റാമോജി ഫിലിം സിറ്റി
ദൃശ്യരൂപം
വ്യവസായം | മോഷ്യൻ പിക്ചേഴ്സ് |
---|---|
സ്ഥാപിതം | 1996 |
ആസ്ഥാനം | Indian NH9 Highway, near Hayathnagar, ഹയാത്നഗർ, ഹൈദരാബാദ് , |
പ്രധാന വ്യക്തി | റാമോജി റാവു, സ്ഥാപകൻ, റാമോജി ഗ്രൂപ്പ് |
ഉടമസ്ഥൻ | റാമോജി റാവു |
മാതൃ കമ്പനി | റാമോജി ഗ്രൂപ്പ് |
വെബ്സൈറ്റ് | www.ramojifilmcity.com |
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ചരിത്രം
[തിരുത്തുക]റാമോജി ഗ്രൂപ്പിന്റെ തലവനും, ചലച്ചിത്ര നിർമ്മാതാവുമായ റാമോജി റാവുവാണ് ഇങ്ങനെ ഒരു സൗകര്യം 1996-ൽ ഒരുക്കുന്നത്. റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീന്യത്തിന്റെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരിതമായത്. ഉഷാ കിരൺ മൂവിസ് എന്ന ചലച്ചിത്ര കമ്പനി ഏകദേശം 80-ഓളം ചലച്ചിത്രങ്ങൾ ,ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിർമ്മിച്ചിട്ടുണ്ട്.[2]
ചിത്രശാല
[തിരുത്തുക]-
പ്രവേശനകവാടം
-
ഡെൽഹിയിലെ മുഗൾ ഗാർഡന്റെ മോഡൽ - റാമോജി ഫിലിംസിറ്റിയിൽ
-
മൈസൂരിലെ വൃന്ദാവൻ ഗാർഡന്റെ മോഡൽ
-
റാമോജി ഫിലിംസിറ്റി - ലണ്ടൻ വീഥികൾ
-
റാമോജി ഫിലിം സിറ്റി
-
ഫിലിം സിറ്റിയിലെ ഒരു ദൃശ്യം
-
ഫിലിം സിറ്റിയിലെ ഒരു ദൃശ്യം
-
ടൂറിസ്റ്റുകൾക്കുള്ള ബസ്
അവലംബം
[തിരുത്തുക]- ↑ "Ramoji Film City sets record". The Hindu. Retrieved 2007-08-03.
- ↑ "About Ramoji Film City". Archived from the original on 2012-06-14. Retrieved 2009-07-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ramoji Film City എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Photos of Ramoji Film City on HyderabadPlanet.com Archived 2013-11-04 at the Wayback Machine.