Jump to content

യുടിസി+07:00

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുടിസി+07:00
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+07:00
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links
UTC+07:00 in 2010: blue (December), yellow (all year round), orange (June), light blue (sea areas)

യുടിസി+07:00 എന്നത് യുടിസിയിൽനിന്നും +07:00 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 07 മണിക്കൂർ മുന്നോട്ടുള്ള സമയമേഖലയാണ്. ഐഎസ്ഒ 8601ല് ഈ സമയക്രമം  2018-09-06T13:22:34+07:00 എന്നാണ് എഴുതുന്നത്.

ഇത് ഇൻഡോ ചൈന സമയം എന്നും അറിയപ്പെടുന്നു. ഈ സമയമേഖല ഉപയോഗിക്കുന്ന പ്രധാന രാജ്യങ്ങൾ റഷ്യ, മംഗോളിയ, വിയറ്റ്നാം, കംബോഡിയ, ലാവോസ്, തായ്‍ലാന്റ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ

പ്രാമാണിക സമയം (മുഴുവൻ വർഷവും)

[തിരുത്തുക]

പ്രധാന നഗരങ്ങൾ: ജക്കാർത്ത, ബാങ്കോക്, ഹാനോയ്

വടക്കേ ഏഷ്യ

[തിരുത്തുക]
  •  റഷ്യ - ക്രാസ്നോയാർസ്ക് സമയം

കിഴക്കൻ ഏഷ്യ

[തിരുത്തുക]

കിഴക്കൻ ഏഷ്യയിലെ ഏറ്റവും പടിഞ്ഞാറുള്ള സമയ മേഖലയായി ഇത് കണക്കാക്കപ്പെടുന്നു.

  •  മംഗോളിയ (പടിഞ്ഞാറൻ ഭാഗം) - മംഗോളിയയിലെ സമയം
    • ഹോവ്ഡ് ഉൾപ്പെടുന്ന പടിഞ്ഞാറൻഭാഗവും[1]

തെക്കുകിഴക്കൻ ഏഷ്യ

[തിരുത്തുക]
  •  വിയറ്റ്നാം - സ്റ്റാൻഡേർഡ് സമയം (ഇന്തോചൈന സമയം)
  •  കമ്പോഡിയ - സ്റ്റാൻഡേർഡ് സമയം (ഇന്തോചൈന സമയം)
  •  ലാവോസ് - പ്രാദേശിക സമയം (ഇന്തോചൈന സമയം)
  •  തായ്ലാന്റ് - ഇന്തോചൈന സമയം
  •  ഇന്തോനേഷ്യ - ഇന്തോനേഷ്യൻ പടിഞ്ഞാറൻ സമയം
    • മദ്ധ്യ കാലിമാണ്ടൻ , ജാവ , സുമാത്ര , തെക്കൻ കാലിമാണ്ടൻ
  • ഓസ്ട്രേലിയ - ക്രിസ്മസ് ദ്വീപ് സമയം

അന്റാർട്ടിക്ക

[തിരുത്തുക]
  • അന്റാർട്ടിക്കയിലെ ചില താവളങ്ങൾ. അന്റാർട്ടിക്കയിലെ സമയം കൂടി കാണുക.

ഔദ്യോഗിക യുടിസി + 07 ഉം ഭൂമിശാസ്ത്ര UTC + 07 ഉം തമ്മിലുള്ള പൊരുത്തക്കേടുകൾ

[തിരുത്തുക]

ഭൗതികവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളുടെ കൂടെ നിയമപരവും രാഷ്ട്രീയപരവും സാമ്പത്തികപരവുമായ ഘടകങ്ങളും സമയ മേഖല നിർണ്ണയിക്കുന്നതിൽ പരിഗണിക്കുന്നതിനാൽ ഇവ മെരിഡിയൻ രേഖകളുമായി കൃത്യമായി ഒത്തുപോകുന്നില്ല. UTC + 07 സമയ മേഖല പൂർണ്ണമായും ഭൂമിശാസ്ത്രപരമായ ഘടകങ്ങളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്, ഇത് മെരിഡിൻ 97 ° 30 'കിഴക്ക്, 112 ° 30' കിഴക്ക് എന്നീസ്ഥാനങ്ങൾക്കിടയ്ക്ക് കൃത്യമായി വരുന്നു. തത്ഫലമായി, ഒരു സ്ഥലത്തെ ഭൂമിശാസ്ത്ര സമയം UTC + 07 സമയം ഉള്ള പ്രദേശത്ത് കിടക്കുന്നുണ്ടെങ്കിലും, അവിടെ മറ്റൊരു സമയ മേഖല ഉപയോഗിക്കാറുണ്ട്.  അതുപോലെതന്നെ യുടിസി+07 ഉപയോഗിക്കുന്ന സ്ഥലങ്ങൾ  UTC+08, UTC+06,  UTC+05 ൽ പോലുമോ സ്ഥിതിചെയ്യുന്നവയുമുണ്ട്.

മറ്റ് സമയ മേഖലകളിൽ സ്ഥിതിചെയ്യുന്ന യുടിസി+07 ഉപയോഗിക്കുന്ന സ്ഥലങ്ങൾ

[തിരുത്തുക]

 97°30′ E to 112°30′ E അക്ഷാംശത്തിനിടയിലുള്ള പ്രദേശങ്ങൽ.

