റോസമുണ്ട് പൈക്ക്
റോസമുണ്ട് പൈക്ക് | |
---|---|
ജനനം | റോസമുണ്ട് മേരി എല്ലെൻ പൈക്ക് 27 ജനുവരി 1979 |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | വധാം കോളേജ്, ഓക്സ്ഫോർഡ് |
തൊഴിൽ | നടി |
സജീവ കാലം | 1998–മുതൽ |
പങ്കാളി(കൾ) | റോബി ഉനിയാക്കെ (2009–മുതൽ) |
കുട്ടികൾ | 2 |
ഒരു ഇംഗ്ലീഷ് നടിയാണ് റോസമുണ്ട് മേരി എല്ലെൻ പൈക്ക് (ജനനം: 27 ജനുവരി 1979). റോമിയോ ആൻഡ് ജൂലിയറ്റ്, സ്കൈലൈറ്റ് തുടങ്ങിയവയുടെ സ്റ്റേജ് അവതരണത്തിൽ അഭിനയിച്ചുകൊണ്ട് ആണ് അവർ അഭിനയരംഗത്തെത്തിയത്. 1998ൽ ടെലിവിഷൻ ചിത്രമായ എ റാതർ ഇംഗ്ലീഷ് മാര്യേജിൽ അഭിനയിച്ച് സ്ക്രീനിൽ അരങ്ങേറ്റം നടത്തിയ പൈക്ക് 2002 ൽ ഡൈ അനെദർ ഡേ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിൽ മിറാൻഡ ഫ്രോസ്റ്റ് എന്ന വേഷം അവതരിപ്പിച്ച് ലോകപ്രശസ്തയായി. ഈ കഥാപാത്രത്തിന് അവർക്ക് മികച്ച പുതുമുഖത്തിനുള്ള എമ്പയർ അവാർഡ് ലഭിച്ചു. 2004 ൽ ലിബർട്ടൈൻ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ബിഫ അവാർഡ് ലഭിച്ചു. 2005 ൽ പ്രൈഡ് ആൻഡ് പ്രിജുഡിസ് എന്ന ചിത്രത്തിൽ ജെയ്ൻ ബെന്നെറ്റ് എന്ന വേഷം പൈക്ക് അവതരിപ്പിച്ചു.
സയൻസ് ഫിക്ഷൻ ചലച്ചിത്രം ഡൂം (2005), ക്രൈം മിസ്റ്ററി ത്രില്ലർ ചലച്ചിത്രം ഫ്രാക്ചർ (2007), ഡ്രാമ ചിത്രം ഫ്യൂജിറ്റീവ് പീസസ് (2007), ആൻ എഡ്യൂക്കേഷൻ (2009), ദ വേൾഡ്സ് എൻഡ് (2013) തുടങ്ങിയ ചലച്ചിത്രങ്ങളിൽ പൈക്ക് അഭിനയിച്ചു. ആൻ എഡ്യൂക്കേഷൻ, മെയ്ഡ് ഇൻ ഡാഗെൻഹാം (2010) തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച സഹനടിക്കുള്ള ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിനും, ബാർണീസ് വിഷൻ (2010) എന്ന ചിത്രത്തിന് ജീനി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2014-ൽ ഗോൺ ഗേൾ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലെ പ്രകടനത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഈ കഥാപാത്രത്തിന് അവർ മികച്ച നടിക്കുള്ള സാറ്റേൺ അവാർഡ് നേടുകയും അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2002 | ഡൈ അനെദർ ഡേ | മിറാൻഡ ഫ്രോസ്റ്റ് | |
2004 | പ്രോമിസ്ഡ് ലാൻഡ് | റോസ് | |
2004 | ദ ലിബെർട്ടൈൻ | എലിസബത്ത് മലേറ്റ് | |
2005 | പ്രൈഡ് ആൻഡ് പ്രിജുഡിസ് | ജെയ്ൻ ബെന്നറ്റ് | |
2005 | ഡൂം | ഡോ. സമന്ത ഗ്രിം | |
2007 | ഫ്രാക്ചർ | നിക്കി ഗാർഡ്നർ | |
2007 | ഫ്യുജിറ്റീവ് പീസെസ് | അലക്സ് | |
2009 | ആൻ എഡ്യൂക്കേഷൻ | ഹെലൻ | |
2009 | സറോഗേറ്റ്സ് | മാഗി ഗ്രീയർ | |
2009 | എസ്റ്റർഡേ വി വേർ ഇൻ അമേരിക്ക | ആഖ്യാതാവ് | Documentary |
2010 | ബേണിങ് പാംസ് | ഡെഡ്ര ഡാവെൻപോർട്ട് | |
2010 | ജാക്ക്ബൂട്ട്സ് ഓൺ വൈറ്റ്ഹോൾ | ഡെയ്സി | Voice |
2010 | ബാർണീസ് വേർഷൻ | മിറിയം ഗ്രാന്റ്-പനഫ്സ്കി | |
2010 | മെയ്ഡ് ഇൻ ഡാഗെൻഹാം | ലിസ ഹോപ്കിൻസ് | |
2011 | ദ ഓർഗൻ ഗ്രൈൻഡേർസ് മങ്കി | റോച്ചൽ | Short film |
2011 | ജോണി ഇംഗ്ലീഷ് റീബോൺ | കേറ്റ് സംനർ | |
2011 | ദ ബിഗ് ഇയർ | ജെസ്സിക്ക | |
