ശ്യാമ പ്രസാദ് മുഖർജി
ശ്യാമ പ്രസാദ് മുഖർജി | |
---|---|
Minister of Commerce and Industry of India | |
ഓഫീസിൽ 15 ആഗസ്റ്റ് 1947 – 6 ഏപ്രില് 1950 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | Position established |
പിൻഗാമി | നിത്യാനന്ദ് കനുംഗോ |
Founder-President of the Bharatiya Jana Sangh | |
ഓഫീസിൽ 1951–1952 | |
മുൻഗാമി | Position established |
പിൻഗാമി | മൌലി ചന്ദ്ര ശർമ്മ |
Finance Minister of Bengal Province | |
ഓഫീസിൽ 12 ഡിസംബർ 1941 – 20 നവംബർ 1942 | |
പ്രധാനമന്ത്രി | എ.കെ. ഫസലുൾ ഹഖ് |
Member of Bengal Legislative Council from Calcutta University | |
ഓഫീസിൽ 1929–1947[1] | |
കൽക്കട്ട യൂണിവേഴ്സിറ്റി വൈസ്‍-ചാൻസലർ | |
ഓഫീസിൽ 8 ആഗസ്റ്റ് 1934 – 8 August 1938[2] | |
മുൻഗാമി | ഹസന് സുഹ്രാവർദി |
പിൻഗാമി | മുഹമ്മദ് അസീസുൽ ഹഖ് |
അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രസിഡൻറ് | |
ഓഫീസിൽ 1943–1947 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൽക്കട്ട, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ | 6 ജൂലൈ 1901
മരണം | 23 ജൂൺ 1953 ജമ്മു കാശ്മീർ, ഇന്ത്യ | (പ്രായം 51)
രാഷ്ട്രീയ കക്ഷി | ഭാരതീയ ജന സംഘ് |
മറ്റ് രാഷ്ട്രീയ അംഗത്വം | ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിന്ദു മഹാസഭ |
പങ്കാളി | സുധാ ദേവി |
കുട്ടികൾ | 5 |
മാതാപിതാക്കൾ(s) | അശുതോഷ് മുഖർജി (പിതാവ്) ജോഗമയ ദേവി മുഖർജി (മാതാവ്) |
അൽമ മേറ്റർ | പ്രസിഡൻസി കോളജ് (B.A., M.A., LLB, D.Litt.) Lincoln's Inn (Barrister-at-Law) |
തൊഴിൽ | |
ഭാരതീയ ജനസംഘം സ്ഥാപക നേതാവും ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ വ്യവസായ വിതരണ വകുപ്പ് മന്ത്രിയുമായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും പണ്ഡിതസഭാംഗവുമായിരുന്നു ശ്യാമ പ്രസാദ് മുഖർജി (ജീവിതകാലം: 6 ജൂലൈ 1901 - 23 ജൂൺ 1953).[3][4] ജമ്മു കശ്മീർ വിഷയത്തിൽ[5] നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളേത്തുടർന്ന് നെഹ്‌റുമായുള്ള ബന്ധം വിച്ഛേദിച്ച[6] മുഖർജി കേന്ദ്രസർക്കാരിൽനിന്നു രാജിവച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹായത്തോടെ 1951 ൽ ഇന്നത്തെ ഭാരതീയ ജനതാപാർട്ടിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘം അദ്ദേഹം രൂപീകരിച്ചു.[7]
1943 മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് കൂടിയായിരുന്നു. ആർട്ടിക്കിൾ 370 [എ] യെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തിരുന്ന ശ്യാമ പ്രസാദ് മുഖർജി ഈ ആർട്ടിക്കിൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരു ഭീഷണിയാണെന്ന് കാണുകയും പാർലമെന്റിനകത്തും പുറത്തും ഭാരതീയ ജനസംഘത്തിന്റെ എക്കാലത്തേയും ലക്ഷ്യങ്ങളിലൊന്നായിരുന്ന ഈ ആർട്ടിക്കിളിന്റെ റദ്ദാക്കലിനായി പ്രവർത്തിക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം പിൽക്കാലത്ത് ഇതു സംബന്ധമായ ബിൽ 2019 ഓഗസ്റ്റ് 5 ന് രാജ്യസഭയിൽ പാസാക്കിയതോടെ വെളിച്ചം കണ്ടു. 1953 ൽ ഫറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാരിന്റെ കസ്റ്റഡിയിലായിക്കവേ അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.[8] നിഗൂഢതകൾ സംശയിക്കുന്നുവെങ്കിലും ഹൃദയാഘാതമായിരുന്നു പ്രാഥമിക മരണകാരണമെന്നാണ് നിഗമനം. ഗൂഢാലോചന നടത്തിയതായി അന്നത്തെ പ്രതിപക്ഷം നെഹ്‌റുവിനേയും ഒപ്പം ജമ്മു ആന്റ് കശ്മീർ പോലീസിനെയും കുറ്റപ്പെടുത്തിയിരുന്നു.[9] ഭാരതീയ ജനസംഘത്തിന്റെ പിൻഗാമി ബിജെപിയായതിനാൽ, ബിജെപിയുടെയും സ്ഥാപകനായി ശ്യാമ പ്രസാദ് മുഖർജിയെ കണക്കാക്കപ്പെടുന്നു.[10]
ജീവിതരേഖ
