ഉള്ളടക്കത്തിലേക്ക് പോവുക

ശിവരാജ് സിംഗ് ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവരാജ് സിംഗ് ചൗഹാൻ
കേന്ദ്ര, കൃഷി കാർഷിക ക്ഷേമ വകുപ്പ് മന്ത്രി (ഗ്രാമ വികസനം അധിക ചുമതല)
ഓഫീസിൽ
2024 ജൂൺ 9-തുടരുന്നു
പ്രധാനമന്ത്രിനരേന്ദ്ര മോദി
ലോക്‌സഭാംഗം
ഓഫീസിൽ
2024, 2004-2005, 1999, 1998, 1996, 1991
മണ്ഡലംവിദിഷ
മധ്യപ്രദേശ്, മുഖ്യമന്ത്രി
ഓഫീസിൽ
2005-2008, 2008-2013, 2013-2018, 2020-2023
മുൻഗാമിബാബുലാൽ ഗൗർ
പിൻഗാമിമോഹൻ യാദവ്
മണ്ഡലംബുധനി
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-03-05) 5 മാർച്ച് 1959  (65 വയസ്സ്)
Jait, Sehore, മധ്യപ്രദേശ്
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിസാധന ചൗഹാൻ
കുട്ടികൾ2 പുത്രന്മാർ
വസതിഭോപ്പാൽ
As of 14 ജൂലൈ, 2024
ഉറവിടം: starsunfolded

2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര കൃഷി, കാർഷികക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രിയായി തുടരുന്ന മധ്യ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ.(ജനനം : 1959 മാർച്ച് 3) 2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. നിലവിൽ 2024 മുതൽ വിദിഷ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായി തുടരുന്ന ചൗഹാൻ ലോക്‌സഭയിലെത്തുന്നത് ഇത് ആറാം തവണയാണ്.[1][2]

ജീവിതരേഖ

[തിരുത്തുക]

മധ്യ പ്രദേശിലെ സെഹോർ ജില്ലയിൽ ഒരു കർഷക കുടുംബത്തിൽ പ്രേം സിംഗ് ചൗഹാൻ്റെയും സുന്ദർ ഭായിയുടേയും മകനായി 1959 മാർച്ച് അഞ്ചിന് ജനിച്ചു. കിരാർ സമുദായക്കാരനായ ചൗഹാൻ്റെ വിദ്യാഭ്യാസ യോഗ്യത എം.എ. ഫിലോസഫിയാണ്. ഒരു കർഷകൻ കൂടിയാണ് ചൗഹാൻ.[3]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ (ജനനം: 05 മാർച്ച് 1959) 1991 മുതൽ 2005 വരെ അഞ്ച് തവണ ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[4][5][6][7]

1972-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച ചൗഹാൻ 1976-ൽ സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1976-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

പ്രധാന പദവികളിൽ

  • 1972-1977 : ആർ.എസ്.എസ്. പ്രവർത്തകൻ
  • 1977-1978 : ഓർഗനൈസിംഗ് സെക്രട്ടറി, എ.ബി.വി.പി ഭോപ്പാൽ യൂണിറ്റ്
  • 1978-1980 : സംസ്ഥാന ജോയിൻറ് സെക്രട്ടറി, എ.ബി.വി.പി
  • 1980-1982 : സംസ്ഥാന ജനറൽ സെക്രട്ടറി, എ.ബി.വി.പി
  • 1982-1983 : ദേശീയ നിർവാഹക സമിതിയംഗം, എ.ബി.വി.പി
  • 1984-1985 : യുവമോർച്ച, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
  • 1985-1988 : യുവമോർച്ച, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1988-1991 : യുവമോർച്ച, സംസ്ഥാന പ്രസിഡൻറ്
  • 1990-1991 : നിയമസഭാംഗം, മധ്യപ്രദേശ്
  • 1991-1996 : ലോക്സഭാംഗം (1), വിദിഷ
  • 1992 : യുവമോർച്ച, ദേശീയ ജനറൽ സെക്രട്ടറി
  • 1992-1994, 1997-1998 : ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1996-1998 : ലോക്സഭാംഗം(2), വിദിഷ
  • 1998-1999 : ലോക്സഭാംഗം(3), വിദിഷ
  • 1999-2004 : ലോക്സഭാംഗം(4), വിദിഷ
  • 2000-2003 : യുവമോർച്ച, ദേശീയ പ്രസിഡൻ്റ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി
  • 2004-2005 : ലോക്സഭാംഗം(5), വിദിഷ
  • 2004 : ബിജെപി, ദേശീയ ജനറൽ സെക്രട്ടറി, പാർട്ടി പാർലമെൻ്ററി ബോർഡംഗം
  • 2005 : ബിജെപി സംസ്ഥാന പ്രസിഡൻറ്, ബിജെപി ജനറൽ ഇലക്ഷൻ കമ്മറ്റി സെക്രട്ടറി
  • 2006-2008, 2008, 2013, 2018, 2023-2024 : നിയമസഭാംഗം, ബുധനി
  • 2005-2008 : മധ്യപ്രദേശ് മുഖ്യമന്ത്രി (1),
  • 2008-2013 : മധ്യപ്രദേശ് മുഖ്യമന്ത്രി (2)
  • 2013-2018 : മധ്യപ്രദേശ് മുഖ്യമന്ത്രി (3)
  • 2018-2020 : പ്രതിപക്ഷ നേതാവ്, മധ്യപ്രദേശ് നിയമസഭ
  • 2020-2023 : മധ്യപ്രദേശ് മുഖ്യമന്ത്രി (4)
  • 2024-തുടരുന്നു : ലോക്സഭാംഗം,വിദിഷ (6)
  • 2024-തുടരുന്നു : കേന്ദ്രകൃഷി, കാർഷികക്ഷേമ, ഗ്രാമവികസന വകുപ്പ്മന്ത്രി[8][9]

