വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°27′23″N 76°31′32″E / 9.45639°N 76.52556°E |
പേരുകൾ | |
മറ്റു പേരുകൾ: | കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | വാഴപ്പള്ളി, ചങ്ങനാശ്ശേരി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | കണ്ണമ്പേരൂരമ്മ |
പ്രധാന ഉത്സവങ്ങൾ: | നവരാത്രി, മണ്ഡലപൂജ |
കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ വടക്കുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രധാന പ്രതിഷ്ഠ കാർത്ത്യായനിദേവിയായിരുന്നു. പിന്നിട് ദുർഗ്ഗാ സങ്കല്പത്തിൽ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കൻ കോട്ടയത്തുനിന്നും പാലായനം ചെയ്ത് തിരുവിതാംകൂറിൽ വന്നുതാമസിച്ച ബ്രാഹ്മണകുടുംബത്തിലെ പ്രദേവതയാണ് കണ്ണമ്പേരൂർ ദേവി.[1]
ചരിത്രം
[തിരുത്തുക]കണ്ണമ്പേരൂർ കേരളചരിത്രവുമായും ആധുനിക തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധമുള്ള പ്രദേശങ്ങളിൽ ഒന്നാണ്.[2]
തെക്കുംകൂർ യുദ്ധം
[തിരുത്തുക]തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ 1749-ലെ തെക്കുക്കൂർ യുദ്ധത്തിനെ പ്രതിരോധിക്കുവാൻ വാഴപ്പള്ളി കണ്ണമ്പേരൂർ പാലം പൊളിച്ചു കളയുകയുണ്ടായി.[3] കണ്ണമ്പേരൂർ ദേവിക്ഷേത്രത്തിനോട് ചേർന്നാണ് പാലം സ്ഥിതിചെയ്യുന്നത്. അന്ന് തിരുവിതാംകൂർ ദളവയായിരുന്ന രാമയ്യൻ ഡച്ചുകാരനും, മാർത്തണ്ഡവർമ്മയുടെ സർവ്വസൈന്യാധിപനുമായിരുന്ന ഡിലനോയിയുടെ സഹായത്തോടം പാലം പുനഃനിർമ്മിക്കുകയും തെക്കുംകൂർ പിടിച്ചടക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കോട്ടയത്തു നിന്നും കണ്ണമ്പേരൂരിലേക്ക് പാലായനം ചെയ്തു വന്ന കുടുംബത്തെ അവിടെ പാർപ്പിക്കുകയും അവർക്ക് അവിടെ കരം ഒഴിവാക്കി സ്ഥലം നൽകി താമസിപ്പിച്ചത്.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]പ്രതിഷ്ഠാമൂർത്തികൾ
[തിരുത്തുക]- ദുർഗ്ഗാദേവി : പ്രധാന മൂർത്തി
- ശിവൻ (വാഴപ്പള്ളി തേവർ)
- ഭദ്രകാളി
- ശാസ്താവ്
- നാഗരാജാവ്
പൂജകൾ
[തിരുത്തുക]- ഉഷഃപൂജ
- ഉച്ചപൂജ
- ദീപാരാധന
ക്ഷേത്രത്തിൽ എത്തിചേരാൻ
[തിരുത്തുക]എം.സി. റോഡിൽ വാഴപ്പള്ളിച്ചിറയിൽ (പാലാത്ത്ര) നിന്നും 2 കി.മി. പടിഞ്ഞാറായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പാലാത്ത്രയിൽനിന്നും ദേവലോകം റോഡുവഴി ക്ഷേത്രത്തിൽ എത്തിചേരാം.
വാഴപ്പള്ളിയിലെ ക്ഷേത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) -- പ്രൊഫ. രാമചന്ദ്രൻ നായർ
- ↑ തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
- ↑ കേരള ചരിത്രം -- എ. ശ്രീധരമേനോൻ -- ഡി.സി. ബുക്സ്