റോമൻസ്
റോമൻസ് | |
---|---|
സംവിധാനം | ബോബൻ സാമുവൽ |
നിർമ്മാണം |
|
രചന | വൈ.വി. രാജേഷ് |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന |
|
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ചാന്ദ് വി ക്രിയേഷൻസ് |
വിതരണം | ചാന്ദ് വി ക്രിയേഷൻസ് |
റിലീസിങ് തീയതി | 2013 ജനുവരി 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 156 മിനിറ്റ് |
വൈ.വി. രാജേഷിന്റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റോമൻസ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നിവേദ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.നീൽ ജോർദാൻ സംവിധാനം ചെയ്ത 1989-ലെ അമേരിക്കൻ കോമഡി ചിത്രമായ വീ ആർ നോ ഏഞ്ചൽസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം.
ഇതിവൃത്തം
[തിരുത്തുക]ആകാശ് (കുഞ്ചാക്കോ ബോബൻ), ഷിബു (ബിജു മേനോൻ) എന്ന രണ്ടു ജയിൽ തടവുകാർ പോലീസിൽ നിന്നു രക്ഷപ്പെട്ട് കേരള - തമിഴ്നാട് അതിർത്തിയിലുള്ള പൂമാല എന്ന ഗ്രാമത്തിലെത്തുന്നു. സാഹചര്യങ്ങൾ നിമിത്തം അവർക്ക് അവിടെ വർഷങ്ങളായി പൂട്ടിക്കിടന്ന പള്ളിയിലെ വികാരിമാരായി വേഷമിടേണ്ടി വരുന്നു. അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും പള്ളിയെ സംബന്ധിച്ചു നിലനിന്ന ഒരു നിഗൂഢത അവർ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – ആകാശ് / ഫാദർ പോൾ
- ബിജു മേനോൻ – ഷിബു / ഫാദർ സെബാസ്റ്റ്യൻ അഥവാ ഫാദർ സെബു
- നിവേദ തോമസ് – എലീന
- ലാലു അലക്സ് – തൊമ്മിച്ചൻ
- ടി.ജി. രവി – പാപ്പി
- വിജയരാഘവൻ – ഫാദർ ഗബ്രിയേൽ
- നെൽസൺ – ഗീവർഗ്ഗീസ്
- അരുൺ ഘോഷ് – ഫാദർ റോഡ്രിഗസ്
- കൊച്ചുപ്രേമൻ – കപ്യാർ
- ജാഫർ ഇടുക്കി – കുതിരവണ്ടിക്കാരൻ ദുരൈചാമി
- ഗായത്രി – തൊമ്മിച്ചന്റെ ഭാര്യ
- ശാന്തകുമാരി – പാപ്പിയുടെ ഭാര്യ
- ഷാജു – മാത്തുക്കുട്ടി
- ജയൻ ചേർത്തല – എസ്.ഐ. ഈനാശു
- ഗീഥ സലാം – വെളിച്ചപ്പാട്
- കലാഭവൻ ഹനീഫ് – എൽദോ, ലോട്ടറി കച്ചവടക്കാരൻ
- ശിവജി ഗുരുവായൂർ – തിരുമേനി
- ലിഷോയ് – ആകാശിന്റെ അച്ഛൻ
- കക്ക രവി – വെട്രിമാരൻ
- പൊന്നമ്മ ബാബു – മാത്തുക്കുട്ടിയുടെ അമ്മ
- സ്വാതി വർമ്മ – കത്രീന
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അർത്തുങ്കലെ പള്ളിയിൽ" | സുദീപ് കുമാർ, വിജയ് യേശുദാസ് | 4:01 | |||||||
2. | "പെരുന്നാള്" | അൻവർ സാദത്ത് | 4:13 | |||||||
3. | "കുയിൽ പാടിയ" | വിജയ് യേശുദാസ്, മെറിൻ ഗ്രിഗറി | 4:08 | |||||||
4. | "ഏലേലോ" (സംഗീതം: ബാൻഡ് വിദ്വാൻ, ഗാനരചന: സുധി വേളമണ്ണൂർ) | അനൂപ് മോഹൻദാസ്, വിവേക് തോമസ് | 4:06 |
ബോക്സ് ഓഫിസ്
[തിരുത്തുക]2013 ജനുവരി 17 ന് റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം നേടി. ഈ ചിത്രം ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടു.
വിവാദങ്ങൾ
[തിരുത്തുക]കത്തോലിക്കാ സമുദായത്തേയും പൗരോഹിത്യത്തേയും അവഹേളിക്കുന്നു എന്നാരോപിച്ച് അഡ്വ. ബോബൻ തെക്കേൽ എന്ന വ്യക്തി സമർപ്പിച്ച ഹർജിയെത്തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പ്രധാനനടന്മാരായ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർക്കെതിരെ കേസെടുക്കാൻ ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "റോമൻസ് നിയമക്കുരുക്കിൽ". റിപ്പോട്ടർ. 2013 ജനുവരി 23. Retrieved 2013 ജനുവരി 28.
{{cite web}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റോമൻസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് റോമൻസ്
- റോമൻസ് – m3db.com