കെയ്റ്റ് ബർട്ടൺ
കെയ്റ്റ് ബർട്ടൺ | |
---|---|
ജനനം | Katherine Burton |
വിദ്യാഭ്യാസം | ബ്രൗൺ സർവ്വകലാശാല (BA) യേൽ സർവ്വകലാശാല (MFA) |
തൊഴിൽ | നടി |
സജീവ കാലം | 1982–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
കാതറിൻ ബർട്ടൺ ബ്രിട്ടീഷ് അഭിനേതാക്കളായ റിച്ചാർഡ് ബർട്ടൺ, സിബിൽ ക്രിസ്റ്റഫർ എന്നിവരുടെ മകളായ ഒരു അമേരിക്കൻ നടിയാണ്. ടെലിവിഷനിൽ, ഷോണ്ട റൈംസിൻറെ നാടക പരമ്പരയായ ഗ്രേയ്സ് അനാട്ടമിയിലെ എല്ലിസ് ഗ്രേ, സ്കാൻഡൽ എന്ന പരമ്പരയിലെ വൈസ് പ്രസിഡന്റ് സാലി ലാങ്സ്റ്റൺ എന്നീ കഥാപാത്രങ്ങളിലൂടെ ബർട്ടന് നിരൂപക പ്രശംസ ലഭിച്ചു.[1] മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾക്കും മൂന്ന് ടോണി അവാർഡുകൾക്കും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]
ആദ്യകാല ജീവിതം
[തിരുത്തുക]നിർമ്മാതാവ് സിബിൽ ബർട്ടൻ (മുമ്പ്, വില്യംസ്) നടൻ റിച്ചാർഡ് ബർട്ടൻ എന്നീ വെൽഷ് മാതാപിതാക്കളുടെ മകളായി സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ബർട്ടൺ ജനിച്ചത്. കെയ്റ്റിൻറെ മാതാവ് സിബിൽ പിന്നീട് എലിസബത്ത് ടെയ്‌ലറുടെ മുൻ ഭർത്താവും അഭിനേതാവുമായിരുന്ന ജോർദാൻ ക്രിസ്റ്റഫറിനെ വിവാഹം കഴിച്ചു. 1979-ൽ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് റഷ്യൻ പാഠങ്ങളിലും യൂറോപ്യൻ ചരിത്രത്തിലും ബാച്ചിലേഴ്‌സ് ബിരുദം നേടിയ കെയ്റ്റ് അവിടെ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് തിയറ്റർ ഗ്രൂപ്പുകളിലൊന്നായ പ്രൊഡക്ഷൻ വർക്ക്‌ഷോപ്പിന്റെ ബോർഡ് അംഗമായിരിക്കുകയും 1982-ൽ യേൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ചെയ്തു. 2007-ൽ ബ്രൗൺ യൂണിവേഴ്‌സിറ്റി അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി.[3][4]
അവലംബം
[തിരുത്തുക]- ↑ Team TVLine (December 12, 2013). "Kate Burton in 'Scandal': 'A Door Marked Exit' — Performer of the Week". TVLine. Archived from the original on 2013-12-16. Retrieved December 16, 2013.
- ↑ The Broadway League. "Kate Burton | IBDB: The official source for Broadway Information". IBDB. Retrieved December 16, 2013.
- ↑ "Yale School of Drama Board of Advisors | drama.yale.edu". drama.yale.edu. Archived from the original on March 4, 2014. Retrieved January 23, 2016.
- ↑ "Biographies of Alumni Trustees". Brown Alumni Association. Retrieved January 23, 2016.