[തിരുത്തുക]1901 ജൂലൈ 6 ബംഗാൾ പ്രവിശ്യയിൽ കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അശുതോഷ് മുഖർജി, ജോഗമയ ദേവി[11] ദമ്പതികളുടെ പുത്രനായി ഒരു ബംഗാളി ഹൈന്ദവ കുടുംബത്തിലാണ് ശ്യാമ പ്രസാദ് മുഖർജിയുടെ ജനനം.[12][11] അദ്ദേഹത്തിന്റെ പിതാവായ അശുതോഷ് മുഖർജി ബംഗാളിലെ കൊൽക്കൊത്ത ഹൈക്കോടതിയിലെ ഒരു ജഡ്ജിയും ഒപ്പം കൊൽക്കൊത്ത സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു.[13][14] 1944-ൽ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1906 ൽ ഭവാനിപൂരിലെ മിത്ര ഇൻസ്റ്റിറ്റ്യൂഷനിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ചേർന്ന അദ്ദേഹത്തിന്റെ പെരുമാറ്റം ഹൃദ്യമായിരുന്നുവെന്ന് പിൽക്കാലത്ത് സ്കൂളിലെ അധ്യാപകർ വിവരിച്ചിരുന്നു. 1914 ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം പ്രസിഡൻസി കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേർന്നു.[15][16] 1916 ലെ ഇന്റർ ആർട്സ് പരീക്ഷയിൽ പതിനേഴാം സ്ഥാനത്തെത്തിയ[17] അദ്ദേഹം 1921 ൽ ഇംഗ്ലീഷ് ഭാഷയിൽ ഒന്നാം സ്ഥാനത്തോടെ ബിരുദം നേടി.[11] ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ശ്യാമപ്രസാദ് ഒരു മികച്ച വിദ്യാർത്ഥിയായിരുന്നു. അശുതോഷ് മുഖർജിയുടെ നിർബന്ധത്താൽ ഇന്ത്യൻ ദേശീയതയുടെ ഭാഗമായി ഇംഗ്ലീഷ് ഭാഷക്ക് പകരം മാതൃഭാഷയായ ബംഗാളിയിൽ കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്ന് 1923 ൽ ഒന്നാം ക്ലാസോടെ എം. എ. ബിരുദം നേടുകയും[18] 1923 ൽ സെനറ്റിലെ അംഗമായിത്തീരുകയും ചെയ്തു.[19] 1924 ൽ അദ്ദേഹം തന്റെ ബി.എൽ. പഠനം പൂർത്തിയാക്കി.[11] എന്നാൽ1924 ൽ ബീഹാറിലെ പറ്റ്നയിൽ വെച്ചുണ്ടായ അശുതോഷ് മുഖർജിയുടെ അപ്രതീക്ഷിതമായ നിര്യാണം മുഖർജിയെ ഞെട്ടിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. അതിനെ പറ്റി അദ്ദേഹം പറഞ്ഞത് "1924 മെയ് 25 എന്റെ ജീവിതത്തിന്റെ ഒഴുക്ക് മാറ്റി മറിച്ചു. എല്ലാ ആഹ്ലാദവും സന്തോഷങ്ങളും ഇല്ലാതാക്കി. ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങാൻ ഈ ദിവസം എന്നെ പ്രേരിപ്പിക്കുന്നു". പിതാവ് മരിച്ച അതേ വർഷം തന്നെ 1924 ൽ അദ്ദേഹം കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിക്കു ചേർന്നു.[20] കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ അശുതോഷ് മുഖർജിയുടെ മരണത്തോടെ ഉണ്ടായ ഒഴിവിലേക്ക് 23 ആം വയസിൽ സിൻറിക്കേറ്റ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, 1926 ൽ ലിങ്കൺസ്‍ ഇന്നിൽ പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയ അദ്ദേഹം പഠനം പൂർത്തിയാക്കുകയും അതേ വർഷം തന്നെ ഇംഗ്ലീഷ് ബാറിലേക്ക് വിളിക്കപ്പെട്ടു.[21]
1934 ൽ, തന്റെ 33 ആമത്തെ വയസ്സിൽ, കൊൽക്കത്ത സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിത്തീരുകയും 1938 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയും ചെയ്തു.[22] വൈസ് ചാൻസലറായിരുന്ന കാലയളവിൽ രബീന്ദ്രനാഥ ടാഗോർ ആദ്യമായി യൂണിവേഴ്സിറ്റി വിദ്വത്സദസ്സിനെ ബംഗാളിയിൽ അഭിസംബോധനം ചെയ്യുകയും, ഇന്ത്യൻ നാട്ടു ഭാഷയെ ഏറ്റവും ഉയർന്ന പരീക്ഷയ്ക്കുള്ള വിഷയമായി അവതരിപ്പിക്കുകയും ചെയ്തു.[23][24] 1938 സെപ്റ്റംബർ 10 ന് കൊൽക്കത്ത സർവകലാശാലയിലെ സെനറ്റ് ഓണററി ഡി. ലിറ്റ് അദ്ദേഹത്തിനു നൽകാൻ തീരുമാനിച്ചു. സർവ്വകലാശാലയുടെ അഭിപ്രായത്തിൽ “പ്രഗല്ഭ സ്ഥാനവും നേട്ടങ്ങളും കാരണമായി, അത്തരമൊരു ബിരുദം ലഭിക്കാൻ സർവ്വഥാ യോഗ്യനും ഉചിതനുമായ” വ്യക്തിയുമായിരുന്നു അദ്ദേഹം.[25] 1938 നവംബർ 26 ന് കൊൽക്കത്ത സർവകലാശാലയിൽ നിന്ന് മുഖർജി ഡി.ലിറ്റ് സ്വീകരിച്ചു.[26]
സ്വാതന്ത്ര്യത്തിനു മുമ്പുള്ള രാഷ്ട്രീയം
[തിരുത്തുക]ശ്യാമപ്രസാദ് 1929 ൽ ചെറിയ രീതിയിലുള്ള തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ബംഗാൾ ലെജിസ്ലീറ്റവ് കൗൺസിലിലേക്ക് ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയായി കൊൽക്കത്താ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചു കൊണ്ടായിരുന്നു.[27] 1930 ൽ കോൺഗ്രസിന്റെ ബഹിഷ്കരണം എന്ന ആശയത്തെത്തുടർന്ന് അടുത്ത വർഷം രാജി വെച്ചു. എന്നാൽ1930 ൽ അദ്ദേഹം വീണ്ടും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി കൗൺസിലിലേക്ക് മത്സരിച്ചു ജയിച്ചു.[28] ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൊൽക്കത്താ യൂണിവേഴ്സിറ്റിയെ പ്രധിനിധീകരിച്ച് മത്സരിച്ച് കൊണ്ട് വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹം ബംഗാൾരാഷ്ട്രീയത്തിൽ സജീവമായി. 1937 ൽ കർഷക് പ്രജാ പാർട്ടി-അഖിലേന്ത്യാ മുസ്‌ലിം ലീഗ് സഖ്യത്തെ അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[29][30][31] കോൺഗ്രസ് സർക്കാരിന്റെ രാജിക്ക് ശേഷം 1941 ഡിസംബർ 12 ന് രൂപീകരിക്കപ്പെട്ട എ.