രാവണ ഛായ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കിഴക്കേ ഇന്ത്യൻ സംസ്ഥാനമായ ഒറീസ്സയിലെ ഒരു നിഴൽ പാവകളി കലാരൂപമാണ് രാവണ ഛായ. ഒറിയാ കവിയായായ വിശ്വനാഥ് ഖുന്തിയയുടെ വിചിത്ര രാമായണത്തിൽ നിന്നാണ് രാവണ ഛായയുടെ കീർത്തനക്കവിതകൾ എടുക്കുന്നത്. രാമായണത്തിലെ പ്രതിനായകനായ രാവണന്റെ നാമത്തിൽ ഈ കലാരൂപം അറിയപ്പെടുന്നത് ജൈനരുടെയോ തമിഴരുടെയോ സാംസ്കാരിക പ്രഭാവം മൂലമാണെന്നാണ് കരുതുന്നത്. മറിച്ച് നിഴൽ എന്ന പ്രയോഗം ദൈവാവതാരമായ രാമന്റെ പേരിനോട് ചേർക്കുന്നത് അശുഭമായതിനാൽ രാവണന്റെ പേർ ചേർത്തു വിളിക്കുന്നു എന്നും അഭിപ്രായമുണ്ട്.