രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ | |
---|---|
കേന്ദ്ര-സഹമന്ത്രി, (സംസ്ഥാന ചുമതല)(ഇലക്ട്രോണിക്സ്, ഐടി,നൈപുണ്യ വികസനം,സംരംഭകത്വ വകുപ്പുകൾ) | |
ഓഫീസിൽ 2021-2024 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
രാജ്യസഭാംഗം | |
ഓഫീസിൽ 2018-2024, 2012-2018, 2006-2012 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അഹമ്മദാബാദ്, ഗുജറാത്ത് | 31 മേയ് 1964
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | അഞ്ജു ചന്ദ്രശേഖർ |
കുട്ടികൾ | 1 son and 1 daughter |
ജോലി |
|
വെബ്‌വിലാസം | https://rajeev.in/about/ |
As of 29 ഓഗസ്റ്റ്, 2024 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാജീവ് ചന്ദ്രശേഖർ.(ജനനം: 31 മെയ് 1964) 2006 മുതൽ 2024 വരെ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ച രാജീവ് ചന്ദ്രശേഖർ കർണാടകയിലെ വ്യവസായ പ്രമുഖൻ കൂടിയാണ്.[1][2][3][4]
ജീവിതരേഖ
[തിരുത്തുക]ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖരൻ്റെയും ആനന്ദവല്ലിയുടേയും മകനായി 1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. 1988 മുതൽ 1991 വരെ അമേരിക്കയിലെ ഇൻ്റൽ കമ്പ്യൂട്ടർ കമ്പനിയിൽ കമ്പ്യൂട്ടറിൻ്റെ ചിപ്പ് പ്രൊസസർ നിർമ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കി.
1991-ൽ ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1991-ൽ ബിപിഎൽ കമ്പനിയിൽ ചേർന്ന് 1994-ൽ ബിപിഎല്ലിൻ്റെ തന്നെ മൊബൈൽ ഫോൺ കമ്പനി രൂപീകരിച്ചു. 2005-ൽ അതിൻ്റെ 64 % ഓഹരികൾ എസ്സാർ ഗ്രൂപ്പിന് വിൽപ്പന നടത്തി കൈമാറി. രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ച ബിപിഎൽ മൊബൈൽ കമ്പനി ലയന ശേഷം വോഡാഫോൺ എസ്സാർ കമ്പനി എന്ന പേരിൽ അറിയപ്പെടുന്നു. 2005-ൽ രാജീവ് ചന്ദ്രശേഖർ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്മെൻ്റ് കമ്പനി തുടങ്ങി. ഇപ്പോൾ അത് 800 മില്യൺ യു.എസ് ഡോളർ വിപണി മൂല്യമുള്ള ഒരു കമ്പനിയാണ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2006-ൽ ബിജെപിയിൽ ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2006-ൽ കർണാടകയിൽ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2024 വരെയുള്ള പതിനെട്ട് വർഷം ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ-മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ 2020 മുതൽ ബിജെപിയുടെ ദേശീയ വക്താവാണ്.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.[5][6][7] [8][9][10]
സ്വകാര്യ ജീവിതം
[തിരുത്തുക]ബിപിഎൽ ഗ്രൂപ്പിന്റെ സ്ഥാപകനായ ടി.പി.ജി.നമ്പ്യാറിൻറെ മകളായ അഞ്ജു ചന്ദ്രശേഖറിനെ (1991) വിവാഹം ചെയ്തു. വേദ്, ദേവിക എന്നിവർ മക്കളാണ്. തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിൻ്റെ കേരളത്തിലെ തറവാട് വീട്. നിലവിൽ ബാംഗ്ലൂരിൽ താമസിക്കുന്നു. [11][12],[13] [14][15][16][17] [18] [19][20] [21] [22]
ബഹുമതികൾ, പുരസ്കാരങ്ങൾ, അന്താരാഷ്ട്ര അംഗീകാരം
[തിരുത്തുക]- സായുധ സേനയ്ക്കും വെറ്ററൻസിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് കരസേനയുടെ വെസ്റ്റേൺ കമാൻഡ് ജിഒസി-ഇൻ കമൻഡേഷൻ അദ്ദേഹത്തെ ആദരിച്ചു.
- ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യാ ടുഡേ മാഗസിൻ അദ്ദേഹത്തെ #41st സ്ഥാനം നൽകി.
വർഷം. | പേര് | അവാർഡ് നൽകുന്ന സംഘടന | റഫ. |
---|---|---|---|
2007 | ഐഐടി ഗ്ലോബൽ സർവീസ് അവാർഡ്. | ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചിക്കാഗോ. | [23] |
വിവാദങ്ങൾ
[തിരുത്തുക]സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് 2023 ഒക്ടോബറിൽ കൊച്ചി പോലീസിന്റെ സൈബർ സെൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു. [24][25][26][27][28][29][30][31][32]
അവലംബങ്ങൾ
[തിരുത്തുക]- ↑ പൊരുതി തോറ്റ് രാജീവ് ചന്ദ്രശേഖർ
- ↑ രാജീവ്ചന്ദ്രശേഖറിൻ്റെ പരാജയം 16,000 വോട്ടിന്
- ↑ ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 തിരുവനന്തപുരം
- ↑ വിജയം നേടാനായില്ല എങ്കിലും ഭൂരിപക്ഷം കുറച്ച് രാജീവും
- ↑ "Rajya Sabha Select Committee on Real Estate Bill". Archived from the original on 2020-10-27. Retrieved 2024-03-14.
