Jump to content

റോബർട്ട് ഹെല്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Robert Heller
തൊഴിൽMagician
1853 ജനുവരി 22 ലെ ഒരു അജ്ഞാത മാസികയിൽ നിന്നെടുത്ത ഹെല്ലറുടെ ചിത്രം.

ജോസഫ് ഹെല്ലർ എന്നുകൂടി പേരുള്ള റോബർട്ട് ഹെല്ലർ, (ജനനം: വില്യം ഹെൻറി പാമർ; 1826–1878) ഒരു ഇംഗ്ലീഷ് മാന്ത്രികൻ, മനശാസ്ത്രജ്ഞൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജനന വർഷം ചില ഊഹങ്ങൾക്കു വിധേയമാണ്; ചില സ്രോതസ്സുകൾ ഇത് 1829 എന്നും മറ്റുള്ളവ 1830 എന്നും അവകാശപ്പെടുന്നു.

ഒരു പ്രശസ്ത പിയോനോ കച്ചേരിക്കാരന്റെ മകനെന്ന നിലയിൽ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിൽ പഠിച്ചുകൊണ്ട് ഒരു സംഗീതജ്ഞനായി ഹെല്ലർ ജീവിതം ആരംഭിച്ചു. പതിനാലാമത്തെ വയസ്സിൽ മാന്ത്രികവിദ്യയിൽ ആകൃഷ്ടനായ ഹെല്ലർ തന്റെ ആരാധനാവിഗ്രഹമായിരുന്ന പ്രശസ്ത മാന്ത്രികൻ ജീൻ യൂജിൻ റോബർട്ട്-ഹൌഡിനെ അനുകരിക്കുവാൻ തുടങ്ങുകയും അദ്ദേഹത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് റോബർട്ട് എന്ന തന്റെ ആദ്യ നാമം  സ്വീകരിക്കുകയും ചെയ്തു. ഒരു പ്രൊഫഷണൽ മാന്ത്രികനാകുവാനുള്ള ആഗ്രഹത്താൽ ഹെല്ലർ അക്കാദമിയിലെ തന്റെ സ്കോളർഷിപ്പ് ഉപേക്ഷിച്ചു.

1858-ൽ ന്യൂയോർക്ക് നഗരത്തിലാണ് ഹെല്ലറുടെ മാന്ത്രിക ജീവിതം ആരംഭിച്ചത്. റോബർട്ട് ഹൌഡിന്റെ ശൈലി പകർത്താനുള്ള ശ്രമത്തിൽ, ഹെല്ലർ ഒരു ഇരുണ്ട വിഗ് ധരിക്കുകയും വേദിയിലെ തന്റെ സംസാരത്തിന് ഒരു ഫ്രഞ്ച് ഉച്ചാരണം വരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തനം തികഞ്ഞ പരാജയമായിരുന്നതിനാൽ സംഗീത അദ്ധ്യാപകനാകുകയെന്ന ലക്ഷ്യത്തോടെ വാഷിംഗ്ടൺ ഡി.സിയിലേക്ക് മാറിത്താമസിച്ചു.

തന്റെ ശിഷ്യന്മാരിലൊരാളും സമ്പന്നനായ വാഷിംഗ്ടൺ നിവാസിയുടെ മകളുമായിരുന്ന ഒരാളെ ഹെല്ലർ വിവാഹം കഴിക്കുകയും ഒടുവിൽ ന്യൂയോർക്കിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്തു. തന്റെ മാജിക്കിലെ കഴിവുകൾ വീണ്ടും പരീക്ഷിക്കാൻ തീരുമാനിച്ച ഹെല്ലർ മുമ്പത്തെ ശൈലിയും ഇമേജും ഉപേക്ഷിച്ച് തന്റേതായ മാജിക് അവതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1869 മുതൽ 1875 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ പര്യടനം അമേരിക്കൻ ഐക്യനാടുകളുടെ ഭൂരിഭാഗം പ്രദേശങ്ങൾ, ഗ്രേറ്റ് ബ്രിട്ടൻ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ വളരെ വിജയകരമായിരുന്നു. ഹെല്ലറുടെ വിജയം സഹ മാന്ത്രികനായിരുന്ന ഹാരി കെല്ലറെ ഹെല്ലറുടെ പ്രശസ്തി പകർത്തുകയാണെന്ന ധാരണ ഒഴിവാക്കാൻ പേര് മാറ്റാൻ പ്രേരിപ്പിച്ചു.

വിജയകരമായ ലോക പര്യടനത്തിനുശേഷം ഹെല്ലർ മാജിക്കിൽ നിന്ന് വിരമിച്ചു. ജീവിതത്തിന്റെ ബാക്കി വർഷങ്ങൾ അദ്ദേഹം വാഷിംഗ്ടൺ ഡി.സിയിൽ പിയാനോ വായനയിലൂടെ ചിലവഴിച്ചു. 1878-ൽ ഹെല്ലർക്ക് ന്യുമോണിയ ബാധിക്കുകയും അമേരിക്കയിലെ ഫിലാഡൽഫിയയിൽവച്ച് പെട്ടെന്നു മരണമടയുകയും ചെയ്തു. പെൻസിൽവാനിയയിലെ യെഡോണിലെ മൗണ്ട് മോറിയ സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിച്ചു.

അവലംബം

[തിരുത്തുക]
  • Hay, Harry. Cyclopedia of Magic. (1949) ISBN 0-486-21808-2
  • Randi, James. Conjuring. (1992) ISBN 0-312-09771-9
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഹെല്ലർ&oldid=3210592" എന്ന താളിൽനിന്ന് ശേഖരിച്ചത്