രാജാ രവിവർമ്മ ആർട്ട് ഗ്യാലറി
ദൃശ്യരൂപം


ഒരു രവിവർമ്മ പെയിന്റിംഗ്
ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്.[1] കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്.[2] 2014 നവംബർ 19-ന് കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫാണ് ഇത് ഉദ്ഘാടനം ചെയ്തത്.[1][2] കിളിമാനൂരിലെ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിനു സമീപമുള്ള 66 സെന്റ് സ്ഥലത്താണ് ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത്. രാജാ രവിവർമ്മയുടെ അൻപതോളം പെയിന്റിംഗുകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ചിത്രകലാസ്വാദകർക്ക് രവിവർമ്മ ചിത്രങ്ങൾ ആസ്വദിക്കുന്നതിനും അവയെക്കുറിച്ച് പഠനം നടത്തുന്നതിനുമാണ് ആർട്ട് ഗാലറി സ്ഥാപിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "രാജാരവിവർമ്മ സ്മാരക ആർട്ട് ഗ്യാലറി". കേരള ലളിതകലാ അക്കാദമി. 2014-11-14. Archived from the original on 2018-01-23. Retrieved 2018-01-23.
- ↑ 2.0 2.1 "Raja Ravi Varma Art Gallery Opened". New Indian Express. 2014-11-20. Archived from the original on 2018-06-20. Retrieved 2018-01-23.
{{cite web}}
: CS1 maint: bot: original URL status unknown (link)