- ↑ "Rajya Sabha Select Committee on GST Bill". Archived from the original on 2021-01-11. Retrieved 2024-03-14.
- ↑ "Distinguished Manipal Alumni". Archived from the original on 2018-08-13. Retrieved 2024-03-14.
- ↑ "From Intel To Minister Of State, The Journey Of Rajeev Chandrasekhar". Moneycontrol (in ഇംഗ്ലീഷ്). 7 July 2021. Retrieved 2021-07-07.
- ↑ "Ahead of the Curve". Illinois Tech Magazine (in ഇംഗ്ലീഷ്). 2012-08-20. Retrieved 2021-07-07.
- ↑ "Who is Rajya Sabha MP Rajeev Chandrasekhar, inducted into the Modi Cabinet?". The Indian Express (in ഇംഗ്ലീഷ്). 2021-07-08. Retrieved 2021-07-08.
- ↑ "Stocks". www.bloomberg.com. 13 June 2023.
- ↑ Rajshekhar, M. (18 March 2019). "How a legal loophole allows BJP MP Rajeev Chandrasekhar to hide his full wealth from election panel". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-08.
- ↑ "Worth Rs 65 cr, Rajeev Chandrasekhar is second richest candidate in fray". Times of India (in ഇംഗ്ലീഷ്). 13 March 2018. Retrieved 2021-07-08.
- ↑ "Rajeev Chandrasekhar merges 3 group companies into Axis Aerospace". @businessline (in ഇംഗ്ലീഷ്). 14 September 2011. Retrieved 2021-07-08.
- ↑ Rajshekhar, M. (18 March 2019). "How a legal loophole allows BJP MP Rajeev Chandrasekhar to hide his full wealth from election panel". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-08.
- ↑ "Asianet News proved its credibility despite Rajeev Chandrashekar's attempts at interference". caravanmagazine.in. Archived from the original on 2021-07-09. Retrieved 2021-07-08.
- ↑ "Kerala NDA vice-chairman Rajeev Chandrasekhar investor, director in Arnab Goswami's Republic". The Indian Express (in ഇംഗ്ലീഷ്). 2017-01-13. Retrieved 2021-07-08.
- ↑ "Arnab's Republic of Investors: Who is funding Goswami and what that means". The News Minute (in ഇംഗ്ലീഷ്). 2017-01-13. Retrieved 2021-07-08.
- ↑ "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952-2019" (PDF). Archived from the original (PDF) on 2021-09-15.
- ↑ "List of Council of Ministers Members of the Cabinet" (PDF). Rajya Sabha Secretariat. Retrieved 2022-09-07.
- ↑ Raghunath, Arjun. "3-time Rajya Sabha member Rajeev Chandrasekhar makes electoral debut, Suresh Gopi in Thrissur". Deccan Herald (in ഇംഗ്ലീഷ്). Retrieved 2024-03-04.
- ↑ Tiwari, Ayush; Goyal, Prateek (30 January 2021). "From Asianet to Manyavar: How Republic became an 'editor-controlled' company". Newslaundry. Retrieved 2021-07-08.
- ↑ "2007 Alumni Award winners". Illinois Institute of Technology. Retrieved 16 June 2016.
- ↑ "Kerala blasts case: Union Minister Rajeev Chandrasekhar booked for alleged hate speech by Kochi police". News9live (in അമേരിക്കൻ ഇംഗ്ലീഷ്). 2023-10-31. Retrieved 2023-12-12.
- ↑ "Kochi Police file FIR against union minister Rajeev Chandrasekhar over 'hate speech' propaganda | TOI Original - Times of India Videos". The Times of India (in ഇംഗ്ലീഷ്). Retrieved 2023-12-12.
- ↑ "Rajeev Chandrasekhar Faces Legal Storm As Kochi Police Registers Hate Speech Case". Outlook Business (in ഇംഗ്ലീഷ്). 2023-10-31. Retrieved 2023-12-12.
- ↑ "Police register FIR against Union minister Rajeev Chandrasekhar over remarks on Kerala blasts". www.telegraphindia.com (in ഇംഗ്ലീഷ്). Retrieved 2023-12-12.
- ↑ "Case Against Union Minister For Controversial Remarks On Kerala Blasts". NDTV.com. Retrieved 2023-12-12.
- ↑ "Union minister Rajeev Chandrasekhar booked over Kochi blasts remarks". The Indian Express (in ഇംഗ്ലീഷ്). 2023-10-31. Retrieved 2023-12-12.
- ↑ "Kerala Police files FIR against Rajeev Chandrasekhar for 'promoting religious hatred'". Hindustan Times (in ഇംഗ്ലീഷ്). 2023-10-31. Retrieved 2023-12-12.
- ↑ "Kochi Police file FIR against union minister Rajeev Chandrasekhar over 'hate speech' propaganda | TOI Original - Times of India Videos". The Times of India (in ഇംഗ്ലീഷ്). Retrieved 2023-12-12.
- ↑ "Union MoS Rajeev Chandrasekhar booked by Kerala police for hate speech". The News Minute (in ഇംഗ്ലീഷ്). 2023-10-31. Retrieved 2023-12-12.
കൂടുതൽ വായിക്കുക
[തിരുത്തുക]- Sanghvi, Vir (2012). Men of Steel. Roli Books Private Limited. ISBN 9788174368256.
- Denyer, Simon (2012). Rogue Elephant: Harnessing the Power of India's Unruly Democracy. A&C Black. ISBN 9781408849767.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- രാജ്യസഭ വെബ്സൈറ്റിലെ പ്രൊഫൈൽ
- ട്വിറ്റർ ഹാൻഡിൽ