Jump to content

റേഡിയോ തരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ITU Radio Band Numbers

4 5 6 7 8 9 10 11 12

ITU Radio Band Symbols

VLF LF MF HF VHF UHF SHF EHF

NATO Radio bands

A B C D E F G H I J K L M

IEEE Radar bands

HF VHF UHF L S C X Ku K Ka V W

edit

Animation of a half-wave dipole antenna radiating radio waves, showing the electric field lines. The antenna in the center is two vertical metal rods, with an alternating current applied at its center from a radio transmitter (not shown). The voltage charges the two sides of the antenna alternately positive (+) and negative (−). Loops of electric field (black lines) leave the antenna and travel away at the speed of light; these are the radio waves. The action is drastically slowed down in this animation.

ഏതാണ്ട് 10-3 മീറ്ററിൽ കൂടുതൽ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളാണ് റേഡിയോ തരംഗങ്ങൾ എന്നറിയപ്പെടുന്നത്‍. വിദ്യുത്കാന്തിക വർണ്ണരാജിയിൽ ഇൻഫ്രാറെഡ് തരംഗത്തേക്കാൾ തരംഗദൈർഘ്യമുള്ളതും, വർണ്ണരാജിയിൽ ഏറ്റവും കൂടുതൽ തരംഗദൈർഘ്യം ഉള്ളതും ഇതിനാണ്. മറ്റെല്ലാ വൈദ്യുതകാന്തിക തരംഗം പോലെതന്നെ ഇതും പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്നു. പ്രകൃത്യാ ഇവ മിന്നലുണ്ടാകുമ്പോഴോ ബഹിരാകശ വസ്തുക്കൾ മുഖേനയോ ഉണ്ടാകുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന റേഡിയോ തരംഗങ്ങൾ, റേഡിയോ സന്ദേശവിനിമയം, സാറ്റലൈറ്റ് സന്ദേശവിനിമയം, കമ്പ്യൂട്ടർ നെറ്റുവർക്കുകൾ തുടങ്ങിയവയിലും, മറ്റനേകം രീതിയിലും ഉപയോഗിക്കുന്നു. റേഡിയോതരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് റേഡിയോ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചാണ്. അവ സ്വീകരിക്കുന്നത് റേഡിയോ റിസീവറുകൾ ഉപയോഗിച്ചാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ വിവിധ ആവൃത്തികളിലുള്ള റേഡിയോതരംഗങ്ങൾക്ക് വിവിധതരം സഞ്ചാരരീതികൾ ഉണ്ട്. വിവിധ ഉപയോക്താക്കൾ തമ്മിലുള്ള അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കാൻവേണ്ടി റേഡിയോതരംഗങ്ങളുടെ കൃത്രിമായ ഉൽപ്പാദനവും ഉപയോഗവും അന്തർദേശീയ സംഘടനയായ ഇന്റർനാഷനൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഏകോപിക്കുകയും നിയമത്താൽ കർശനമായി നിയന്ത്രിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. കൃത്രിമമായ മാർഗ്ഗദർശ്ശനമില്ലാതെ സ്പേസിൽ സഞ്ചരിക്കുന്ന 3000 GHz ആവൃത്തിയേക്കാൾ കുറഞ്ഞ ആവൃത്തികളിൽ സഞ്ചരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ എന്നാണ് അവർ റേഡിയോതരംഗങ്ങലെ നിർവ്വചിച്ചിരിക്കുന്നത്. ആവൃത്തിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി റേഡിയോസ്പെക്ട്രത്തെ അനേകം റേഡിയോ ബാൻഡുകളായി വിഭജിച്ചിരിക്കുന്നു. [1]

Diagram of the electric fields (E) and magnetic fields (H) of radio waves emitted by a monopole radio transmitting antenna (small dark vertical line in the center). The E and H fields are perpendicular as implied by the phase diagram in the lower right.

റേഡിയോ തരംഗങ്ങളും ജ്യോതിശാസ്ത്രവും

[തിരുത്തുക]

മനുഷ്യനേത്രത്തിനു കാണാനാകാത്ത വിദ്യുത്കാന്തിക തരംഗങ്ങളിൽ ജ്യോതിശാസ്ത്രത്തിലെ പഠനങ്ങൾക്കായി ആദ്യമായി ഉപയോഗിച്ചത് റേഡിയോ തരംഗങ്ങളാണ്.

