Jump to content

റോസ് ഷ്നൈഡർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ് ഷ്നൈഡർമാൻ
ജനനം(1882-04-06)ഏപ്രിൽ 6, 1882
മരണംഓഗസ്റ്റ് 11, 1972(1972-08-11) (പ്രായം 90)
തൊഴിൽലേബർ യൂണിയൻ നേതാവ്
പങ്കാളി(കൾ)മൗഡ് ഒ ഫാരെൽ സ്വാർട്സ് (d. 1937)

റോസ് ഷ്നൈഡർമാൻ (ജീവിതകാലം: ഏപ്രിൽ 6, 1882 - ഓഗസ്റ്റ് 11, 1972) പോളണ്ടിൽ ജനിച്ച ഒരു അമേരിക്കൻ സോഷ്യലിസ്റ്റും ഫെമിനിസ്റ്റും പ്രമുഖയായ വനിതാ തൊഴിലാളി യൂണിയൻ നേതാക്കളിൽ ഒരാളുമായിരുന്നു. ന്യൂയോർക്ക് വിമൻസ് ട്രേഡ് യൂണിയൻ ലീഗിലെ അംഗമെന്ന നിലയിൽ, 1911 ലെ ട്രയാംഗിൾ ഷർട്ട്‌വെയിസ്റ്റ് ഫാക്ടറി അഗ്നിബാധയേത്തുടർന്ന്തീ സുരക്ഷിതമല്ലാത്ത ജോലിയിടങ്ങളിലെ അവസ്ഥകളിലേക്ക് അവർ ജനശ്രദ്ധ തിരിക്കുകയും, കൂടാതെ വനിതകകൾക്ക് വോട്ടവകാശം നൽകുന്ന ന്യൂയോർക്ക് സ്റ്റേറ്റ് റഫറണ്ടം 1917-ൽ പാസാക്കാൻ ഒരു വോട്ടവകാശവാദിയെന്ന നിലയിൽ സഹായിക്കുകയും ചെയ്തു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ സ്ഥാപകാംഗം കൂടിയായിരുന്ന ഷ്നൈഡർമാൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ കീഴിൽ നാഷണൽ റിക്കവറി അഡ്മിനിസ്ട്രേഷന്റെ ലേബർ അഡ്വൈസറി ബോർഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപജീവനമാർഗത്തേക്കാൾ ഉയർന്ന എന്തെങ്കിലും നേടാനുള്ള തൊഴിലാളിയുടെ അവകാശത്തെ സൂചിപ്പിക്കാൻ. "ബ്രഡ് ആൻറ്അ റോസസ്" എന്ന പദപ്രയോഗം സൃഷ്ടിച്ചതിന്റെ ബഹുമതിയും അവർക്കാണ്.

ആദ്യകാലം

[തിരുത്തുക]

റോസ് ഷ്നൈഡർമാൻ 1882 ഏപ്രിൽ 6 ന് റഷ്യൻ പോളണ്ടിലെ ചെൽമിന് 14 കിലോമീറ്റർ (9 മൈൽ) വടക്കായി സ്ഥിതിചെയ്യുന്ന സാവിൻ ഗ്രാമത്തിൽ ഒരു ജൂത കുടുംബത്തിലെ നാല് മക്കളിൽ ആദ്യത്തെയാളായി റേച്ചൽ ഷ്നൈഡർമാൻ എന്ന പേരിൽ ജനിച്ചു. അവളുടെ മാതാപിതാക്കളായ സാമുവൽ, ഡെബോറ (റോത്ത്മാൻ) ഷ്നൈഡർമാൻ ദമ്പതികൾ തയ്യൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഷ്നൈഡർമാൻ ആദ്യം സാവിനിലെ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരുന്ന ഹീബ്രു സ്കൂളിലും പിന്നീട് ചെലോമിലെ ഒരു റഷ്യൻ പബ്ലിക് സ്കൂളിലും വിദ്യാഭ്യാസം ചെയ്തു. 1890-ൽ കുടുംബം ന്യൂയോർക്ക് നഗരത്തിലെ ലോവർ ഈസ്റ്റ് സൈഡിലേക്ക് കുടിയേറി. 1892 ലെ ശൈത്യകാലത്ത് കുടുംബത്തെ ദാരിദ്ര്യത്തിനു നടുവിൽ ഉപേക്ഷിച്ചുകൊണ്ട് ഷ്നൈഡർമാന്റെ പിതാവ് മരണമടഞ്ഞു. മാതാവ് ഒരു തയ്യൽക്കാരിയായി ജോലി ചെയ്തുകൊണ്ട് കുടുംബത്തെ ഒരുമിച്ച് നിർത്താൻ ശ്രമിച്ചുവങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട അവർ കുട്ടികളെ കുറച്ചുകാലം ജൂത അനാഥാലയത്തിൽ പാർപ്പിക്കാൻ നിർബന്ധിതയായി. വിദ്യാഭ്യാസം തുടരാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആറാം ക്ലാസിനുശേഷം 1895-ൽ ഷ്നൈഡർമാൻ വിദ്യാലയ ജീവിതം ഉപേക്ഷിച്ചു. ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ കാഷ്യറായി ജോലിക്ക് പോയ അവർ തുടർന്ന് 1898-ൽ ലോവർ ഈസ്റ്റ് സൈഡിലെ ഒരു ക്യാപ് ഫാക്ടറിയിൽ ലൈനിംഗ് സ്റ്റിച്ചറായി ജോലി ചെയ്തു. 1902-ൽ അവളും കുടുംബത്തിലെ മറ്റുള്ളവരും മോൺട്രിയലിലേക്ക് താമസം മാറ്റിയശേഷം അവിടെ തീവ്ര രാഷ്ട്രീയത്തിലും ട്രേഡ് യൂണിയനിസത്തിലു താൽപ്പര്യമുണ്ടായി.[1] സാമൂഹ്യ പ്രവർത്തകനും എഡിറ്ററുമായിരുന്ന ഹാരി ഷ്നൈഡർമാൻ അവരുടെ സഹോദരൻ ആയിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Schrom Dye, Nancy, Rose Schneiderman Archived 2011-07-02 at the Wayback Machine., Papers of the Women's Trade Union League and Its Principal Leaders, Schlesinger Library, Radcliffe College, Research Publications, 1981
  2. Landman, Isaac, ed. (1943). The Universal Jewish Encyclopedia (in ഇംഗ്ലീഷ്). New York, N.Y.: The Universal Jewish Encyclopedia, Inc. pp. 412–413 – via Google Books.
"https://ml.wikipedia.org/w/index.php?title=റോസ്_ഷ്നൈഡർമാൻ&oldid=3899798" എന്ന താളിൽനിന്ന് ശേഖരിച്ചത്