റൂത് പോർട്ട്
റൂത് പോർട്ട് | |
---|---|
ജനനം | 1957 (വയസ്സ് 67–68) Sale, ചെഷയർ, ഇംഗ്ലണ്ട് |
ദേശീയത | അമേരിക്കൻ |
പൗരത്വം | യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്സ് |
കലാലയം | സ്റ്റാൻഫോർഡ് സർവകലാശാല ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പെൻസിൽവാനിയ സർവകലാശാല |
തൊഴിലുടമ | Alphabet Inc., Google[1] |
സ്ഥാനപ്പേര് | ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) |
ജീവിതപങ്കാളി(കൾ) | ആന്റണി പദുവാനോ |
കുട്ടികൾ | 3 |
ഒരു ഇംഗ്ലീഷ് അമേരിക്കൻ സാമ്പത്തിക ഭരണനിർവ്വാഹകയായ റൂത് പോർട്ട് (ജനനം: 1957) നിലവിൽ ആൽഫബറ്റ് ഇൻകിൻറെയും അതിന്റെ ഉപവിഭാഗമായ ഗൂഗിളിൻറെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), ആണ്. [2][3][4] 2010 ജനുവരി മുതൽ മെയ് 2015 വരെ മോർഗാൻ സ്റ്റാൻലിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സി.എഫ്.ഒയുമായിരുന്നു പോർട്ട്.[4]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]പോർട്ട് ഇംഗ്ലണ്ടിലെ ചെഷയറിലെ സേലിൽ[5] ഒരു യഹൂദ കുടുംബത്തിൽ[6] ഡോ. ഡാൻ, ഫ്രീഡാ പോർട്ട് എന്നിവരുടെ മകളായി ജനിച്ചു.[7][8] ചെറുപ്പത്തിൽത്തന്നെ പോർട്ട് മസാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിലെത്തി. അവിടെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗത്തിൽ ഗവേഷകനായിരുന്നു പോർട്ടിൻറെ പിതാവ്. മൂന്നു വർഷത്തിനു ശേഷം കാലിഫോർണിയയിലെ പാലോ ആൾട്ടോയിലേയ്ക്ക് പിതാവ് കുടുംബത്തെ മാറ്റിയിരുന്നു. 26 വർഷം അദ്ദേഹം SLAC നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയിൽ പ്രവർത്തിച്ചു.[9][10] പോർട്ട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദവും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഇൻഡസ്ട്രിയൽ റിലേഷൻസിൽ മാസ്റ്റർ ബിരുദവും വാർട്ടൻ സ്കൂൾ ഓഫ് ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് എംബിഎയ്ക്ക് ഡിസ്റ്റിംഗ്ഷനൂം നേടി.[11]
കരിയർ
[തിരുത്തുക]മോർഗൻ സ്റ്റാൻലി
