Jump to content

മോർക്കുളങ്ങര ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർക്കുളങ്ങര ഭഗവതിക്ഷേത്രം
മോർക്കുളങ്ങര ദേവിക്ഷേത്രം
മോർക്കുളങ്ങര ദേവിക്ഷേത്രം
മോർക്കുളങ്ങര ഭഗവതിക്ഷേത്രം is located in Kerala
മോർക്കുളങ്ങര ഭഗവതിക്ഷേത്രം
മോർക്കുളങ്ങര ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°30′5″N 76°35′5″E / 9.50139°N 76.58472°E / 9.50139; 76.58472
പേരുകൾ
ശരിയായ പേര്:മോർക്കുളങ്ങര ദേവിക്ഷേത്രം
സ്ഥാനം
സ്ഥാനം:വാഴപ്പള്ളി, കോട്ടയം ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
തെക്കുംകൂർ രാജവംശം
സൃഷ്ടാവ്:തെക്കുംകൂർ രാജാവ്

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം. വാഴപ്പള്ളി കിഴക്കുംഭാഗത്ത് എം.സി.റോഡിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുമാറി ചങ്ങനാശ്ശേരി ബൈപ്പാസിനരികിലായി ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. വാഴപ്പള്ളിയിൽ നാലു ദിക്കിലും ഉള്ള ഭദ്രകാളീക്ഷേത്രങ്ങളിൽ കിഴക്കേ ദിക്കിലെ ക്ഷേത്രമാണ് മോർക്കുളങ്ങര. ദാരികാസുരനുമായി യുദ്ധത്തിൽ ഏർപ്പെടുന്ന പോർക്കലീ ദേവിയാണ് പ്രതിഷ്ഠ. പോർക്കലിദേവിയുടെ കര പോർക്കലിക്കരയായും പിന്നീട് മോർക്കുളങ്ങരയായും രൂപാന്തരപ്പെട്ടു. [1] [2]

ഐതിഹ്യം

[തിരുത്തുക]
മോർക്കുളങ്ങരക്ഷേത്രവും, ആനക്കൊട്ടിലും

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കൻ കേരളത്തിലെ കോട്ടയം രാജവംശത്തിലെ ഒരു ശാഖ തെക്കുംകൂറിലെ വാഴപ്പള്ളിയിൽ വരികയും ഇവിടെ പൂവക്കാട്ടുചിറയുടെ പടിഞ്ഞാറുവശത്തായി സ്ഥിരതാമസം ചെയ്യുവാൻ അന്നത്തെ തെക്കുംകൂർ രാജാവ് അനുവദിക്കുകയും ചെയ്തു. [3] അവർക്ക് അവിടെ രണ്ടു കോവിലകങ്ങൾ രാജാവ് പണിതീർത്തു നൽകി. ആ കോവിലകങ്ങൾ കോട്ടയത്തു മഠം എന്നും, നീരാഴിക്കെട്ട് എന്നും അറിയപ്പെട്ടു. കോട്ടയത്തു രാജകുടുംബത്തിന്റെ പരദേവത മുഴക്കുന്നു മലയിലെ ശ്രീ പോർക്കലീദേവിയായിരുന്നു. ആ തേവാരമൂർത്തിയെ നിത്യവും കണ്ട് തൊഴുതു പൂജചെയ്യുവാനായി അവർ ഇവിടെ പോർക്കലീദേവിക്കായി ക്ഷേത്രം പണിതുയർത്തി പ്രതിഷ്ഠ നടത്തി. [4] [5]

ക്ഷേത്ര നിർമ്മിതി

[തിരുത്തുക]

ക്ഷേത്ര ദർശനം കിഴക്കോട്ടേക്കാണ്.

വാഴപ്പള്ളിയിലെ ക്ഷേത്രങ്ങൾ

[തിരുത്തുക]
വാഴപ്പള്ളി മഹാക്ഷേത്രം പതിനെട്ടു ഉപക്ഷേത്രങ്ങൾ
ദേവി ക്ഷേത്രങ്ങൾ കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം
കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം
ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
കോണത്തോടി ദേവിക്ഷേത്രം
കൊച്ചു കൊടുങ്ങല്ലൂർ ശ്രീ ഭഗവതിക്ഷേത്രം
കുമാരിപുരം കാർത്ത്യായനി ദേവിക്ഷേത്രം
വായ്പൂര് കളരി പൊർകലിദേവി ക്ഷേത്രം
വിഷ്ണു ക്ഷേത്രങ്ങൾ തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം
വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
മഞ്ചാടിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ശിവ ക്ഷേത്രങ്ങൾ ദേവലോകം മഹാദേവക്ഷേത്രം
ശാലഗ്രാമം മഹാദേവക്ഷേത്രം
തൃക്കയിൽ മഹാദേവക്ഷേത്രം
വായ്പൂര് ശ്രീ മഹാദേവ ക്ഷേത്രം
ശാസ്താ ക്ഷേത്രം വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
ഗണപതി ക്ഷേത്രം നെൽപ്പുര ഗണപതിക്ഷേത്രം
ഹനുമാൻ ക്ഷേത്രം പാപ്പാടി ഹനുമാൻസ്വാമിക്ഷേത്രം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
  2. സ്ഥലനാമ കൗതുകം -- പി. എ രാമചന്ദ്രൻ നായർ; റെയിൻബോ ബുക്ക് പബ്ലീകേഷൻസ് -- ISBN : 9788189716554
  3. സ്ഥലനാമ കൗതുകം - പി. എ രാമചന്ദ്രൻ നായർ; റെയിൻബോ ബുക്ക് പബ്ലീകേഷൻസ്
  4. സ്ഥലനാമ കൗതുകം - പി. എ രാമചന്ദ്രൻ നായർ; റെയിൻബോ ബുക്ക് പബ്ലീകേഷൻസ്
  5. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999)