റെയ്‌നോൾഡ്‌സ് പുരയ്ക്കൽ
ദൃശ്യരൂപം
റെയ്‌നോൾഡ്‌സ് പുരയ്ക്കൽ | |
---|---|
ജനനം | 1910 |
മരണം | 1988 |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | ദൈവദാസൻ റെയ്‌നോൾഡ്‌സ് പുരയ്ക്കൽ |
അറിയപ്പെടുന്നത് | 2010 ഡിസംബർ 28 ന് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു |
കേരളാ ലത്തീൻ കത്തോലിക്കാസഭയിലെ ദൈവദാസപദവിലെത്തിയ ആദ്യ വ്യക്തിയാണ് റെയ്‌നോൾഡ്‌സ് പുരയ്ക്കൽ (ഇംഗ്ലീഷ്: Reynolds Purackal (1910-1988). 2010 ഡിസംബർ 28 നാണ് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്[1]. അനാഥരുടെ വല്യച്ചനെന്ന് ഇദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ആലപ്പുഴ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഈ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം സ്ഥാപിച്ച അനാഥാലയത്തിൽ വച്ചാണ് പ്രഖ്യാപനത്തിനുള്ള പ്രധാന ചടങ്ങുകൾ നടന്നത്.
ജനനം
[തിരുത്തുക]1910 ഡിസംബർ 28ന് പുരയ്ക്കൽ കുടുംബത്തിലെ ജോസഫിന്റെയും മറിയക്കുട്ടിയുടേയും മൂത്തപുത്രനായി അർത്തുങ്കലിന് അടുത്തുള്ള ചെത്തി എന്ന ഗ്രാമത്തിലാണ് ജനനം[2]. അർത്തുങ്കലിലെ കുരിശ്ശിൻകൽ എന്ന പുരാതന കുടുംബത്തിലെ ഒരു ശാഖയാണ് പുരയ്ക്കൽ കുടുംബം.[3]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-03-26 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "ദൈവദാസൻ റെയ്നോൾഡിന്റെ ചരിത്രം". Archived from the original on 2011-03-26. Retrieved 2010-12-28.
- ↑ "Family history of Reynolds Purackal Servant of God".
- ↑ "Reynolds Purackal-Valiyachan's History". Archived from the original on 2011-03-26.