ബെൽ ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ എഞ്ചിനീയറായ കാൾ ജി. ജാൻസ്കി ആണ് ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളെ തികച്ചും യാദൃച്ഛികമായി ആദ്യം കണ്ടെത്തിയത്. അറ്റ്ലാന്റിക്കിനു കുറുകേ പുതുതായി സ്ഥാപിച്ച റേഡിയോ ലിങ്കിൽ ഉണ്ടാകുന്ന disturbance നെ കുറിച്ചു പഠിക്കുകയായിരുന്നു അദ്ദേഹം. ധനു രാശി ആകാശത്തിന്റെ ഉച്ചിയിൽ എത്തുന്ന സമയത്ത് ഈ disturbance ഏറ്റവും അധികം ആണെന്നു അദ്ദേഹം കണ്ടു. (നമ്മുടെ ഗാലക്സിയുടെ കേന്ദ്രം ധനു രാശിയിൽ ആണ്.) ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളാണ് തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അവിടെ റേഡിയോ ജ്യോതിശാസ്ത്രത്തിനു തുടക്കം കുറിച്ചു.

ഇന്നു ആകാശഗംഗയെ കുറിച്ച് ലഭ്യമായ മിക്കവാറും എല്ലാ വിവരങ്ങളും റേഡിയോ തരംഗങ്ങൾ പഠിച്ചതു വഴി ലഭിച്ചതാണ്.

വേഗത, തരംഗദൈർഘ്യം, ആവൃത്തി

[തിരുത്തുക]

റേഡിയോതരംഗങ്ങൾ പ്രകാശത്തിന്റെ വേഗതയിലാണ് സഞ്ചരിക്കുന്നത്. [2][3] ഒരു വസ്തുവിലൂടെ കടന്നുപോകുമ്പോൾ വസ്തുവിന്റെ പെർമിയബിലിറ്റി, പെർമിറ്റിവിറ്റി അനുസരിച്ച് അവയുടേ വേഗത കുറയുന്നു.

തരംഗദൈർഘ്യം എന്നത് തരംഗത്തിന്റെ വൈദ്യുതമണ്ഡലത്തിന്റെ ഒരു ശൃംഗത്തിൽനിന്നും (തരംഗത്തിന്റെ ശ്രംഗം അല്ലെങ്കിൽ ഗർത്തം) അടുത്തതിലേക്കുള്ള ദൂരമാണ്. ഇത് തരംഗത്തിന്റെ ആവൃത്തിയുമായി വിപരീതാനുപാതത്തിലാണ്. ഒരു സെക്കന്റിൽ റേഡിയോതരംഗം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരം 299,792,458 മീറ്ററാണ് (983,571,056 അടി). ഇത് ഒരു ഹെർഡ്സ് റേഡിയോതരംഗത്തിന്റെ തരംഗദൈർഘ്യമാണ്. 1 മെഗാഹെർഡ്സ് റേഡിയോതരംഗത്തിന്റെ തരംഗദൈർഘ്യം 299.8 മീറ്ററാണ് (984 അടി).

ഇതും കാണുക

[തിരുത്തുക]
Wiktionary
Wiktionary
റേഡിയോ തരംഗം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

കുറിപ്പുകൾ

[തിരുത്തുക]
  1. ITU Radio Regulations, Chapter I, Section I, General terms – Article 1.5, definition: radio waves or hertzian waves
  2. http://www.1728.org/freqwave.htm
  3. http://www.nrao.edu/index.php/learn/radioastronomy/radiowaves

അവലംബം

[തിരുത്തുക]


വിദ്യുത്കാന്തിക വർണ്ണരാജി

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
മൈക്രോവേവ് രാജി: W bandV bandK band: Ka band, Ku bandX bandC bandS bandL band
റേഡിയോ രാജി: EHFSHFUHFVHFHFMFLFVLFULFSLFELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ്ഷോർട്ട്‌‌വേവ്മീഡിയംവേവ്ലോങ്‌‌വേവ്


"https://ml.wikipedia.org/w/index.php?title=റേഡിയോ_തരംഗം&oldid=2350723" എന്ന താളിൽനിന്ന് ശേഖരിച്ചത്