[തിരുത്തുക]1987-ൽ മോർഗൻ സ്റ്റാൻലിയിൽ അവർ തന്റെ ഔദ്യോഗികജീവിതം തുടങ്ങിയ റൂത് പോർട്ട്, 1993-ൽ മോർഗൻ സ്റ്റാൻലിയുടെ പ്രസിഡന്റ് റോബർട്ട് എഫ്. ഗ്രീൻഹില്ലിനെ പിന്തുടർന്ന് സ്മിത്ത് ബാർണിയിലേയ്ക്കു പോകുകയും 1996-ൽ മോർഗൻ സ്റ്റാൻലിയിൽത്തന്നെ തിരിച്ചെത്തുകയും ചെയ്തു.[12] സി.എഫ്.ഒ ആയിരിക്കുന്നതിനു മുമ്പ്, 2003 സെപ്തംബർ മുതൽ 2009 ഡിസംബർ വരെ ഇൻവെസ്റ്റ്മെൻറ് ബാങ്കിങ്ങ് വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു. 2006 സെപ്തംബർ മുതൽ 2009 ഡിസംബർ വരെ സാമ്പത്തിക സ്ഥാപനങ്ങളുടെ ഗ്രൂപ്പിൻറെ ഗ്ലോബൽ ഹെഡ് ആയിരുന്നു. മുമ്പ് ടെക്നോളജി ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ സഹ-മേധാവിയായിരുന്നുകൊണ്ട് ലണ്ടനിൽ മോർഗൻ സ്റ്റാൻലിക്കുവേണ്ടി പ്രവർത്തിച്ചു.[13] മോർഗൻ സ്റ്റാൻലിയിലെ ഒരു ബാങ്കർ ആണെങ്കിലും യൂറോപ്യൻ ഡെബ്റ്റ് ഫൈനാൻസിങ് സൃഷ്ടിച്ചുകൊണ്ട് 2000-ൽ ഡോട്ട്‌കോം കുമിളയെന്ന സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ആമസോണിനെ തകർച്ചയിൽ നിന്നു സംരക്ഷിച്ചതിൻറെ പേരിൽ അവർ ബഹുമാനിക്കപ്പെട്ടു.[14] ഇൻറർനെറ്റ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ക്രേസ് സമയത്ത് അവരുടെ സാമ്പത്തിക പങ്കാളി പോർട്ടിൻറെ മൂന്നു കുട്ടികളുടെ ഗോഡ്മദറും കൂടിയായിരുന്ന മേരി മീക്കർ ആയിരുന്നു.[12]
സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, പോർട്ട് മോർഗൻ സ്റ്റാൻലി ടീമിനെ നയിക്കുകയും അമേരിക്കൻ ഐക്യനാടുകളിലെ ട്രഷറിവകുപ്പിലെ ഫെന്നി മേ, ഫ്രെഡി മാക്, ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് എന്നീ വ്യവസായസ്ഥാപനങ്ങളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിൻറെ ബഹുമാനം നേടിയെടുക്കുകയും ചെയ്തു. [15][16] 2011-ൽ HBO ചലച്ചിത്രം ആയ 'റ്റൂ ബിഗ് റ്റു ഫെയിലിൽ ജെന്നിഫർ വാൻ ഡൈക് എന്ന അഭിനേത്രി റൂത്ത് പോറാട്ടിനെ അവതരിപ്പിച്ചിരുന്നു.[17] മെയ് 2011-ൽ വാഷിംഗ്ടൺ ഡി. സിയിലെ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രെട്ടൺ വുഡ്സ് കമ്മിറ്റിയുടെ അതിഥിയായി പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധിയിലും സാമ്പത്തിക നിയമനിർമ്മാണത്തിലും, 2013-ൽ 'ട്രസ്റ്റ്' സാമ്പത്തിക തലത്തിലും സാമ്പത്തിക മേഖലയിലും ദാവോസിലെ വേൾഡ് എക്കണോമിക് ഫോറം രൂപപ്പെടുത്തുകയുണ്ടായി.[18][19][20]
2013-ൽ പോർട്ട് അടുത്ത ട്രഷറി ഡെപ്യൂട്ടി സെക്രട്ടറിയായി പ്രസിഡണ്ട് ബറാക് ഒബാമ നാമനിർദ്ദേശം ചെയ്തു.[21]മോർഗൻ സ്റ്റാൻലിയുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും അന്നത്തെ ട്രഷറി സെക്രട്ടറി-നോമിനി ജാക്ക് ലൂവിന്റെ നിർണായകമായ സ്ഥിരീകരണ നടപടികളിലൂടെയാണ് പോർട്ട് തന്റെ പേര് പിൻവലിക്കാൻ വൈറ്റ്ഹൌസ് ഉദ്യോഗസ്ഥരെ സമീപിച്ചതായി പിന്നീട് ബ്ലൂംബർഗ് ന്യൂസും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു.[22][23]