കെ. ഫസ്ലുൽ ഹക്കിന്റെ പുരോഗമന സഖ്യ സർക്കാരിൽ 1941–42 കാലത്ത് ബംഗാൾ പ്രവിശ്യയിലെ ധനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലവധിയിൽ സർക്കാരിനെതിരായ അദ്ദേഹത്തിന്റെ പ്രസ്താവനകൾ സെൻസർ ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ നീക്കങ്ങൾ നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. കടുത്ത വെള്ളപ്പൊക്കത്തിൽ കനത്ത ജീവനാശവും സ്വത്തുനഷ്ടവും സംഭവിച്ച സമയത്ത് 1942 ൽ മിഡ്നാപൂർ ജില്ല സന്ദർശിക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിരുന്നു. എന്ത് വില കൊടുത്തും ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 1942 നവംബർ 20 ന് അദ്ദേഹം രാജിവയ്ക്കുകയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനെതിരായ അതിന്റെ അടിച്ചമർത്തൽ നയങ്ങളെ വിമർശിക്കുകയും ചെയ്തു. രാജിവച്ച ശേഷം മഹാബോധി സൊസൈറ്റി, രാമകൃഷ്ണ മിഷൻ, മാർവാരി റിലീഫ് സൊസൈറ്റി എന്നിവയുടെ സഹായത്തോടെ അദ്ദേഹം പിന്തുണ സമാഹരിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.[32][33][34] 1946 ൽ അദ്ദേഹം വീണ്ടും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.[29] അതേ വർഷം തന്നെ ഇന്ത്യൻ ഭരണഘടനാ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[35]
ഹിന്ദു മഹാസഭയുടെ നേതാവ്
[തിരുത്തുക]1939 ൽ[35] ബംഗാളിലെ ഹിന്ദു മഹാസഭയിൽ ചേർന്ന മുഖർജി അതേ വർഷം തന്നെ സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റായി. 1940 ൽ സംഘടനയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിതനായി.[16] 1941 ഫെബ്രുവരിയിൽ ഒരു ഹൈന്ദവ റാലിയിൽ പങ്കെടുക്കവേ മുഖർജി പറഞ്ഞത് മുസ്ലീങ്ങൾക്ക് പാകിസ്ഥാനിൽപോയി താമസിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ സഞ്ചിയും ഭാണ്‌ഡക്കെട്ടുകളുമെടുത്ത് ഇന്ത്യ വിട്ടുപോയി അവർക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാമെന്നായിരുന്നു.[36] എന്നിരുന്നാലും മുഖർജിയുടെ നേതൃത്വത്തിൻകീഴിൽ സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും അഖിലേന്ത്യാ മുസ്‌ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ പ്രവിശ്യാ സഖ്യ സർക്കാരുകളും രൂപീകരിച്ചിരുന്നു.[37] 1943 ൽ അദ്ദേഹം അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[35] അതേ വർഷം തന്നെ ലക്ഷ്മൺ ഭോപത്കർ പുതിയ പ്രസിഡന്റായി നിയമിതനാകുന്ന 1946 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടർന്നിരുന്നു.[38][39]
മുസ്ലീം ഭൂരിപക്ഷമുള്ള കിഴക്കൻ പാകിസ്ഥാനിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുത്തുന്നത് തടയുന്നതിനായി 1946 ൽ ബംഗാൾ വിഭജിക്കണമെന്ന് മുഖർജി ആവശ്യപ്പെട്ടു.[11] 1947 ഏപ്രിൽ 15 ന് താരകേശ്വറിൽ ഹിന്ദു മഹാസഭ നടത്തിയ ഒരു യോഗത്തിൽവച്ച് ബംഗാൾ വിഭജനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം അധികാരപ്പെടുത്തപ്പെട്ടു. 1947 മെയ് മാസത്തിൽ ഇന്ത്യൻ വിഭജനം നടന്നല്ലെങ്കിൽപ്പോലും ബംഗാൾ വിഭജിക്കപ്പെടേണ്ടതാണെന്ന ഒരു കത്ത് അദ്ദേഹം മൌണ്ട് ബാറ്റൺ പ്രഭുവിന് എഴുതി.[40] 1947 ൽ സുഭാഷ് ചന്ദ്രബോസിന്റെ സഹോദരൻ ശരത് ചന്ദ്രബോസും ബംഗാളി മുസ്ലീം രാഷ്ട്രീയക്കാരനായ ഹുസൈൻ ഷഹീദ് സുഹ്രവാർദിയും ചേർന്ന് നടത്തിയ ഏകീകൃതവും എന്നാൽ സ്വതന്ത്രവുമായ ബംഗാളിനായുള്ള ഒരു പരാജിത ശ്രമത്തേയും അദ്ദേഹം എതിർത്തു.[41][42] മുസ്ലീം ലീഗുകാരായ ജനക്കൂട്ടം ഹിന്ദു വിഭാഗത്തിൽപ്പെട്ടവരെ കൂട്ടക്കൊല ചെയ്ത കിഴക്കൻ ബംഗാളിലെ നവഖാലി വംശഹത്യയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ശക്തമായി സ്വാധീനിച്ചിരുന്നു.[43]
കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ
[തിരുത്തുക]1934 ൽ അദ്ദേഹം കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണകളായി 1934-1938 വരെയുള്ള കാലത്ത് അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഈ കാലയളവിൽ അദ്ദേഹം ആർട്സ്, സയൻസ് വിഷയങ്ങളുടെ ബിരുദാന്തര ബിരുദ കൌൺസിൽ പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ചു. ആർട്സ്ന്റെ പ്രധാന ഉപദേശകനായും കോളേജുകൾക്കിടയിലുള്ള ബോർഡിന്റെ മെമ്പർ, ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു. വൈസ് ചാൻസലർ എന്ന നിലയിൽ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങളിൽ പ്രധാനം കാർഷികവിദ്യാഭ്യാസം, സ്ത്രീവിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം കൊടുത്തു എന്നതാണ്[അവലംബം ആവശ്യമാണ്]. രവീന്ദ്രനാഥ് ടാഗോർ ഈ കാലയളവിനുള്ളിൽ കൊൽക്കത്ത സർവ്വകലാശാല സന്ദർശിക്കുകയുണ്ടായി.
സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ ജീവിതം
[തിരുത്തുക]പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1947 ഓഗസ്റ്റ് 15 ന് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയായി നിയമിച്ചു.[44] മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം കൊലപാതകത്തിലേക്ക് നയിച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചതിന് സർദാർ വല്ലഭായി പട്ടേൽ സംഘടനയെ കുറ്റപ്പെടുത്തുകയും ഹിന്ദു മഹാസഭയുമായി മുഖർജിക്ക് ഭിന്നതയുണ്ടാകുകയും ചെയ്തു. സംഘടനയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മുഖർജി നിർദ്ദേശിച്ചു. സംഘടന ഇത് പ്രാവർത്തികമാക്കി അധികം താമസിയാതെ 1948 ഡിസംബറിൽ അദ്ദേഹം സംഘടന വിട്ടുപോയി. ഹിന്ദുക്കളല്ലാത്തവരെ സംഘടനയിൽ അംഗങ്ങളാക്കാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം നിരസിക്കപ്പെട്ടതാണ് അദ്ദേഹത്തിനുണ്ടായിരുന്ന കാരണങ്ങളിലൊന്ന്.[35][45][46] പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനുമായി 1950 ലെ ദില്ലി പാക്റ്റിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1950 ഏപ്രിൽ 8 ന് കെ.സി. നിയോഗിക്കൊപ്പം മുഖർജി മന്ത്രിസഭയിൽനിന്ന് രാജിവച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി
[തിരുത്തുക]ഭരണഘടനയുടെ ആർട്ടിക്കിൾ 370 നെ ദേശീയ ഐക്യത്തിന് ഒരു ഭീഷണിയായി കണക്കാക്കിയ ശ്യാമ പ്രസാദ് മുഖർജി അതിനെ ശക്തമായി എതിർത്തിരുന്നു. ഭാരതീയ ജനസംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനായി പാർലമെന്റിനകത്തും പുറത്തും അദ്ദേഹം പോരാടി. 1952 ജൂൺ 26 ന് ലോക്‌സഭാ പ്രസംഗത്തിൽ അദ്ദേഹം ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി ശബ്ദമുയർത്തി.[47] ആർട്ടിക്കിൾ 370 നു കീഴിലുള്ള ക്രമീകരണങ്ങളെ ഇന്ത്യയുടെ ബാൾൽക്കാനൈസേഷൻ എന്നും ഷെയ്ഖ് അബ്ദുല്ലയുടെ ത്രിരാഷ്ട്ര സിദ്ധാന്തം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.[48][49] ഒരു പ്രധാനമന്ത്രി പദവിയ്ക്കൊപ്പം സംസ്ഥാനത്തിന് സ്വന്തം പതാക അനുവദിക്കപ്പെടുകയും സംസ്ഥാനത്ത് പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നു വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. ഇതിനെ എതിർത്തുകൊണ്ട് മുഖർജി ഒരിക്കൽ പറഞ്ഞു, "ഏക് ദേശ് മേൻ ദോ വിധാൻ, ദോ പ്രധാൻ ഔർ ദോ നിഷാൻ നഹി ചലേംഗേ" (ഒരു രാജ്യത്തിന് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രികളും രണ്ട് ദേശീയ ചിഹ്നങ്ങളും ഉണ്ടാകരുത്).[50] ഈ ആർട്ടിക്കിൾ റദ്ദാക്കുന്നതിനായി ഭാരതീയ ജനസംഘവും ഹിന്ദു മഹാസഭയും ജമ്മു പ്രജാ പരിഷത്തും ചേർന്ന് ഒരു വിപുലമായ സത്യാഗ്രഹം ആരംഭിച്ചു.[48][51]
സ്വകാര്യ ജീവിതം
[തിരുത്തുക]ശ്യാമ പ്രസാദ് മുഖർജിയ്ക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നു: 1896 ൽ ജനിച്ച രാമ പ്രസാദ്, 1902 ൽ ജനിച്ച ഉമാ പ്രസാദ്, 1906 ൽ ജനിച്ച ബാമ പ്രസാദ് മുഖർജി എന്നിവരായിന്നു അവർ. രാമ പ്രസാദ് കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായി ജോലി നേടിയപ്പോൾ ഉമാ പ്രസാദിന് ട്രെക്കിംഗിലും സഞ്ചാര സാഹിത്യത്തിലുമായിരുന്നു താത്പര്യം. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു: 1895 ൽ ജനിച്ച കമല, 1905 ൽ ജനിച്ച അമല, 1908 ൽ ജനിച്ച രമല എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരിമാർ.[52] 1922 ഏപ്രിൽ 16ന് അദ്ദേഹം സുധ ദേവിയെ വിവാഹം ചെയ്തു.[53] അദ്ദേഹം അവരോടൊത്ത് 11 വർഷം ജീവിക്കുകയും ചെയ്തു. ശ്യാമപ്രസാദ്-സുധാദേവി ദമ്പതികൾക്ക് അഞ്ച് കുട്ടികളാണുണ്ടായിരുന്നത്. അനുതോഷ്, ദേബതോഷ് എന്നിങ്ങനെ രണ്ട് ആൺമക്കളും സബിത, ആരതി എന്നിങ്ങനെ രണ്ട് പെൺമക്കളുമാണുണ്ടായിരുന്നത്.[54] അവസാനത്തെ കുട്ടി, നാല് മാസം പ്രായമുള്ളപ്പോൾ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. താമസിയാതെ 1933 അല്ലെങ്കിൽ 1934 ൽ അദ്ദേഹത്തിന്റെ പത്നി ന്യുമോണിയ ബാധിച്ച് മരിച്ചു.[55][56][57] അവരുടെ മരണശേഷം വീണ്ടും വിവാഹം കഴിക്കാൻ ശ്യാമ പ്രസാദ് വിസമ്മതിച്ചിരുന്നു.[58] അദ്ദേഹത്തിൻറെ സഹോദരഭാര്യയയാണ് ആ കുട്ടികളെ പിന്നീട് വളർത്തിയത്.
