മൗൻറ്റനസ് ലാൻഡ്സ്കേപ്പ് വിത് എ ബ്രിഡ്ജ് ആന്റ് ഫോർ ഹോഴ്സ്മെൻ
Mountainous Landscape with a Bridge and Four Horsemen | |
---|---|
കലാകാരൻ | Joos de Momper |
വർഷം | 1579–1635 |
Catalogue | INV 1104 |
Medium | Oil on canvas |
അളവുകൾ | 135[1] cm × 156 cm (53.1 in × 61.4 in) |
സ്ഥാനം | Louvre, Paris |
ഫ്ളമിഷ് ലാൻഡ്സ്കേപ്പിസ്റ്റ് ജൂസ് ഡി മോമ്പർ വരച്ച ക്യാൻവാസിലെ ഒരു ഓയിൽ പെയിന്റിംഗ് ആണ് മൗൻറ്റനസ് ലാൻഡ്സ്കേപ്പ് വിത് എ ബ്രിഡ്ജ് ആന്റ് ഫോർ ഹോഴ്സ്മെൻ (French: Paysage montagneux avec un pont et quatre cavaliers) ഈ ചിത്രം പൂർത്തീകരിച്ച തീയതി അജ്ഞാതമാണ്. പെയിന്റിംഗ് പാരീസിലെ ലൂവ്രയിൽ സൂക്ഷിച്ചിരിക്കുന്നു. [2][1][3][4]
ചിതരചന
[തിരുത്തുക]പെയിന്റിംഗ് ഡി മോമ്പറിന്റെ സവിശേഷമായ ശൈലിയിലാണ്. കൂടാതെ അദ്ദേഹത്തിന് താല്പര്യമുള്ള യാഥാർത്ഥ്യബോധമില്ലാത്തതും കൂടുതൽ സാങ്കൽപ്പികവുമായ ലാൻഡ്സ്കേപ്പ് കല പ്രദർശിപ്പിക്കുന്നു. പല ഫ്ലെമിഷ് ലാൻഡ്സ്കേപ്പിസ്റ്റുകളും കമ്മീഷണർമാരെ പ്രീതിപ്പെടുത്തുന്നതിനായി കൂടുതൽ സാങ്കൽപ്പികവും പ്രത്യക്ഷത്തിൽ പഴയ ശൈലിയിലുള്ളതുമായ പെയിന്റിംഗുകൾ വരച്ചു. കാരണം അത്തരം പെയിന്റിംഗുകൾ വളരെ ഉയർന്ന വിലയ്ക്ക് വിറ്റുപോയിരുന്നു.[5]
പശ്ചാത്തലത്തിൽ, ഒരു പർവതശിഖരം പരമാർത്ഥത്തിൽ ആകാശത്ത് ലയിച്ചു നിൽക്കുന്നു. മുൻവശത്ത്, താഴെ വലതുവശത്ത്, നാല് കുതിരപ്പടയാളികളും ഒരു നായയും പാലത്തിൽ നിന്ന് പർവത പാതയിലൂടെ ഓടുന്നു. മുൻനിര കുതിരക്കാരൻ തന്റെ കുഴൽവാദ്യം ഊതുകയാണ്.
ഡി മോമ്പറിന്റെ മറ്റ് രണ്ട് പെയിന്റിംഗുകൾ ഉൾപ്പെടെ ലൂവ്രെയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ പെയിന്റിംഗ്. ഈ ചിത്രങ്ങൾ ഫ്രഞ്ച് രാജകീയ ശേഖരത്തിലായിരുന്നു. ഈ ചിത്രം 1733 മുതൽ രാജകീയ വസ്‌തുവിവരപ്പട്ടികകളിൽ ആദ്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലൂയി പതിനാലാമന്റെ ശേഖരത്തിന്റെ ഭാഗമായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Les Brueghel. Parkstone International. 2013. pp. 260–318.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 "Joos de Momper Paysage montagneux avec un pont et quatre cavaliers". The Louvre. Retrieved 24 September 2020.
- ↑ Catalogue sommaire illustré des peintures du Musée du Louvre: Ecoles flamande et hollandaise. Editions de la Réunion des musées nationaux, Art Museum. 1979. pp. 50–51, 106. ISBN 9782711801343.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ "Paysage Montagneux". Ministère de la Culture. Retrieved 25 September 2020.
- ↑ "Landscape Painting in the Netherlands". Metropolitan Museum of Art. Retrieved 22 September 2020.