Jump to content

റിച്ചാർഡ് ബർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ് ബർട്ടൺ

1953-ലെ ദ റോബ് എന്ന ചിത്രത്തിലെ റിച്ചാർഡ് ബർട്ടന്റെ ഫോട്ടോ
Burton in The Robe (1953)
ജനനം
Richard Walter Jenkins Jr.

(1925-11-10)10 നവംബർ 1925
മരണം5 ഓഗസ്റ്റ് 1984(1984-08-05) (പ്രായം 58)
Céligny, Switzerland
തൊഴിൽActor
സജീവ കാലം1943–1984
ജീവിതപങ്കാളി(കൾ)
(m. 1949; div. 1963)

(m. 1964; div. 1974)

(m. 1975; div. 1976)

(m. 1976; div. 1982)

(m. 1983)
കുട്ടികൾ3, including Kate Burton

റിച്ചാർഡ് ബർട്ടൺ CBE (/ˈbɜːrtən/; ജനനം, റിച്ചാർഡ് വാൾട്ടർ ജെങ്കിൻസ് ജൂനിയർ; 10 നവംബർ 1925 - 5 ഓഗസ്റ്റ് 1984) ഒരു വെൽഷ് നടനായിരുന്നു.[1] തൻറെ മികച്ച മധുരതരവും ഗംഭീരവുമായ ശബ്ദത്താൽ ശ്രദ്ധേയനായ ബർട്ടൺ,[2][3] 1950 കളിൽ ഒരു മികച്ച ഷേക്സ്പിയർ നടനായി സ്വയം സ്ഥാപിക്കുകയും 1964 ൽ ഹാംലെറ്റായി അവിസ്മരണീയമായ പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു. നിരൂപകനായ കെന്നത്ത് ടൈനൻ അദ്ദേഹത്തെ ലോറൻസ് ഒലിവിയറിന്റെ സ്വാഭാവിക പിൻഗാമി എന്ന് വിശേഷിപ്പിച്ചു. അമിതമായ മദ്യപാനിയായ[4] ബർട്ടന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടത്[5] ചില വിമർശകരെയും സഹപ്രവർത്തകരെയും നിരാശരാക്കുകയും തന്റെ കഴിവ് പാഴാക്കിയ ഒരു മികച്ച പ്രകടനക്കാരനെന്ന പ്രതിച്ഛായ അദ്ദേഹത്തിൽ പതിയുകയും ചെയ്തു.[6][7] എന്നിരുന്നാലും, അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു.[8]

ഏഴ് തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ബർട്ടന് പക്ഷേ ഒരിക്കലും ഓസ്കാർ നേടിയില്ല. മികച്ച നടനുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ്, ടോണി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 1960-കളുടെ മധ്യത്തിൽ, ബർട്ടൺ മികച്ച ബോക്സ് ഓഫീസ് താരങ്ങളുടെ നിരയിലേക്ക് ഉയർന്നു.[9] 1960-കളുടെ അവസാനത്തോടെ, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായിരുന്ന ബർട്ടൺ, 1 മില്യൺ ഡോളറോ അതിൽ കൂടുതലോ പ്രതിഫലമായി വാങ്ങുകയും ഒപ്പം മൊത്ത വരുമാനത്തിൻറെ ഒരു വിഹിതവും ലഭിച്ചു.[10] തന്റെ രണ്ടാം ഭാര്യ നടി എലിസബത്ത് ടെയ്‌ലറുമായി ബർട്ടൺ പൊതുമണ്ഡലത്തിൽ അടുത്ത ബന്ധം പുലർത്തി. ദമ്പതികളുടെ പ്രക്ഷുബ്ധമായ ബന്ധം അപൂർവ്വമായി മാത്രമേ വാർത്തകളിൽ വന്നിരുന്നുള്ളു.[11]

അവലംബം

[തിരുത്തുക]
  1. Obituary Variety, 8 August 1984
  2. Clarke, Gerald (20 August 1984). "Show Business: The Mellifluous Prince of Disorder". Time Magazine. 124 (8). Retrieved 30 September 2013.
  3. Maureen, Dowd (6 August 1984). "Richard Burton, 58, is Dead; Rakish Stage and Screen Star". The New York Times. Archived from the original on 30 April 2016. Retrieved 30 April 2016.
  4. Maureen, Dowd (6 August 1984). "Richard Burton, 58, is Dead; Rakish Stage and Screen Star". The New York Times. Archived from the original on 30 April 2016. Retrieved 30 April 2016.
  5. Kalfatovic, Mary C. (2005). American National Biography: Supplement 2. New York, NY: Oxford University Press. p. 64. ISBN 978-0195222029.
  6. Maureen, Dowd (6 August 1984). "Richard Burton, 58, is Dead; Rakish Stage and Screen Star". The New York Times. Archived from the original on 30 April 2016. Retrieved 30 April 2016.
  7. Sellers, Robert (2009). Hellraisers: The Life and Inebriated Times of Richard Burton, Richard Harris, Peter O'Toole, and Oliver Reed. New York, NY: Thomas Dunne Books. p. 145. ISBN 978-0312553999.
  8. Lesley Brill (13 October 1997). John Huston's Filmmaking. Cambridge University Press. p. 94. ISBN 978-0-521-58670-2.
  9. "Quigley's Top Ten Box-Office Champions (1932–Present)". Tony Barnes Journal. Archived from the original on 3 October 2013. Retrieved 29 September 2013.
  10. "Biography for Richard Burton (I)". Internet Movie Database. Retrieved 29 September 2013.
  11. "Richard Burton: Life, 1957–1970". The Official Richard Burton Website. 2012. Retrieved 20 May 2014.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ബർട്ടൺ&oldid=3809426" എന്ന താളിൽനിന്ന് ശേഖരിച്ചത്