അദ്ദേഹത്തിന്റെ കൊച്ചുഭാഗിനേയിയായ കമല സിൻഹ ഐ.കെ. ഗുജ്‌റാൾ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.[59]
ബുദ്ധമതത്തിലെ മഹാബോധി സൊസൈറ്റിയിലും ശ്യാമ പ്രസാദ് മുഖർജി അംഗമായിരുന്നു. 1942 ൽ അദ്ദേഹം ഡോ. എം. എൻ മുഖർജിയെ പിന്തുടർന്ന് സംഘടനയുടെ പ്രസിഡന്റായിത്തീർന്നു. ഗൌതമ ബുദ്ധന്റെ രണ്ട് ശിഷ്യന്മാരായ സരിപുട്ടയുടെയും മൗദ്ഗല്യായനയുടെയും അവശിഷ്ടങ്ങൾ 1851 ൽ സർ അലക്സാണ്ടർ കന്നിംഗ്ഹാം സാഞ്ചിയിലെ മഹത്തായ സ്തൂപത്തിൽനിന്നു കണ്ടെത്തി ശേഖരിച്ച് ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത് ഇന്ത്യൻ നേവിയുടെ HMIS ടിർ എന്ന കപ്പലിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. നിരവധി വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരും നേതാക്കളും പങ്കെടുത്ത ഒരു ചടങ്ങ് അടുത്ത ദിവസം കൊൽക്കത്ത മൈതാനത്ത് നടന്നു. അവശിഷ്ടങ്ങൾ നെഹ്‌റു മുഖർജിക്ക് കൈമാറുകയും പിന്നീട് അദ്ദേഹം ഈ അവശിഷ്ടങ്ങൾ കംബോഡിയ, ബർമ, തായ്ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം 1952 നവംബറിൽ ഈ അവശിഷ്ടങ്ങൽ സാഞ്ചിയിലെ സ്തൂപത്തിനുള്ളിൽ സ്ഥാപിച്ചു.[34][60][61]
മരണം
[തിരുത്തുക]1953 മെയ് 11 ന് കശ്മീരിൽ പ്രവേശിക്കവേ മുഖർജി അറസ്റ്റ് ചെയ്യപ്പെട്ടു.[62] അദ്ദേഹത്തെയും രണ്ട് അനുചരന്മാരേയും ആദ്യം ശ്രീനഗറിലെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ നഗരത്തിന് പുറത്തുള്ള ഒരു കളപ്പുരയിലേയ്ക്കു മാറ്റി. ജൂൺ 19 നും 20 നും ഇടയ്ക്കുള്ള ദിവസം രാത്രിയിൽ മുഖർജിയുടെ അവസ്ഥ വഷളാകാൻ തുടങ്ങുകയും നടുവിനു വേദന അനുഭവപ്പെട്ട അദ്ദേഹത്തിന്റെ ശരീര താപനില ഉയരുകയും ചെയ്തു. 1937 ലും 1944 ലും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്ന ശ്വാസകോശാവരണ വരൾച്ചയാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഡോക്ടർ അലി മുഹമ്മദ് അദ്ദേഹത്തിന് സ്ട്രെപ്റ്റോമൈസിൻ കുത്തിവയ്പ്പും പൊടിമരുന്നുകളും നിർദ്ദേശിച്ചുവെങ്കിലും സ്ട്രെപ്റ്റോമൈസിൻ തന്റെ ശരീരവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് കുടുംബ വൈദ്യൻ തന്നോട് പറഞ്ഞതായി മുഖർജി അദ്ദേഹത്തെ അറിയിച്ചു. അതേസമയം, മരുന്നിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളതിനാൽ സുഖം പ്രാപിക്കുമെന്ന് ഡോക്ടർ അദ്ദേഹത്തിന് ഉറപ്പ് നൽകിയതായും പറയപ്പെടുന്നു. ജൂൺ 22-ന്, അദ്ദേഹത്തിന് ഹൃദയഭാഗത്ത് വേദന അനുഭവപ്പെട്ടു, വിയർക്കാൻ തുടങ്ങുകയും തളർന്നുപോകുന്നതായി അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ഒരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് പ്രാഥമികമായി ഹൃദയാഘാതം കണ്ടെത്തി. ഒരു ദിവസത്തിനുശേഷം അദ്ദേഹം മരണമടഞ്ഞു.[63][64][65] ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23 ന് പുലർച്ചെ 3: 40 ന് അദ്ദേഹം മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു.[66][67][68]
അദ്ദേഹത്തിന്റെ കസ്റ്റഡിയിലെ മരണം രാജ്യത്തുടനീളം വലിയ സംശയം ജനിപ്പിക്കുകയും അദ്ദേഹത്തിന്റെ മാതാവ് ജോഗമയ ദേവി നെഹ്‌റുവിനോട് ആത്മാർത്ഥമായി അഭ്യർത്ഥിച്ചത് ഉൾപ്പെടെയുള്ള ഒരു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നതിലേയ്ക്ക് ഇത് നയിക്കുകയും ചെയ്തു. വസ്തുതകളെക്കുറിച്ച് രഹസ്യസ്വഭാവമുള്ള നിരവധി ആളുകളോട് താൻ അന്വേഷിച്ചതായും മുഖർജിയുടെ മരണത്തിന് പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മാതാവ് നെഹ്‌റുവിന്റെ ഈ മറുപടി നിരാകരിക്കുകയും നിഷ്പക്ഷവും സമഗ്രവുമായ ഒരു അന്വേഷണം നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ മാതാവിന്റെ കത്ത് അവഗണിച്ച നെഹ്‌റു അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ല. അതിനാൽ മുഖർജിയുടെ മരണം ഇപ്പോഴം ചില വിവാദങ്ങളിൽ തുടരുന്നു.
മുഖർജി കൊല്ലപ്പെട്ടുവെന്ന് എസ്. സി. ദാസ്[ആര്?] അവകാശപ്പെടുന്നു. ജമ്മു കശ്മീരിൽ ശ്യാമപ്രസാദ് മുഖർജിയെ അറസ്റ്റ് ചെയ്തത് നെഹ്‌റു ഉൾപ്പെട്ട ഒരു ഗൂഢാലോചനയായിരുന്നുവെന്ന് 2004 ൽ അടൽ ബിഹാരി വാജ്‌പേയി അവകാശപ്പെട്ടിരുന്നു.
