രാജേന്ദ്ര സിംഗ്
ദൃശ്യരൂപം
പ്രൊഫസർ:രാജേന്ദ്ര സിംഗ് (രജു ഭയ്യ) | |
---|---|
ജനനം | ഷാജഹാൻപൂർ, ഉത്തർ പ്രദേശ്, India | ജനുവരി 29, 1922
മരണം | ജൂലൈ 14, 2003 പൂന, മഹാരാഷ്ട്ര, India | (പ്രായം 81)
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ നാലാമത്തെ സർസംഘചാലകൻ ആയിരുന്നു പ്രൊഫസർ: രാജേന്ദ്ര സിംഗ്. രജു ഭയ്യ എന്ന പേരിൽ ആണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത് . 1994 മുതൽ 2000 വരെ ആർ.എസ്.എസ് നേതൃസ്ഥാനത്ത് അദ്ദേഹം തുടർന്നു. 1960 വരെ അലഹബാദ് യൂണിവേഴ്സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ആയിരുന്നു . 2003 ജൂലായ് 14 നു അന്തരിച്ചു .
ജനനം
[തിരുത്തുക]ഉത്തർപ്രദേശിലെ ഷാജഹാൻപൂർ നഗരത്തിൽ ബുനൈൽപഹസു എന്ന ഗ്രാമത്തിൽ കുൻവർ ബൽബീർ സിങ്ങിൻറെയും ജ്വാല ദേവിയുടെയും മകനായി 1922 ജനുവരി 29നായിരുന്നു രാജേന്ദ്ര സിങ്ങിൻറെ ജനനം[1].ആദ്യമായി ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരതീയൻ ആയിരുന്നു ശ്രി ബൽബീർ സിംഗ്[2].