മധ്യപ്രദേശ് മുഖ്യമന്ത്രി

[തിരുത്തുക]

ലോക്സഭാംഗമായിരിക്കെ 2003-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ അന്നത്തെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിംഗിനെതിരെ രഘോഹർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.

2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായിരിക്കവെ അന്നത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ലോക്സഭാംഗമായിരുന്ന ചൗഹാൻ ലോക്സഭാംഗത്വം രാജിവച്ച് 2006-ൽ ബുധനി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ ചൗഹാന് കഴിഞ്ഞു.

2018-ൽ മുഖ്യമന്ത്രിയായി മൂന്നാം തവണയും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗഹാന് പക്ഷേ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായതോടെ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

2020-ൽ[10] പിന്നീടുള്ള ധ്രുവീകരണത്തിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൻ്റെ നിയമസഭാംഗങ്ങൾ അംഗത്വം രാജിവച്ച് ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചതോടെ ചൗഹാൻ നാലാം പ്രാവശ്യവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[11][12]

അവലംബം

[തിരുത്തുക]
  1. Union minister of Agriculture[പ്രവർത്തിക്കാത്ത കണ്ണി]
  2. Modi 3.0 cabinet chowhan union agricultural minister
  3. "Shivraj Singh Chouhan sworn-in as M.P. CM - The Hindu" https://www.thehindu.com/news/national/other-states/shivraj-singh-chouhan-returns-as-madhya-pradesh-chief-minister/article31144121.ece/amp/
  4. "Biography - Shivraj Singh Chouhan" https://shivrajsinghchouhan.org/biography.aspx Archived 2021-11-14 at the Wayback Machine
  5. "Members : Lok Sabha" http://loksabhaph.nic.in/Members/memberbioprofile.aspx?mpsno=96&lastls=14
  6. "Shivraj Singh Chauhan Biography - About family, political life, awards won, history" https://www.elections.in/political-leaders/shivraj-singh-chauhan.html Archived 2021-11-14 at the Wayback Machine
  7. "ശിവരാജ് സിങ് ചൗഹാൻ നാലാമതും മധ്യപ്രദേശ് മുഖ്യമന്ത്രി | Shivraj Singh Chouhan | Manorama News" https://www.manoramaonline.com/news/latest-news/2020/03/23/bjps-shivraj-singh-chouhan-madhya-pradesh-chief-minister.html
  8. "For the fourth time, Shivraj Singh Chouhan becomes Madhya Pradesh CM" https://www.livemint.com/news/india/fourth-time-lucky-shivraj-singh-chouhan-returns-as-madhya-pradesh-cm/amp-11584978358989.html
  9. "Honorable Shri Shivraj Singh Chouhan, Chief Minister of M.P | Department of Ayush, Government of Madhya Pradesh" http://ayush.mp.gov.in/en/content/shri-shivraj-singh-chouhan Archived 2021-06-16 at the Wayback Machine
  10. "kamal nath resignation: Kamal Nath resigns as chief minister ahead of Madhya Pradesh floor test - The Economic Times" https://m.economictimes.com/news/politics-and-nation/kamal-nath-announces-resignation-ahead-of-madhya-pradesh-floor-test/amp_articleshow/74725553.cms
  11. "മധ്യം പിടിച്ച് മധ്യപ്രദേശ്; താമരഭൂമി കോൺഗ്രസ് കൈകളിലേക്ക്? | Madhya Pradesh Election Analysis | Manorama News" https://www.manoramaonline.com/news/latest-news/2018/12/11/madhya-pradesh-election-result-2018-political-analysis.html
  12. "Madhya Pradesh bypolls | BJP wins 16 seats; secures government - The Hindu" https://www.thehindu.com/news/national/other-states/madhya-pradesh-bypoll-election-results-2020/article33068480.ece/amp/
"https://ml.wikipedia.org/w/index.php?title=ശിവരാജ്_സിംഗ്_ചൗഹാൻ&oldid=4108140" എന്ന താളിൽനിന്ന് ശേഖരിച്ചത്