archived from the original on 2011-06-23. Retrieved 2015-05-01.
  22. Metro 2 at www.Metro.ru (in Russian)
  23. "Moscow Metro: the World's First Major Transport System to operate fully contactless with NXP's MIFARE Technology". NXP Semiconductors. Retrieved 2009-01-26.
  24. "Official Metro statistics". Archived from the original on 2010-03-23. Retrieved 2015-05-03.
  25. Новости подземки. Lenta.ru (in റഷ്യൻ). 22 December 2003. Retrieved 15 October 2007.
  26. "Terrorism: an appetite for killing for political purposes". Pravda.ru. 11 September 2006. Retrieved 19 October 2007.
  27. Взрыв на Арбатско-Покровской линии в 1977г.. metro.molot.ru (in റഷ്യൻ). Archived from the original on 2013-03-27. Retrieved 31 August 2010.
  28. http://www.mhg.ru/history/15D6785
  29. "7 Die in Moscow Subway Fire". UPI. The New York Times. 12 June 1981. Retrieved 19 March 2010.
  30. Авария эскалатора на станции "Авиамоторная". metro.molot.ru (in റഷ്യൻ). Archived from the original on 2010-08-30. Retrieved 31 August 2010.
  31. "Recent history of terror attacks in Moscow".
  32. "In pictures: Moscow's bomb horror".
  33. Взрыв на Замоскворецкой линии. metro.molot.ru (in റഷ്യൻ). Archived from the original on 2013-05-10. Retrieved 2015-05-04.
  34. Grashchenkov, Ilya (25 May 2005). Как работает московское метро. Список закрытых станций (in റഷ്യൻ). Yтро.ru. Archived from the original on 2011-07-19. Retrieved 18 March 2010.
  35. Moscow Metro Tunnel Collapses on Train; Nobody Hurt
  36. "38 killed in Moscow metro suicide attacks". RTÉ. 2010-03-29. Retrieved 2010-03-29.
  37. "21 killed, over 160 injured as Moscow Metro carriages derail in rush hour". Russia Today. 15 July 2014. Retrieved 15 July 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോസ്കോ_മെട്രോ&oldid=3970727" എന്ന താളിൽനിന്ന് ശേഖരിച്ചത്