Jump to content

ഭൂപേഷ് ഭാഗേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപേഷ് ബാഗൽ
ഛത്തീസ്ഗഢ്, മുഖ്യമന്ത്രി
ഓഫീസിൽ
2018-2023
മുൻഗാമിരമൺ സിംഗ്
പിൻഗാമിവിഷ്ണുദേവ് സായി
നിയമസഭാംഗം
ഓഫീസിൽ
2023, 2018, 2013, 2003, 2000, 1998, 1993
മണ്ഡലംപട്ടാൻ
പി.സി.സി പ്രസിഡൻറ്, ഛത്തീസ്ഗഢ്
ഓഫീസിൽ
2013-2018
മുൻഗാമിചരൺ ദാസ് മഹന്ത്
പിൻഗാമിമോഹൻ മാർക്കം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-08-23) 23 ഓഗസ്റ്റ് 1960  (64 വയസ്സ്)
ദുർഗ് ജില്ല, ഛത്തീസ്ഗഢ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമുക്തേശ്വരി
കുട്ടികൾ1 son & 3 daughters
As of മെയ് 4, 2023
ഉറവിടം: വൺ ഇന്ത്യ

2018 മുതൽ 2023 വരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന[1] ദുർഗ് ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ഭൂപേഷ് ബാഗൽ.(ജനനം : 23 ഓഗസ്റ്റ് 1960) 2013 മുതൽ 2018 വരെ ഛത്തീസ്ഗഢ് പി.സി.സി പ്രസിഡൻ്റ്, ആറ് തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.[2][3][4]

ജീവിതരേഖ

[തിരുത്തുക]

ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലെ ഒരു ദളിത് കുടുംബത്തിൽ നന്ദകുമാർ ബാഗേലിൻ്റെയും ബിന്ദേശ്വരിയുടെയും മകനായി 1960 ഓഗസ്റ്റ് 23ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം റായ്പ്പൂരിലെ പി.രവിശങ്കർ ശുക്ല യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി പഠനം പൂർത്തിയാക്കി.

1985-ൽ യുവജനസംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയപ്രവേശനം. സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1993-ലെ മധ്യ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടാൻ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഭൂപേഷ് 1998-ൽ വീണ്ടും നിയമസഭാംഗമായി.

1998-ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്വിജയ് സിംഗിൻ്റെ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും 2000-ൽ മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഢ് രൂപീകരിച്ചപ്പോൾ അജിത് ജോഗി മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2003-ൽ പട്ടാൻ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായ ഭൂപേഷ് പ്രതിപക്ഷ ഉപ-നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ദുർഗ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ പട്ടാനിൽ നിന്ന് ആദ്യമായി പരാജയപ്പെട്ടു. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്പ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു.

2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടാൻ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായ ഭൂപേഷ് അതേവർഷം ഛത്തീസ്ഗഢ് പി.സി.സി പ്രസിഡൻ്റായി നിയമിതനായി.

2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂപേഷ് ബാഗലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ചരിത്ര വിജയം നേടി. 90 അംഗ നിയമസഭയിൽ 68 സീറ്റ് കോൺഗ്രസിന് ലഭിച്ചതിനെ തുടർന്ന് പി.സി.സി പ്രസിഡൻ്റായിരുന്ന ഭൂപേഷ് ഛത്തീസ്ഗഢിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പദവികളിൽ

  • 1985 : യൂത്ത് കോൺഗ്രസ് അംഗം
  • 1990 : ജില്ലാ പ്രസിഡൻറ്, ദുർഗ് യൂത്ത് കോൺഗ്രസ്
  • 1993 : നിയമസഭാംഗം, പട്ടാൻ (1)
  • 1994 : സംസ്ഥാന വൈസ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
  • 1998 : നിയമസഭാംഗം, പട്ടാൻ
  • 1999 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, മധ്യപ്രദേശ്
  • 2000 : സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി, ഛത്തീസ്ഗഢ്
  • 2003 : നിയമസഭാംഗം, പട്ടാൻ
  • 2003 : പ്രതിപക്ഷ ഉപ-നേതാവ്
  • 2004 : ദുർഗ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 2008 : നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ പട്ടാനിൽ പരാജയം
  • 2009 : ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം
  • 2013-2018 : പി.സി.സി പ്രസിഡൻറ്, ഛത്തീസ്ഗഢ്
  • 2013 : നിയമസഭാംഗം, പട്ടാൻ
  • 2018 : നിയമസഭാംഗം, പട്ടാൻ
  • 2018-2023 : ഛത്തീസ്ഗഢ് മുഖ്യമന്ത്രി
  • 2023 : നിയമസഭാംഗം, പട്ടാൻ