"ഹൗ റിമാർക്കബിൾ വുമൺ ലീഡ്" എന്ന മക്കിൻസി & കമ്പനി പഠനത്തിലാണ് പോർട്ടിന്റെ കരിയർ വിശകലനം ചെയ്തത്.[24]"2014 ഓൾ-അമേരിക്ക എക്സിക്യൂട്ടീവ് ടീമിനായി" ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ നടത്തിയ വോട്ടെടുപ്പിൽ "മികച്ച ധനകാര്യ സ്ഥാപനങ്ങളായ സിഎഫ്ഒ" ആയി അവർ തിരഞ്ഞെടുക്കപ്പെട്ടു.[25]
ഗൂഗിൾ
[തിരുത്തുക]2015 മെയ് 24 ന് പോർട്ട് ഗൂഗിളിന്റെ പുതിയ സിഎഫ്ഒ ആയി ചേരുമെന്ന് 2015 മാർച്ച് 24 ന് പ്രഖ്യാപിച്ചു.[2]അവരുടെ നിയമന ഇടപാട് 70 മില്യൺ ഡോളറാണെന്ന് ബ്ലൂംബർഗ് ബിസിനസ് റിപ്പോർട്ട് ചെയ്തു. [26] കമ്പനിയെ പുനഃ സംഘടിപ്പിച്ചും സാമ്പത്തിക അച്ചടക്കം അടിച്ചേൽപ്പിച്ചും ഗൂഗിളിന്റെ ഓഹരി വില ഉയർത്തിയതിന്റെ ബഹുമതി അവർ നേടി.[27] "2018 ഓൾ അമേരിക്ക എക്സിക്യൂട്ടീവ് ടീമിനായി" ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് "മികച്ച ഇന്റർനെറ്റ് സിഎഫ്‌ഒ" ആയി തെരഞ്ഞെടുക്കപ്പെട്ടു.[28]2016 ഒക്ടോബർ 19 ന് കാലിഫോർണിയയിലെ ഡാന പോയിന്റിൽ നടന്ന ഫോർച്യൂൺ മോസ്റ്റ് പവർഫുൾ വനിതാ ഉച്ചകോടിയിൽ ആൽഫബെറ്റ് ഇങ്കിന്റെയും ഗൂഗിളിന്റെയും സി.എഫ്.ഒ. ആയി പോർട്ട് സംസാരിച്ചു.[29]ഗൂഗിളിൽ, ഫിനാൻസിനുപുറമെ, ബിസിനസ് ഓപ്പറേഷൻസ്, "പീപ്പിൾ ഓപ്‌സ്", ഗൂഗിളിന്റെ മാനവ വിഭവശേഷി പ്രവർത്തനം, റിയൽ എസ്റ്റേറ്റ്, വർക്ക് പ്ലേസ് സേവനങ്ങൾ എന്നിവ റിപ്പോർട്ടുചെയ്യുന്നു.[30]2018-ൽ 47 മില്യൺ ഡോളറും 2017-ൽ 688,000 ഡോളറും 2016-ൽ 39 മില്യൺ ഡോളറും അവർക്ക് നൽകി.[31]
അവലംബം
[തിരുത്തുക]- ↑ Rao, Leena. "One Year In, Ruth Porat Remains Google's Financial Disciplinarian". Fortune. Retrieved 9 September 2017.
- ↑ 2.0 2.1 McGrath, Maggie (March 24, 2015). "Google Lures CFO Ruth Porat From Morgan Stanley". Forbes.
{{cite journal}}
: Cite journal requires|journal=
(help) - ↑ Patricia Garcia. "Ruth Porat Is Google's First Female CFO: 10 Other Powerful Women in Tech". Vogue. Archived from the original on 2016-11-08. Retrieved 2015-03-27.
- ↑ 4.0 4.1 "World's Most Powerful Women: Ruth Porat". Forbes. August 2011.
