രതിനിർവ്വേദം (നോവൽ)
ദൃശ്യരൂപം
പത്മരാജൻ എഴുതിയ മലയാളം നോവലാണ് രതിനിർവ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 1978-ലും 2011-ലും നോവൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു.
കഥാസംഗ്രഹം
[തിരുത്തുക]നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ നോവലിൽ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കൽപ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
പ്രസിദ്ധീകരണം
[തിരുത്തുക]1970 മേയിലാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ കൃതി ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 2005-ൽ ഡി.സി. ബുക്സ് ഗ്രന്ധശാലാപരമ്പരയിലൂടെ ഈ കൃതി വീണ്ടും പ്രസിഡീകരിച്ചു.
ചലച്ചിത്രാവിഷ്കാരങ്ങൾ
[തിരുത്തുക]- രതിനിർവേദം (1971); രചന: പത്മരാജൻ; സംവിധാനം: ഭരതൻ
- രതിനിർവ്വേദം (2011); രചന: പത്മരാജൻ; സംവിധാനം: ടി.കെ. രാജീവ് കുമാർ