റോഷിക ഡിയോ
ഫിജിയൻ ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമാണ് റോഷിക ഡിയോ. ഫെമിനിസം, എൽജിബിടിക്യു, ഭിന്നശേഷി, മനുഷ്യാവകാശം, പരിസ്ഥിതിവാദം എന്നിവ അംഗീകരിക്കുന്ന പ്രസ്ഥാനമായ ഫിജിയിലെ ബീ ദി ചേഞ്ച് കാമ്പെയ്ൻ / മൂവ്‌മെന്റിന്റെ സ്ഥാപകയാണ് അവർ. ഫിജിയിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ മാറ്റം കൊണ്ടുവരാനാണ് അവരുടെ സംഘടന ലക്ഷ്യമിടുന്നത്.
കരിയർ
[തിരുത്തുക]2014 സെപ്റ്റംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ രജിസ്റ്റർ ചെയ്ത ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി റോഷിക ഡിയോ മത്സരിച്ചു. [1] പ്രാഥമിക അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ആശങ്കകളിൽ ഈ പാർട്ടികൾക്ക് വ്യക്തമായ നിലപാടെടുക്കാത്തതിനാൽ സ്ഥാപിത പാർട്ടികളുടെ പിന്തുണ വാഗ്ദാനം നിരസിച്ച് അവർ തിരഞ്ഞെടുപ്പ് സമയത്ത് സ്വതന്ത്രമായി പ്രവർത്തിച്ചു. [2] തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ച 1055 വോട്ടുകൾ പാർലമെന്റിൽ പ്രവേശിക്കാൻ പര്യാപ്തമല്ലെങ്കിലും ഇത് പല രാഷ്ട്രീയ നേതാക്കളേക്കാളും അവരുടെ പാർട്ടിയുടെ ഭാഗമായി പ്രവേശിക്കാൻ കഴിഞ്ഞ ആളുകളേക്കാളും കൂടുതലായിരുന്നു.[3][2][4]തിരഞ്ഞെടുപ്പിനെത്തുടർന്ന് മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, എൽജിബിടിക്യു അവകാശങ്ങൾ എന്നിവയ്ക്കുള്ള രാഷ്ട്രീയ സമർപ്പണ വേദിയിലേക്കും ഫിജിയിലെ യുവജനങ്ങളുടെ ശബ്ദമാകാനുമുള്ള തന്റെ സമർപ്പണം ഉറപ്പാക്കുന്നതിന് ബി ദി ചേഞ്ച് പാർട്ടി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവർ ആരംഭിച്ചു. പാർട്ടി രജിസ്ട്രേഷന് ആവശ്യമായ 5000 ഒപ്പുകൾ ശേഖരിക്കുന്നതിനായി അവർ ഇപ്പോൾ പ്രവർത്തിക്കുന്നു.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]ഇന്തോ-ഫിജിയൻ ഹിന്ദു കുടുംബത്തിൽ പെട്ടയാളാണ് റോഷിക ഡിയോ. കൗൺസിലറും നാഷണൽ അലയൻസ് പാർട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും ഇപ്പോൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ബിസിനസുകാരനുമായിരുന്നു അവരുടെ പിതാവ് ഇന്ദർ ഡിയോ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-28. Retrieved 2021-04-26.
- ↑ 2.0 2.1 "Fiji's Roshika Deo - outlier, positive deviant or simply feisty feminist?". www.dlprog.org. Archived from the original on 2017-03-08. Retrieved 2017-03-07.
- ↑ Developmental Leadership Program (DLP) (2016-02-26), Priya Chattier: The political journey of Roshika Deo in Fiji’s 2014 elections, retrieved 2017-03-07
- ↑ Chattier, Priya. "Fiji's women speak up in growing numbers inside parliament". The Conversation (in ഇംഗ്ലീഷ്). Retrieved 2017-03-09.
- ↑ "Deo to register party - Fiji Times Online". fijitimes.com (in ഇംഗ്ലീഷ്). Archived from the original on 2017-08-01. Retrieved 2017-03-09.