പൈതൃകം
[തിരുത്തുക]അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിനായി 1969 ൽ ദില്ലി സർവകലാശാലയുടെ കീഴിൽ ശ്യാമ പ്രസാദ് മുഖർജി കോളേജ് പ്രവർത്തനമാരംഭിച്ചു.[69] 1998 ഓഗസ്റ്റ് 7 ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു പാലത്തിന് മുഖർജിയുടെ പേരിട്ടു.[70] മുഖർജിയുടെ പേരിൽ ശ്യാമ പ്രസാദ് മുഖർജി മാർഗ് എന്ന പേരിൽ ന്യൂ ഡൽഹിയിൽ ഒരു പ്രധാന റോഡ് ഉണ്ട്.[71] കൊൽക്കത്തയിലും ശ്യാമ പ്രസാദ് മുഖർജി റോഡ് എന്ന പേരിൽ പ്രധാന റോഡ് നിലനിൽക്കുന്നു.[72] 2001 ൽ, ഇന്ത്യൻ സർക്കാരിന്റെ പ്രധാന ഗവേഷണ ഫണ്ടിംഗ് സ്ഥാപനമായ CSIR അദ്ദേഹത്തിന്റെ പേരിൽ ഒരു പുതിയ ഫെലോഷിപ്പ് ആരംഭിച്ചു.[73]
2010 ഏപ്രിൽ 22 ന് ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻ (MCD) 650 കോടി രൂപ മുടക്കി പുതുതായി നിർമ്മിച്ച ദില്ലിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് ഡോക്ടർ ശ്യാമ പ്രസാദ് മുഖർജി സിവിക് സെന്റർ എന്ന് പേരിട്ടു. അക്കാലത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരമാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 20,000 സന്ദർശകരെ ആകർഷിക്കുന്ന ഈ കെട്ടിടത്തിൽ MCDയുടെ വിവിധ വിഭാഗങ്ങളും ഓഫീസുകളുമുണ്ട്.[74] 2010 ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ട ശ്യാമ പ്രസാദ് സ്വിമ്മിംഗ് പൂൾ സമുച്ചയവും MCD നിർമ്മിച്ചിരുന്നു.[75]
2012 ൽ ബെംഗളുരു നഗര പരിധിയിലെ മതിക്കെരെയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഫ്ലൈഓവറിന് ഡോ. ശ്യാമപ്രസാദ് മുഖർജി ഫ്ലൈഓവർ എന്ന് നാമകരണം ചെയ്തു.[76] നയാ റായ്പൂരിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.[77] 2014 ൽ ഗോവയിലെ ഗോവ സർവ്വകലാശാലാ കാമ്പസിൽ നിർമ്മിക്കപ്പെട്ട ഒരു വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയത്തിന് മുഖർജിയുടെ പേര് നൽകപ്പെട്ടു.[78]
2015 സെപ്റ്റംബർ 16 ന് 51.42 ബില്യൺ ഡോളർ (720 മില്യൺ യുഎസ് ഡോളർ) മുതൽമുടക്കുള്ള ശ്യാമ പ്രസാദ് മുഖർജി റർബാൻ മിഷന് (SPMRM) ഇന്ത്യൻ സർക്കാർ അംഗീകാരം നൽകി. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവോണിൽ മുർമുണ്ട റർബൻ ക്ലസ്റ്ററിലെ കുറുബട്ടയിൽ 2016 ഫെബ്രുവരി 21 ന് പ്രധാനമന്ത്രി ഈ മിഷൻ ഉദ്ഘാടനം ചെയ്തു.[79][80] 2017 ഏപ്രിലിൽ റാഞ്ചി കോളേജ് ശ്യാമ പ്രസാദ് മുഖർജി സർവകലാശാലയായി ഉയർത്തപ്പെട്ടു.[81] 2017 സെപ്റ്റംബറിൽ മധ്യപ്രദേശ് സംസ്ഥാനത്തെ ഭോപ്പാലിലെ കോലാർ നഗരത്തെ ശിവരാജ് സിംഗ് ചൌഹാൻ ശ്യാമ പ്രസാദ് മുഖർജി നഗർ എന്ന് പുനർനാമകരണം ചെയ്തു.[82]
1946 കൊൽക്കത്ത കില്ലിംഗ്സ് എന്ന സിനിമയിൽ അവതരിപ്പിക്കപ്പെട്ട ബംഗാളിനുവേണ്ടിയുള്ള മുഖർജിയുടെ പോരാട്ടത്തിലെ അദ്ദേഹത്തിന്റെ വേഷം ചെയ്തത് ഗജേന്ദ്ര ചൌഹാൻ എന്ന അഭിനേതാവ് ആയിരുന്നു.[83]
2020 ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ഡോ. ശ്യാമ പ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്തു.[84][85] ജമ്മു കശ്മീരിലെ NH44 ഹൈവേയിലെ ടണൽ ഡോ. ശ്യാമ പ്രസാദ് മുഖർജി ടണൽ എന്നറിയപ്പെടുന്നു.[86][87]
അവലംബങ്ങൾ
[തിരുത്തുക]- ↑ Mishra 2004, p. 96.
- ↑ "Our Vice-Chancellors". University of Calcutta. Archived from the original on 2020-01-01. Retrieved 1 December 2016.
- ↑ "DR. SYAMA PRASAD MOOKERJEE". bjp.org. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Kashmir Policy of BJP". greaterkashmir.com. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Dr. Shyama Prasad Mookerjee". www.shyamaprasad.org. Retrieved 1 June 2019.
- ↑ Kingshuk Nag (18 November 2015). Netaji: Living Dangerously. AuthorsUpFront | Paranjoy. pp. 53–. ISBN 978-93-84439-70-5.
- ↑ "Bharatiya Jana Sangh | Indian political organization". Encyclopedia Britannica. Retrieved 1 June 2019.
- ↑ "Nehru conspiracy led to Shyama Prasad's death: Atal - Times of India". The Times of India. Retrieved 1 June 2019.
- ↑ "A Death In Kashmir: The Mystery Surrounding Syama Prasad Mookerjee's Death". swarajyamag.com. Retrieved 1 June 2019.
- ↑ "History Of The Party". www.bjp.org. Archived from the original on 2021-08-12. Retrieved 6 August 2019.
- ↑ 11.0 11.1 11.2 11.3 11.4 MK Singh 2009, p. 240.
- ↑ Chaturvedi 2010, p. 25.
- ↑ Dash 1968, p. 566.
- ↑ Parliamentary Debates: Official Report. Rajya Sabha, Volume 81, Issues 9–15, Council of States Secretariat, 1972, p. 216
- ↑ Roy 2014, p. 22.
- ↑ 16.0 16.1 Trilochan Singh 1952, p. 91.
- ↑ Calcutta Gazette 7 July 1916, part 1c, page 639.
- ↑ KV Singh 2005, p. 275.
- ↑ Mukhopadhyay 1993, p. vii.
- ↑ Bakshi 1991, p. 1.
- ↑ Das 2000, p. 22.
- ↑ Gandhi 2007, p. 328.
- ↑ Sen 1970, p. 225.
- ↑ Aich 1995, p. 27.
- ↑ The Calcutta Review, October 1938. Calcutta University, Kolkata. 1938. p. 120.
- ↑ "Recipients of Hony. Degrees". caluniv.ac.in. Retrieved 27 October 2017.
- ↑ Lal 2008, p. 315.
- ↑ Bakshi 1991, p. 4.
- ↑ 29.0 29.1 Sengupta 2011, p. 393.
- ↑ Harun-or-Rashid 2003, p. 214.
- ↑ Mukherjee 2015, p. 60.
