മൗണ്ടൻ ലാൻഡ്സ്കേപ്പ് വിത് കാസിൽ
Mountain Landscape with Castle | |
---|---|
കലാകാരൻ | Joos de Momper |
വർഷം | 1600s |
Catalogue | 6967 |
Medium | Oil on panel |
അളവുകൾ | 45 cm × 74.8 cm (17.7 in × 29.4 in) |
സ്ഥാനം | Kunsthistorisches Museum, Vienna |
ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ഓയിൽ ഓൺ പാനൽ പെയിന്റിംഗ് ആണ് മൗണ്ടൻ ലാൻഡ്സ്കേപ്പ് വിത് കാസിൽ. 1600 -കളിൽ പെയിന്റിംഗ് പൂർത്തിയാക്കിയിരിക്കാം.[1][2]
ചിതരചന
[തിരുത്തുക]പെയിന്റിംഗിൽ ഡി മോമ്പേഴ്സ് അദ്ദേഹത്തിന് താല്പര്യമുള്ള ദേശാന്തരമായതും ഭാവനാപരമായതുമായ ലാൻഡ്സ്കേപ്പ് ചിത്രീകരിക്കുന്നു. [3][4] ഊഷ്മള നിറവും വിചിത്രവുമായ മുൻഭാഗം ദൂരെ നിന്ന് കാണുന്ന നീലകലർന്ന ഉയർന്ന പ്രദേശങ്ങളുള്ള ചൂട് കുറഞ്ഞ പശ്ചാത്തലത്തിലേക്ക് വഴിമാറുന്നു. കിഴുക്കാംതൂക്കായ മലഞ്ചെരിവിൽ ഒരു വളഞ്ഞ പാതയിലൂടെ നിരവധി ആളുകൾ സഞ്ചരിക്കുന്നു. അതിന് മുകളിൽ ഒരു കോട്ട സ്ഥിതിചെയ്യുന്നു. മുൻവശത്ത്, രണ്ട് കഴുതകളുമായി ഒരു കൂട്ടം സഞ്ചാരികൾ നീങ്ങുന്നു. അവരുടെ ഇടയിൽ രണ്ട് കുതിരപ്പടയാളികളുണ്ട്. അതിൽ ഒരു കുതിര നായയുടെ അരികിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ, ഡി മൊമ്പർ പലപ്പോഴും ജോൺ ബ്രൂഗൽ ദി എൽഡറുമായി യോജിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം ഏറെക്കുറെ സ്റ്റാഫേജ് പ്രതിഛായകൾ വരച്ചു. [1]
ചിത്രകല ഉറവിടം
[തിരുത്തുക]ഡച്ചുകാർക്കും മനുഷ്യവർഗത്തിനും എതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയായ ഓസ്ട്രിയൻ നാസി നേതാവ് ആർതർ സെയ്സ്-ഇൻക്വാർട്ടിന്റെ സ്വത്തായി ഈ പെയിന്റിംഗ് മാറി. [5][2]1942-ൽ ഷുബെർട്ട്-സോൾഡേൺ ഈ പെയിന്റിംഗ് ഏറ്റെടുത്തു. 1942-ൽ ഈ ചിത്രം വിയന്നയിലെ ജെമൽഡെഗലേറി ശേഖരത്തിന്റെ ഭാഗമായി. [2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Mountain Landscape with Castle". Web Gallery of Art. Retrieved 25 September 2020.
- ↑ 2.0 2.1 2.2 "Gebirgslandschaft mit Burg". Kunsthistorisches Museum. Retrieved 26 September 2020.
- ↑ "Landscape Painting in the Netherlands". Metropolitan Museum of Art. Retrieved 22 September 2020.
- ↑ "Landscape with a Mountain Pass". Liechtenstein Museum. Retrieved 25 September 2020.
- ↑ "Arthur Seyss-Inquart". Britannica. Retrieved 26 September 2020.