റോബർട്ട് ലാംഗ്‍ലൻഡ്സ്
റോബർട്ട് ലാംഗ്‍ലൻഡ്സ് | |
---|---|
ജനനം | |
ദേശീയത | കാനഡ/അമേരിക്കൻ ഐക്യനാടുകൾ |
കലാലയം | ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല, യേൽ സർവ്വകലാശാല |
അറിയപ്പെടുന്നത് | ലാൻഗ്ലാൻഡ്സ് പ്രോഗ്രാം |
പുരസ്കാരങ്ങൾ | ജെഫ്രി വില്യം പുരസ്കാരം (1980) കോൾ പുരസ്കാരം (1982) വോൾഫ് പുരസ്കാരം (1995–96) ലെറോറി പി. സ്റ്റീൽ പുരസ്കാരം (2005) നെമ്മർ പുരസ്കാരം (2006) ഷാ പുരസ്താരം (2007) ആബേൽ പുരസ്കാരം (2018) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതം |
സ്ഥാപനങ്ങൾ | പ്രിൻസ്ടൺ സർവ്വകലാശാല, യേൽ സർവ്വകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് |
ഡോക്ടർ ബിരുദ ഉപദേശകൻ | കാഷ്യസ് അയണേസ്കു-തൽസിയ |
ഡോക്ടറൽ വിദ്യാർത്ഥികൾ | ജയിംസ് ആർതർ തോമസ് കലിസ്റ്റർ ഹോൽസ് ഡയാനാ ഷെൽസ് |
ഒരു അമേരിക്കൻ-കനേഡിയൻ [1] ഗണിതശാസ്ത്രജ്ഞനാണ് റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സ് (/ˈlæŋləndz/; ജനനം ഒക്ടോബർ 6, 1936). ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിൽ പ്രശസ്തനായ ലാംഗ്‍ലൻഡ്സിന് 2018ൽ ആബേൽ പുരസ്കാരം നൽകി നോർവീജിയൻ അക്കാഡമി ആദരിച്ചു.[2][3][4][5]അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറാണ് ലാംഗ്‍ലൻഡ്സ്. ആൽബർട്ട് ഐൻസ്റ്റൈൻ ജോലി ചെയ്തിരുന്നതും ഇതേ ഓഫീസിലായിരുന്നു.[5][6]
വിദ്യാഭ്യാസം
[തിരുത്തുക]16-ാംവയസ്സിൽ ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്ന ലാംഗ്‍ലൻഡ്സ് 1957 ൽ ബിരുദം കരസ്ഥമാക്കി. അവിടെ തുടർന്ന് പഠിച്ച അദ്ദേഹം 1958ൽ എം.എസ്.സി. വിജയിച്ചു.[7] പിന്നീട് അദ്ദേഹം യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും 1960 ൽ പി.എച്ച്.ഡി. കരസ്ഥമാക്കി.
തൊഴിൽ
[തിരുത്തുക]അദ്ധ്യാപന രംഗത്തെ അദ്ദേഹത്തിന്റെ സേവനം ആരംഭിച്ചത് പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്നായിരുന്നു. 1960 മുതൽ 1967 വരെ അദ്ദേഹം അവിടെ അസോസ്സിയേറ്റ് പ്രൊഫസറായി.[2] 1964-65 കാലഘട്ടത്തിൽ കാലിഫോർണിയ സർവകലാശാലയിലെ മില്ലർ റിസർച്ച് ഫെലോ ആയിരുന്നു അദ്ദേഹം. 1967-72ൽ അദ്ദേഹം യേൽ സർവകലാശാലയിൽ ജോലി നോക്കി. ഇദ്ദേഹം 1972 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹെർമൻ വെയ്ൽ പ്രൊഫസറായി നിയമിതനാവുകയും 2007 ജനുവരിയിൽ എമരീറ്റസ് പ്രൊഫസ്സർ ആവുകയും ചെയ്തു.[6]
ഗവേഷണം
[തിരുത്തുക]This ഈ ഭാഗം അപൂർണ്ണമാണ്. |
ലാംഗ്‍ലൻഡ്സിന്റെ പി.എച്ച്.ഡി. ലീ ഉപഗ്രൂപ്പുകളുടെ വിശകലന സിദ്ധാന്തത്തെ പറ്റി ആയിരുന്നു. എന്നാൽ തുടരൻന്ന് അദ്ദേഹം പ്രാതിനിധ്യ സിദ്ധാന്തത്തിലേക്ക് തിരിയുകയും അതിന്റെ ഭാഗമായി ഹരീഷ്-ചന്ദ്രയുടെ രീതികൾ പിന്തുടരുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ http://www.nasonline.org/member-directory/members/47401.html
- ↑ 2.0 2.1 "The Canadian who Reinvented Mathematics", Toronto Star, March 27, 2015.
- ↑ D Mackenzie (2000) Fermat's Last Theorem's First Cousin, Science 287(5454), 792-793.
- ↑ "The Abel Prize Laureate 2018". The Abel Prize. The Norwegian Academy of Science and Letters Drammensveien 78 N-0271 Oslo, Norway. Archived from the original on 2018-03-24. Retrieved 22 മാർച്ച് 2018.
- ↑ 5.0 5.1 ഡോ., എൻ. ഷാജി (22 മാർച്ച് 2018). "റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം". ലൂക്ക. Retrieved 22 മാർച്ച് 2018.
- ↑ 6.0 6.1 Edward Frenkel (2013). "preface". Love and Math: The Heart of Hidden Reality. Basic Books. ISBN 978-0465050741. Archived from the original on 2015-04-06.
Robert Langlands, the mathematician who currently occupies Albert Einstein's office at the Institute for Advanced Study in Princeton
- ↑ Kenneth, Chang. "Robert P. Langlands Is Awarded the Abel Prize, a Top Math Honor". The New York Times. Retrieved 20 March 2018.
പുറം കണ്ണികൾ
[തിരുത്തുക]- O'Connor, John J.; Robertson, Edmund F., "റോബർട്ട് ലാംഗ്‍ലൻഡ്സ്", MacTutor History of Mathematics archive, University of St Andrews.
- റോബർട്ട് ലാംഗ്‍ലൻഡ്സ് at the Mathematics Genealogy Project.
- The work of Robert Langlands (a nearly complete archive)
- Faculty page at IAS
- Contenta, Sandro. "The Canadian who reinvented mathematics". Toronto Star. Retrieved 28 March 2015.
- Julia Mueller, On the genesis of Robert P. Langlands' conjectures and his letter to André Weil Archived 2018-03-22 at the Wayback Machine., Bull. Amer. Math. Soc., January 25, 2018