- ↑ Censorship: A World Encyclopedia, Routledge, 2001, p. 1623, ISBN 9781136798641
- ↑ Sengupta 2011, p. 407.
- ↑ 34.0 34.1 Vishwanathan Sharma 2011, p. 56.
- ↑ 35.0 35.1 35.2 35.3 Urmila Sharma & SK Sharma 2001, p. 381.
- ↑ Legislative Council Proceedings [BLCP], 1941, Vol. LIX, No. 6, p 216
- ↑ Savarkar, Vinayak Damodar (1963). Collected Works of V.D. Savarkar. Maharashtra Prantik Hindusabha. pp. 479–480.
- ↑ Sarkar & Bhattacharya 2008, p. 386.
- ↑ Christenson 1991, p. 160.
- ↑ Amrik Singh 2000, p. 219.
- ↑ Begum 1994, p. 175.
- ↑ Chatterji 2002, p. 264.
- ↑ Sinha & Dasgupta 2011, pp. 278–280.
- ↑ Council of Ministers, 1947–2004: names and portfolios of the members of the Union Council of Ministers, from 15 August 1947 to 25 May 2004, Lok Sabha Secretariat, 2004, p. 50
- ↑ Kedar Nath Kumar 1990, pp. 20–21.
- ↑ Islam 2006b, p. 227.
- ↑ "Shyama Prasad Mukherjee", Hindustan Times, 9 September 2002
- ↑ 48.0 48.1 Ram 1983, p. 115.
- ↑ Kedar Nath Kumar 1990, pp. 78–79.
- ↑ A tribute to Mookerjee, Daily Excelsior, 23 August 2013
- ↑ Yoga Raj Sharma 2003, p. 152.
- ↑ Roy 2014, p. 11.
- ↑ Chander 2000, p. 75.
- ↑ Das 2000, p. 20.
- ↑ Roy 2014, p. 34.
- ↑ Basu 1995, p. 16.
- ↑ Baxter 1969, p. 63.
- ↑ Raj Kumar 2014, p. 173.
- ↑ Basu, Rita (1 January 2015). "Former MoS for External Affairs Kamala Sinha passes away". Business Standard.
- ↑ Ahir 1991, p. 135.
- ↑ Narendra Kr Singh 1996, pp. 1405–1407.
- ↑ Bhave 1995, p. 49.
- ↑ Smith 2015, p. 87.
- ↑ Bakshi 1991, pp. 278–306.
- ↑ Chander 2000, pp. 22, 23, 33, 39–42, 117.
- ↑ Chakrabarty & Roy 1974, p. 227.
- ↑ Chander 2000, p. 118.
- ↑ Das 2000, p. 212.
- ↑ "About the college", spm.du.ac.in
- ↑ "Terrorism: Advani accuses USA of double standards". The Tribune. India. 28 August 1998. Retrieved 15 September 2018.
- ↑ "Shyama Prasad Mukherji Marg is a commuter's nightmare". DNA India. 9 November 2015.
- ↑ Ray, Saikat (22 August 2016). "Kolkata roads and greenery damaged by storms". Times of India.
- ↑ "Journal of Scientific and Industrial Research". Council of Scientific and Industrial Research. 63: 248. 2004.
- ↑ Sharma, Milan (22 June 2010). "Delhi gets its tallest building". NDTV.
- ↑ "Delhi CM inaugurates Swimming Complex". NDTV. 18 July 2010.
- ↑ "Fly-over named after Dr Shyama Prasad". The New Indian Express. 16 January 2012. Archived from the original on 2016-09-15. Retrieved 1 September 2016.
- ↑ "Piyush Goyal launches IIIT at Naya Raipur, Raman declares 2-term fee waiver". The Times of India. 23 June 2015. Retrieved 20 May 2017.
- ↑ "Indoor stadium at Taleigao named after S P Mukherjee | iGoa". Navhindtimes.in. 17 January 2014. Archived from the original on 16 April 2014. Retrieved 8 June 2014.
- ↑ "Shyama Prasad Mukherji Rurban Mission (SPMRM) – Arthapedia". www.arthapedia.in. Retrieved 13 October 2016.
- ↑ "| National Rurban Mission". rurban.gov.in. Archived from the original on 2019-12-21. Retrieved 13 October 2016.
- ↑ "रांची कॉलेज अब श्यामा प्रसाद मुखर्जी विश्वविद्यालय", Jagran, 12 April 2017
- ↑ "Kolar renamed as Shyama Prasad Mukherji Nagar", The Pioneer, 19 September 2017
- ↑ "After Four Cuts, Movie on Syama Prasad Mookerjee's Life Set to Hit the Screens", News 18, 13 October 2017
- ↑ Bhasin, Swati (12 January 2020). ""Kolkata Port Trust Renamed As Dr Syama Prasad Mookerjee Port": PM Modi". NDTV.com. Retrieved 12 January 2020.
- ↑ Loiwal, Manogya (12 January 2020). "PM Modi renames Kolkata Port Trust after Bharatiya Jana Sangh founder Shyama Prasad Mukherjee". India Today (in ഇംഗ്ലീഷ്). Retrieved 12 January 2020.
- ↑ "India's longest tunnel, Chenani Nashri renamed! Check new name and other details". Times Now (in ഇംഗ്ലീഷ്). 25 October 2019. Retrieved 4 October 2020.
- ↑ "Govt to rename Chenani-Nashri tunnel after Syama Prasad Mookerjee". The Indian Express (in ഇംഗ്ലീഷ്). 18 October 2019. Retrieved 4 October 2020.