ചത്തീസ്ഗഢ് മുഖ്യമന്ത്രി

[തിരുത്തുക]

2013-ൽ ദർബ താഴ്വരയിൽ വച്ച് നടന്ന നക്സൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാക്കന്മാരായ മഹേന്ദ്ര കർമ്മ, വിദ്യാചരൺ ശുക്ല, നന്ദകുമാർ പട്ടേൽ എന്നിവരുടെ മരണത്തോടെയാണ് ഭൂപേഷ് ബാഗൽ ഛത്തീസ്ഗഢ് കോൺഗ്രസിൻ്റെ നേതൃനിരയിൽ എത്തിയത്.

ഛത്തീസ്ഗഢ് കോൺഗ്രസിലെ വിമത ഗ്രൂപ്പ് നേതാവും ഛത്തീസ്ഗഢിൻ്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് ജോഗിയെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ബാഗലാണ്. ഇതിനെ തുടർന്ന് സമാന്തര പാർട്ടി രൂപീകരിച്ച് 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും 5 സീറ്റിൽ ജോഗിയുടെ പാർട്ടി ഒതുങ്ങി.

2013-ൽ ഛത്തീസ്ഗഢ് പി.സി.സി പ്രസിഡൻ്റായതിനു ശേഷം നിർജീവമായി കിടന്നിരുന്ന കോൺഗ്രസ് പാർട്ടിയെ സംസ്ഥാനത്ത് പുന:രുജ്ജീവിപ്പിച്ചത് ഭൂപേഷ് ബാഗലാണ്. 2003 മുതൽ തുടർച്ചയായി പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് പാർട്ടിയെ 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയത്തിലേക്ക് ബാഗൽ കൈ പിടിച്ചുയർത്തി. 90 അംഗ നിയമസഭയിൽ 43 % വോട്ടും 68 സീറ്റുമായി 15 വർഷത്തിന് ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ഇതോടെ പി.സി.സി പ്രസിഡൻ്റായിരുന്ന ഭൂപേഷ് ബാഗൽ ഛത്തീസ്ഗഢിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[5][6][7]

അവലംബം

[തിരുത്തുക]
  1. "ഗുജറാത്ത് വെട്ടി ബാഗെൽ: കോൺഗ്രസിലെ സ്വാധീനശക്തി | Bhupesh Baghel, Chhattisgarh CM, Congress, Rahul Gandhi, Manorama News" https://www.manoramaonline.com/news/latest-news/2021/09/14/chhattisgarh-congress-crisis-cm-bhupesh-baghel-gains-more-popularity-in-congress-party.html
  2. "ഛത്തിസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി; ഇടപെട്ട് രാഹുൽ | Bhupesh Baghel | Manorama Online" https://www.manoramaonline.com/news/latest-news/2021/08/24/chhattisgarh-chief-minister-bhupesh-baghel-and-health-minister-ts-singh-deo-meet-with-rahul-gandhi.html
  3. "കണ്ണീരോടെ വിട: കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞ് ഭൂപേഷ് ബാഗേൽ | Chhattisgarh | Bhupesh Baghel | Manorama news" https://www.manoramaonline.com/news/latest-news/2019/06/30/chhattisgarh-chief-minister-bhupesh-baghel-tears-up.html
  4. "പട നയിച്ച് ഭൂപേഷ് ബാഗൽ; ‘ഛത്തീസ്ഗഡ് ടീം ഗെയിം’ കോൺഗ്രസിന് ഉണർവേകുമോ? | Bhupesh Bhagal | Assam | Congress | Manorama News" https://www.manoramaonline.com/news/latest-news/2021/04/15/bhupesh-baghel-assam-congress-internal-politics.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-12. Retrieved 2018-12-30.
  6. "Chhattisgarh Election Results".
  7. ADR. "Bhupesh Baghel(Indian National Congress(INC)):Constituency- PATAN(DURG) - Affidavit Information of Candidate:". myneta.info.
"https://ml.wikipedia.org/w/index.php?title=ഭൂപേഷ്_ഭാഗേൽ&oldid=3996949" എന്ന താളിൽനിന്ന് ശേഖരിച്ചത്