Jump to content

റോക്കട്രി: നമ്പി ഇഫക്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോക്കട്രി: ദി നമ്പി ഇഫക്റ്റ്
Theatrical release poster
സംവിധാനംആർ. മാധവൻ
നിർമ്മാണംസരിത മാധവൻ
R. Madhavan
Varghese Moolan
Vijay Moolan
സ്റ്റുഡിയോTricolour Films
Varghese Moolan Pictures
27th Entertainment
വിതരണംUFO Moviez
Red Giant Movies
Yash Raj Films
Phars Film Co
ദൈർഘ്യം157 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷ
  • ഇംഗ്ലീഷ്
  • തമിഴ്
  • ഹിന്ദി

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതനാകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 2022-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ജീവചരിത്ര ചലച്ചിത്രമാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ആർ. മാധവൻ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത്. പ്രിൻസ്ടൺ സർവ്വകലാശാലയിലെ ബിരുദ പഠന കാലവും, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലുള്ള നാരായണന്റെ ജോലിയും അദ്ദേഹത്തിൻ്റെ മേൽ ചുമത്തിയ തെറ്റായ ചാരവൃത്തി ആരോപണങ്ങളും ആണ് സിനിമയിൽ കാണിക്കുന്നത്.

2018 ഒക്ടോബറിലെ ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം, ഇന്ത്യ, റഷ്യ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സിർഷ റേയും ബിജിത്ത് ബാലയും കൈകാര്യം ചെയ്തു. സംഗീതം സാം സിഎസ് ആണ് നിർവ്വഹിച്ചത്.

ഇംഗ്ലീഷിലും തമിഴിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരിച്ച സിനിമ 2022 മെയ് 19 ന് കാൻ ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്യുകയും 2022 ജൂലൈ 1 ന് തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്തു.