- ↑ [Shamah, David (2015-03-02). "New Google CFO Ruth Porat's family a mirror of American Jewry". The Times of Israel. Retrieved 2015-03-27. Shamah, David (2015-03-02). "New Google CFO Ruth Porat's family a mirror of American Jewry". The Times of Israel. Retrieved 2015-03-27.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ Shamah, David (2015-03-02). "New Google CFO Ruth Porat's family a mirror of American Jewry". The Times of Israel. Retrieved 2015-03-27.
- ↑ ["Ruth Porat Wed To Law Student". The New York Times. December 18, 1983. "Ruth Porat Wed To Law Student". The New York Times. December 18, 1983.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ Dr. Frieda Porat's obituary
- ↑ "A Dossier on Morgan Stanley's New CFO Ruth Porat". The Wall Street Journal. December 8, 2009.
- ↑ "The incredible rise of Ruth Porat, CFO at one of the most valuable companies in the world". Business Insider (in ഇംഗ്ലീഷ്). Retrieved 2017-12-13.
- ↑ "Ruth Porat to Join Google as Chief Financial Officer". Alphabet. March 24, 2015.
- ↑ 12.0 12.1 Craig, Suzanne (November 9, 2010). "Dealbook: A Female Wall St. Financial Chief Avoids Pitfalls That Stymied Others". The New York Times.
- ↑ "Ruth Porat". Council on Foreign Relations. Archived from the original on 2017-01-17. Retrieved 2019-02-16.
- ↑ "The Everything Store: Jeff Bezos And The Age Of Amazon," Little, Brown & Co., p. 101, (New York 2013); {{Vox}}"The Little-Known Deal That Saved Amazon From The Dot-Com Crash," Timothy B. Lee (April 5, 2017)
- ↑ Sorkin, Andrew Ross (2009). Too Big to Fail. Viking Press. pp. 372, 382. ISBN 978-0-670-02125-3.
- ↑ "When Treasury Calls". The Deal. September 2008. Archived from the original on 2013-04-27.
- ↑ Too Big To Fail ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ↑ "2011 Bretton Woods Annual Meeting: Risks to the Global System". The Bretton Woods Committee. May 2011.
- ↑ "2013 Edelman Trust Barometer". Edelman. January 2013.
- ↑ "Ruth Porat". World Economic Forum. December 2013.
- ↑ "Obama Considering Morgan Stanley's Porat for Treasury Job". Bloomberg News. January 14, 2013.
- ↑ "Morgan Stanley's Porat No Longer Interested in Treasury Post". Bloomberg News.
- ↑ "Ruth Porat Withdraws Name From Deputy Treasury Race". The New York Times. March 28, 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Barsh, Joanna; Cranston, Susie; Lewis, Geoffrey (2010). How Remarkable Women Lead: The Breakthrough Model for Work and Life. Crown Books. ISBN 978-0307461704.
- ↑ Institutional Investor, December 3, 2013, http://www.institutionalinvestor.com/Research/4633/Best-CFOs.html Archived 2014-02-21 at the Wayback Machine
- ↑ Moore, Michael (March 26, 2015). "Google Agrees to Pay New CFO Ruth Porat $70 Million by 2016". Bloomberg Business.
- ↑ "Google Makes So Much Money, It Never Had To Worry About Financial Discipline--Until Now". Bloomberg BusinessWeek, 8 December 2016.
- ↑ Whyte, Amy (7 November 2017). "The 2018 All-America Executive Team: What Makes a Top CEO". Institutional Investor. Retrieved 2 December 2019.
- ↑ Pressman, Aaron (27 October 2017). "Data Sheet—Amazon, Google, and Microsoft Have Plenty to Celebrate Right Now". Fortune. Retrieved 2 December 2019.
- ↑ 2017 Alphabet, Inc. Proxy Statement, https://www.sec.gov/archives/edgar/data/1652044/000130817917000170/lgoog2017__def14a.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Page, Larry; Brin, Sergey; Hennessy, John L. (April 30, 2019). "ALPHABET INC Schedule 14A". U.S. Securities and Exchange Commission. Retrieved Aug 31, 2019.