Jump to content

റെബേക്ക ആന്റ് ഏലിസെർ അറ്റ് ദി വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rebecca and Eliezer at the Well
കലാകാരൻCarlo Maratta
വർഷം1655-57
തരംOil painting on canvas
അളവുകൾ120 സെ.മീ × 160 സെ.മീ (47 in × 62 in)
സ്ഥാനംIndianapolis Museum of Art, Indianapolis

ഇറ്റാലിയൻ ആർട്ടിസ്റ്റ് കാർലോ മറാട്ട ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് റെബേക്ക ആന്റ് ഏലിസെർ അറ്റ് ദി വെൽ. ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. എലിയേസറിന്റെ ഒട്ടകങ്ങൾക്ക് വെള്ളം നൽകിയതിന്റെ ദയയോർത്ത് അബ്രഹാമിന്റെ ദാസനായ ഏലിസെർ റെബേക്കയ്ക്ക് യിസ്സഹാക്കുമായുള്ള വിവാഹനിശ്ചയത്തിന്റെ മുദ്രയായി അബ്രഹാം നൽകിയ ആഭരണങ്ങൾ നൽകുന്ന (Gen. 24:11-20)[1] കഥയിലെഭാഗം ചിത്രീകരിച്ചിരിക്കുന്നു

വിവരണം

[തിരുത്തുക]

ക്ലാസിക്കൽ പാരമ്പര്യങ്ങൾക്കനുസൃതമായി, ആഖ്യാനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി വ്യക്തതയ്ക്കായി ചുരുക്കമായി പരിമിതപ്പെടുത്തിക്കൊണ്ട് മറാട്ട കഥയെ അതിന്റെ ഏറ്റവും അവശ്യ ഘടകങ്ങളിലേക്ക് ചുരുക്കുന്നു.[2]അതിനാൽ, വേദപുസ്തക രംഗം ചിത്രീകരിക്കുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന പതിവ് രംഗത്തേക്കാൾ, മറാട്ട എലിയേസർ, റെബേക്ക, മറ്റൊരു സ്ത്രീ എന്നിവരെ മാത്രം കാണിക്കുന്നു. അവരുടെ നാടകീയമായ മുഖഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മറാട്ടാ പ്രതിരൂപങ്ങളെ പകുതി നീളത്തിലേക്ക് കുറയ്ക്കുന്നു.

അവലംബം

[തിരുത്തുക]
  1. Lee, Ellen Wardwell; Robinson, Anne (2005). Indianapolis Museum of Art: Highlights of the Collection. Indianapolis: Indianapolis Museum of Art. ISBN 0936260777.
  2. "Rebecca and Eliezer at the Well". Indianapolis Museum of Art. Retrieved 4 February 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]