2012 | റാത്ത് ഓഫ് ദ ടൈറ്റൻസ് | ക്വീൻ ആൻഡ്രോമിഡ | |
2012 | ജാക്ക് റീച്ചർ | ഹെലൻ റോഡിൻ | |
2013 | ദ ഡെവിൾ യു നോ | സോ ഹ്യൂസ് | |
2013 | ദ വേൾഡ്സ് എൻഡ് | സാം ചേമ്പർലൈൻ | |
2014 | എ ലോങ് വേ ഡൗൺ | പെന്നി | |
2014 | ഹെക്ടർ ആൻഡ് ദ സേർച്ച് ഫോർ ഹാപ്പിനെസ്സ് | ക്ലാറ | |
2014 | വാട്ട് വി ഡിഡ് ഓൺ അവർ ഹോളിഡേ | അബി | |
2014 | ഗോൺ ഗേൾ | അമി എലിയട്ട് ഡൺ | |
2015 | റിട്ടേൺ ടു സെൻഡർ | മിറാൻഡ വെൽസ് | |
2016 | എ യുണൈറ്റഡ് കിങ്ഡം | രൂത്ത് വില്യംസ് ഖമ | |
2017 | ദ മാൻ വിത്ത് ദ അയൺ ഹാർട്ട് | ലിന ഹെയ്ഡ്രിച്ച് | |
2017 | ഹൊസ്റ്റൈൽസ് | റോസലി ക്യൂയ്ഡ് | |
2018 | ബെയ്റൂട്ട് | സാൻഡി ക്രോഡർ | |
2018 | എൻറ്റെബെ | ബ്രിജിറ്റ് കുഹ്ൽമാൻ | |
2018 | ത്രീ സെക്കൻഡ്സ് | വിൽകോക്സ് | In post-production |
2018 | എ പ്രൈവറ്റ് വാർ[1] | മേരി കോൾവിൻ | In post-production |
2019 | റേഡിയോ ആക്ടീവ് | മേരി ക്യൂറി | Filming |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1998 | Seven Days | CIA Agent | Pilot |
1998 | Rather English Marriage, AA Rather English Marriage | Celia | Television film |
1999 | Wives and Daughters | Lady Harriet Cumnor | 3 episodes |
2000 | Trial & Retribution | Lucy | Episode: "Trial & Retribution IV Part 1" |
2001 | Love in a Cold Climate | Fanny | 2 episodes |
2002 | Bond Girls Are Forever | Herself | Documentary |
2002 | Foyle's War | Sarah Beaumont | Episode: "The German Woman" |
2008 | The Tower | Olivia Wynn | Pilot |
2009 | Freefall | Anna | Television film |
2011 | Women in Love | Gudrun Brangwen | 2 episodes |
2015–present | Thunderbirds Are Go | Lady Penelope Creighton-Ward[2] / Captain Ridley O'Bannon[3] |
Voice |
2019 | Moominvalley | Moominmamma[4] | Voice |
അവലംബം
[തിരുത്തുക]- ↑ http://deadline.com/2017/04/rosamund-pike-marie-colvin-matthew-heineman-movie-war-journalist-1202071735/
- ↑ "Parker actor back for Thunderbirds remake". BBC News. Retrieved 1 October 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-28. Retrieved 2018-03-03.
- ↑ Clarke, Stewart (2017-09-12). "Kate Winslet, Rosamund Pike, Taron Egerton Sign Up for Moomins Animated Series". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-09-14.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Pages using infobox person with unknown empty parameters
- Articles with BNE identifiers
- Articles with NLK identifiers
- Articles with Emmy identifiers
- Articles with MusicBrainz identifiers
- Articles with Deutsche Synchronkartei identifiers
- 1979-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- ജനുവരി 27-ന് ജനിച്ചവർ
- അമേരിക്കൻ ചലച്ചിത്ര നടിമാർ