രതീഷ് വേഗ
ദൃശ്യരൂപം
രതീഷ് വേഗ | |
---|---|
ജന്മനാമം | രതീഷ് മേനോൻ |
ജനനം | പാലക്കാട്, കേരളം, ഇന്ത്യ |
വിഭാഗങ്ങൾ | പോപ്പ് സംഗീതം, ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | ഗായകൻ, സംഗീതസംവിധായകൻ, കീബോർഡ് വിദഗ്ദ്ധൻ |
വർഷങ്ങളായി സജീവം | 2010–തുടരുന്നു |
രതീഷ് വേഗ പ്രശസ്തനായ ഒരു മലയാള സംഗീതസംവിധായകനും, ഗായകനുമാണ്. 2010ൽ കോക്ക്ടെയിൽ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു.
സിനിമകൾ
[തിരുത്തുക]രതീഷ് വേഗ സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങളുടെ പട്ടിക [1]
വർഷം | സിനിമ | ഭാഷ |
---|---|---|
2010 | കോക്ക്ടെയിൽ | മലയാളം |
2010 | എഗൈൻ കാസർകോട് കാദർഭായ് | മലയാളം |
2011 | ബ്യൂട്ടിഫുൾ (ചലച്ചിത്രം) | മലയാളം |
2012 | മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | മലയാളം[2] |
2012 | നമുക്ക് പാർക്കാൻ | മലയാളം |
2012 | റൺ ബേബി റൺ | മലയാളം |
2012 | പോപ്പിൻസ് | മലയാളം |
2012 | സീൻ ഒന്ന് നമ്മുടെ വീട് | മലയാളം |
2012 | തെരുവുനക്ഷത്രങ്ങൾ | മലയാളം |
2012 | ലോക് പാൽ | മലയാളം |
2013 | മാറ്റിനി | മലയാളം |
2013 | ഒരു ന്യൂയോർക്ക് സായാഹ്നം | മലയാളം |
2013 | റെബേക്ക ഉതുപ്പ് കിഴക്കേമല | മലയാളം |
2013 | സാധാരണക്കാരൻ | മലയാളം |
2013 | റെബേക്ക ഉതുപ്പ് കിഴക്കേമല | മലയാളം |
2013 | ദാവീദ് ആന്റ് ഗോലിയാത്ത് | മലയാളം |
2013 | ലേഡീസ് ആന്റ് ജെന്റിൽമാൻ | മലയാളം |
2013 | കള്ളക്കാമുകൻ | മലയാളം |
സ്വകാര്യ ജീവിതം
[തിരുത്തുക]ഡോ. അനുവാണ് രതീഷ് വേഗയുടെ പത്നി, മകൻ നധിൻ
അവാർഡുകൾ
[തിരുത്തുക]- മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) - ദി കൊച്ചി ടൈംസ് ഫിലിം അവാർഡ്[3]
- മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) -മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്ത്
അവലംബം
[തിരുത്തുക]- ↑ http://www.msidb.org/listMovies.php?tag=Search&musician=Ratheesh%20Vegha&limit=20
- ↑ http://malayalasangeetham.info/m.php?6892
- ↑ "The Kochi Times Film Awards 2011". 2012 June 23.
{{cite news}}
: Check date values in:|date=
(help)