UTC+06:30 ഉപയോഗിക്കുന്നവ

മ്യാന്മാറിന്റെ കിഴക്കൻ പ്രദേശങ്ങൾ

UTC+08 ഉപയോഗിക്കുന്നവ

ചൈനയിൽ മദ്ധ്യചൈനയുടെ പല പ്രദേശങ്ങളും. പട്ടിക താഴെ.

റഷ്യയിൽ

  • ഇർകുട്സ്കി ഒബ്ലാണ്ട്
  • ബുറിയട്യ

ചൈനക്കും റഷ്യക്കും പുറത്ത്:

  • തലസ്ഥാനമായ ഉലാൻബാതറടക്കമുള്ള മധ്യ മംഗോളിയയുടെ ഭൂരിഭാഗവും
  • പെനിൻസുലർ മലേഷ്യ
  • കുച്ചങ്ങിലുള്ള മലേഷ്യൻ ബോർണിയേയിലെ സരാവാക്കിന്റെ പടിഞ്ഞാറൻ ഭാഗം
  • സിംഗപ്പൂർ
UTC+09 ഉപയോഗിക്കുന്നവ

റഷ്യയിലെ സഖാ റിപ്പബ്ലിക് (പടിഞ്ഞറ് ഭാഗം), നഗര പ്രദേശങ്ങൾ ആയ്ക്കൽ , ഉഡാച്ച്നി എന്നിവയുൾപ്പെടെ .

UTC+07 ക്ക് പുറത്ത് അക്ഷാംശമുള്ളതും UTC+07 സമയം ഉപയോഗിക്കുന്നവയും

[തിരുത്തുക]

67°30′ E and 97°30′ E ഇടയ്ക്കുള്ള സ്ഥലങ്ങൾ (ഭൂമിശാസ്ത്രപരമായി UTC+05 ലും UTC+06 ലും)

[തിരുത്തുക]
  • പടിഞ്ഞാറൻ ഇന്തോനേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും. തലസ്ഥാനമായ ബൻഡ അച്ചെ ഉൾപ്പെടെ അച്ചെപ്രൊവിൻസിന്റെ വലിയൊരു ഭാഗം.
  • മംഗോളിയയുടെ പടിഞ്ഞാറ് ഭാഗം
  • റഷ്യയുടെ വിവിധ ഭാഗങ്ങൾ:
    • ക്രാസ്നോയാര്ക്ക് ക്രെയ്യുടെ ഒരു വലിയ ഭാഗം
    • തുവാ
    • ഖഖാസിയ
    • അൽട്ടായി റിപ്പബ്ലിക്ക്
    • അൽതൈ ക്രെയ്
    • കെമെർവോ ഒബ്ലാസ്റ്റ്
    • നൊവൊസിവിസ്ക്ക് ഒബ്ലാസ്റ്റ് (ഇതിന്റെ ഭൂരിഭാഗവും യുടിസി+05:00 ആണ്)
    • തൊമ്സ് ഒബ്ലാസ്റ്റ് (ഭാഗികമായി യുടിസി+05:00 ആണ്)

112°30′ E and 127°30′ E ഇടയിലുള്ള പ്രദേശങ്ങൾ (UTC+08 ൽ ഭൂമിശാസ്ത്രപരമായുള്ളവ)

[തിരുത്തുക]

ഇന്തോനേഷ്യയിൽ:

  • കിഴക്കൻ ജാവയുടെ തലസ്ഥാനമായ സുരാബയ , സിഡോറോജോ , മലാംഗ് , ബന്വാവാംഗി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ കിഴക്കൻ ജാവ.
  • കിഴക്കൻ ജാവ പ്രൊവിൻസിൽ പെട്ട മഡുര, കൻഗെൻ ദ്വീപുകൾ.
  • സെൻട്രൽ കാളിമാന്റനിലെ ഭൂരിഭാഗവും
    • അതിൻറെ തലസ്ഥാനമായ പാലങ്കർ റായവും , അതിന്റെ ഏറ്റവും ജനസാന്ദ്രമായ ചില റിജൻസികളും
    • കിഴക്കൻ കോട്ട്വാരിംഗിൻറെ തലസ്ഥാനമായ സാമിറ്റു്
    • കപൂവാസ്
  • പടിഞ്ഞാറ് കലിമാണ്ടന്റെ കിഴക്കൻ ഭാഗമായ കപുവസ് ഹുലു , സിൻടാങ് റീജൻസിയുടെ കിഴക്കൻ ഭാഗങ്ങൾ.

ഇതും കാണുക

[തിരുത്തുക]
  • വിയറ്റ്നാമിലെ സമയം
  • ബംഗ്ലാദേശ് ഔദ്യോഗികസമയം
  • കംബോഡിയയിലെ സമയം
  • ഇന്തോനേഷ്യയിലെ സമയം
  • ലാവോസിലെ സമയം
  • റഷ്യയിലെ സമയം
  • തായ്‍ലാന്റിലെ സമയം

അവലംബങ്ങൾ

[തിരുത്തുക]
  1. "HOVT – Hovd Time". Asian time zones. Time and Date. Retrieved 14 July 2012.
"https://ml.wikipedia.org/w/index.php?title=യുടിസി%2B07:00&oldid=2871688" എന്ന താളിൽനിന്ന് ശേഖരിച്ചത്