<ref>
റ്റാഗ് "shyam2" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.സ്രോതസ്സുകൾ
[തിരുത്തുക]- Ahir, D.C. (1991), Buddhism in modern India, Sri Datguru Publications
- Aich, Dipak Kumar (1995), Emergence of Modern Bengali Elite: A Study of Progress in Education, 1854–1917, Minerva Associates
- Andersen, Walter K.; Damle, Shridhar D. (1987) [Originally published by Westview Press], The Brotherhood in Saffron: The Rashtriya Swayamsevak Sangh and Hindu Revivalism, Delhi: Vistaar Publications – via archive.org
- Bakshi, Shiri Ram (1991), Struggle for Independence: Syama Prasad Mookerjee, Anmol Publications
- Bandyopādhyāẏa, Śekhara (1 January 2004), From Plassey to Partition: A History of Modern India, Orient Blackswan, ISBN 978-81-250-2596-2
- Bapu, Prabhu (2013), Hindu Mahasabha in Colonial North India, 1915–1930: Constructing Nation and History, Routledge, ISBN 978-0-415-67165-1
- Basu, Rita (1995), Dr. Shyama Prasad Mookherjee & an alternate politics in Bengal, Progressive Publishers
- Baxter, Craig (1969), The Jana Sangh; a biography of an Indian political party, University of Pennsylvania Press – via archive.org
- Begum, Jahanara (1994), The last decade of undivided Bengal: parties, politics & personalities, Minerva Associates
- Bhave, Y.G. (1 January 1995), The First Prime Minister of India, Northern Book Centre, ISBN 978-81-7211-061-1
- Chakrabarty, Saroj; Roy, Bidhan C. (1974), With Dr. B. C. Roy and Other Chief Ministers: A Record Upto 1962, Benson's
- Chander, Harish (2000), Dr. Syama Prasad Mookerjee, a contemporary study, Noida News
- Chandra, Bipan (2008), Communalism in Modern India, Har-Anand, ISBN 978-81-241-1416-2
- Chatterji, Joya (2002), Bengal Divided: Hindu Communalism and Partition, 1932–1947, Cambridge University Press, ISBN 9780521523288
- Chaturvedi, R.P. (2010), Great Personalities, Upkar Prakashan, ISBN 9788174820617
- Christenson, Ron (1991), Political Trials in History: From Antiquity to the Present, Transactions Publishers, ISBN 9781412831253
- Das, S.C (2000), The Biography of Bharat Kesri Dr. Syama Prasad Mookerjee with Modern Implications, Abhinav Publications, ISBN 9788170173878
- Dash, Shreeram Chandra (1968), The Constitution of India: A Comparative Study, Chaitanya Publishing
- Dossani, Rafiq; Rowen, Henry S. (2005), Prospects for Peace in South Asia, Stanford University Press, ISBN 9780804750851
- Gandhi, Gopal (2007), A Frank Friendship: Gandhi and Bengal: A Descriptive Chronology, Seagull Publications
- Golwalkar, M.S. (1974), Shri Guruji Samagra Darshan, Volume 4, Bharatiya Vichar Sadhana
- Harun-or-Rashid (2003), The Foreshadowing of Bangladesh: Bengal Muslim League and Muslim Politics, 1906–1947, The University Press Limited
- Hashmi, Taj ul-Islam (1994), Peasant utopia: the communalization of class politics in East Bengal, 1920–1947, The University Press Limited
- Islam, Shamsul (2006b), Savarkar Myths and Facts, Anamaika Publishing & Distributors
- Islam, Shamsul (2006a), Religious Dimensions of Indian Nationalism: A Study of RSS, Media House, ISBN 978-81-7495-236-3
- Kadian, Rajesh (2000), The Kashmir tangle, issues & options, Vision Books
- Kumar, Kedar Nath (1990), Political Parties in India, Their Ideology and Organisation, Mittal Publications, ISBN 9788170992059
- Kumar, Raj (2014), Essays on Indian Freedom Movement, Discovery Publishing House, ISBN 9788171417056
- Lal, Makkhan (2008), Secular Politics, Communal Agenda: 1860–1953, Pragun Publication
- Majumdar, Ramesh Chandra (1978), History of Modern Bengal, Oxford University Press
- Mishra, Basanta Kumar (2004), The Cripps Mission: A Reappraisal, Concept Publishing Company
- Mookherjee, Shyama Prasad (2000), Leaves from a Dairy, Oxford University Press
- Mukherjee, Janam (2015), Hungry Bengal: War, Famine and the End of Empire, HarperCollins India, ISBN 9789351775836
- Mukhopadhyay, Shyamaprasad (1993), Leaves from a diary, Oxford University Press
- Noorani, Abdul Gafoor Abdul Majeed (2000), The RSS and the BJP: A Division of Labour, LeftWord Books, ISBN 978-81-87496-13-7
- Puniyani, Ram (21 July 2005), Religion, Power and Violence: Expression of Politics in Contemporary Times, SAGE Publications, ISBN 978-0-7619-3338-0
- Ram, Hari (1983), Special Status in Indian Federalism: Jammu and Kashmir, Seema Publications
- Roy, Tathagata (2007), A suppressed chapter in history: the exodus of Hindus from East Pakistan and Bangladesh, 1947–2006, Bookwell
- Roy, Tathagata (2014), The Life & Times of Shyama Prasad Mookerjee, Prabhat Prakashan, ISBN 9789350488812
- Sarkar, Sumit; Bhattacharya, Sabyasachi (2008), Towards freedom: documents on the movement for independence in India, 1946, Part 1, Oxford University Press
- Sen, Khagendra Nath (1970), Education and the nation: An Indian perspective, University of Calcutta, ISBN 9780195692457
- Sengupta, Nitish K. (2011), Land of Two Rivers: A History of Bengal from the Mahabharata to Mujib, Penguin Books India, ISBN 9780143416784
- Sharma, Urmila; Sharma, S.K. (2001), Indian Political Thought, Atlantic Publishers & Distributors, ISBN 9788171566785
- Sharma, Vishwanathan (2011), Famous Indians of the 20th Century, V&S Publishers, ISBN 9788192079684
- Sharma, Yoga Raj (2003), Special Status in Indian Federalism: Jammu and Kashmir, Radha Krishna Anand & Company
- Singh, Amrik (2000), The Partition in Retrospect, Anamika Publishers & Distributors, ISBN 9788186565650
- Singh, K.V. (2005), Political profiles of modern India, Vista International Publishing House
- Singh, M.K. (2009), Encyclopaedia Of Indian War Of Independence (1857–1947) (Set Of 19 Vols.), Anmol Publications
- Singh, Narendra Kr. (1996), International encyclopaedia of Buddhism: France, Volume 15, Anmol Publications
- Singh, Trilochan (1952), Personalities: A Comprehensive and Authentic Biographical Dictionary of Men who Matter in India. [Northern India and Parliament], Arunam & Sheel
- Sinha, Dinesh Chandra; Dasgupta, Ashok (2011), 1946: The Great Calcutta Killings and Noakhali Genocide, Kolkata: Himangshu Maity
- Smith, Donald Eugene (2015), South Asian Politics and Religion, Princeton University Press, ISBN 9781400879083
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- മുൻ കേന്ദ്രമന്ത്രിമാർ
- ഭാരതീയ ജനസംഘം നേതാക്കൾ
- ഒന്നാം ലോക്സഭയിലെ അംഗങ്ങൾ
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകർ
- 1901-ൽ ജനിച്ചവർ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