ലാമ്പാങ്
ലാമ്പാങ് ลำปาง | ||
---|---|---|
City of Lampang เทศบาลนครลำปาง | ||
Wang River, Lampang | ||
| ||
Location in Northern Thai | ||
Location in Thailand | ||
Coordinates: 18°18′N 99°30′E / 18.300°N 99.500°E | ||
Country | Thailand | |
Province | Lampang | |
District | Mueang Lampang | |
• Mayor | Kittiphum Namwong | |
• ആകെ | 22.17 ച.കി.മീ.(8.56 ച മൈ) | |
(2010) | ||
• ആകെ | 58,074 | |
• ജനസാന്ദ്രത | 2,600/ച.കി.മീ.(6,800/ച മൈ) | |
സമയമേഖല | UTC+7 (ICT) | |
Area code | (+66) 54 | |
വെബ്സൈറ്റ് | lampangcity |
ലാമ്പാങ്, ലമ്പാങ് പ്രവിശ്യയുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ നഖോൺ ലമ്പാങ് (Thai: นครลำปาง, pronounced [náʔkʰɔːn lampaːŋ]) എന്നും അറിയപ്പെടുന്നു, വടക്കൻ തായ്ലാന്റിലെ മൂന്നാമത്തെ വലിയ നഗരവും ലാമ്പാങ് പ്രവിശ്യയുടേയും ലാമ്പാങ് ജില്ലയുടേയും തലസ്ഥാനവുമാണ്. ലാമ്പാങിന്റെ പരമ്പരാഗത പേരുകൾ വിയാംഗ് ലാക്കോൺ, ഖാലാങ് നഖോൺ എന്നിവയാണ്. നഗരം ഒരു വാണിജ്യ, ഗതാഗത കേന്ദ്രമാണ്. ബാങ്കോക്കിന് 601 കിലോമീറ്റർ വടക്കായും, ചിയാങ് മായിക്ക് 101 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ഈ നഗരം സ്ഥിതിചെയ്യന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]വാങ് നദിയുടെ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ലാമ്പാങ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഖുൻ താൻ റേഞ്ചും, കിഴക്കുഭാഗത്ത് ഫിൻ പാൻ നാം റേഞ്ചുമാണ് അതിരുകൾ. ചാവോ ഫ്രായാ നദിയുടെ ഒരു പ്രധാന ഉപനദിയായ വാങ് നദി ഈ നഗരത്തിലൂടെ ഒഴുകുന്നു. വാങ് നദിയുടെ തെക്കുഭാഗത്ത് ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നഗരം പ്രധാനമായി വാങ് നദിയുടെ തെക്കുവശത്താണ് സ്ഥിതിചെയ്യുന്നത്, എന്നിരുന്നാലും നഗരത്തിന്റെ പഴയ ഭാഗങ്ങൾ വികസിച്ചിരിക്കുന്നത് നദിയുടെ വടക്കൻ ദിശയിലാണ്. ഇപ്പോൾ നഗരകേന്ദ്രം ലമ്പാങ് നദിയുടെ തെക്കുകിഴക്കൻ ഭാഗത്തേയ്ക്ക് ബുന്യവാത്, പഹോൺ യോതിൻ പാതകൾക്കു സമാന്തരമായി വികസിക്കുന്നു.
കാലാവസ്ഥ
[തിരുത്തുക]സമീപത്തുള്ള പ്രവിശ്യകളോട് സമാനമായ താരതമ്യേന വരണ്ട കാലാവസ്ഥയാണ് ലാമ്പോങിൽ അനുഭവപ്പെടാറുള്ളത്. അവസാനത്തെ മഴയെ തുടർന്നാണ് "ശീതകാലം" ആരംഭിക്കുന്നത്, സാധാരണയായി നവംബറിൽ ആരംഭിക്കുന്ന മഴ മാർച്ച് വരെ നീളുന്നു. സൈബീരിയയിൽ നിന്നുവരുന്ന തണുത്ത വായു പിണ്ഡം ചിലപ്പോൾ രാത്രികാലത്തെ താപനില 10 ഡിഗ്രി സെൽഷ്യസുവരെ താഴ്ത്തുകയും ചെയ്യുന്നു. എന്നിരുന്നാലും ഇത് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. ശീതകാലം വരണ്ടതും, പ്രകാശമാനമായതും പ്രസന്നമായ ദിവസങ്ങൾ സമ്മാനക്കുന്നതും, തണുപ്പുള്ളതും ഇടയ്ക്കിടെ മൂടൽമഞ്ഞുണ്ടാകുന്നതുമാണ്.
വേനൽക്കാലം സവിശേഷമായി മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ്. ഏപ്രിലിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരുന്നു. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ഇടയ്ക്കിടെ ഇടിയോടുകൂടിയ മഴയും ആലിപ്പഴ വർഷവുമുണ്ടാകുന്നു. മഴക്കാലം ജൂൺ മുതൽ നവംബർ വരെ നീളുന്നതും മേയ് മാസത്തിൽ കനത്ത മഴയുണ്ടാകാറുണ്ട്. താരതമ്യേന ഒരു മഴനിഴൽപ്രദേശമായ ലാമ്പാങിൽ, അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നീർവീഴ്ചയാണു ലഭിക്കുന്നത്. സമീപകാലത്ത് ചിയാങ് മായിയിൽ സംഭവിച്ചതുപോലുള്ള വെള്ളപ്പൊക്കത്തിൽ നിന്നുള്ള കെടുതികൾ വളരെ അപൂർവ്വമായിട്ടേ ഇവിടെ ഉണ്ടാകാറുള്ളു.
Lampang (1981–2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 36.9 (98.4) |
40.0 (104) |
42.5 (108.5) |
43.5 (110.3) |
43.0 (109.4) |
41.1 (106) |
38.6 (101.5) |
37.6 (99.7) |
36.5 (97.7) |
37.8 (100) |
36.5 (97.7) |
36.0 (96.8) |
43.5 (110.3) |
ശരാശരി കൂടിയ °C (°F) | 31.6 (88.9) |
34.4 (93.9) |
37.2 (99) |
38.3 (100.9) |
35.5 (95.9) |
34.0 (93.2) |
33.3 (91.9) |
33.0 (91.4) |
32.8 (91) |
32.3 (90.1) |
31.3 (88.3) |
30.2 (86.4) |
33.7 (92.7) |
പ്രതിദിന മാധ്യം °C (°F) | 22.2 (72) |
24.7 (76.5) |
28.0 (82.4) |
30.0 (86) |
28.8 (83.8) |
28.3 (82.9) |
27.8 (82) |
27.4 (81.3) |
27.0 (80.6) |
26.3 (79.3) |
24.2 (75.6) |
21.6 (70.9) |
26.4 (79.5) |
ശരാശരി താഴ്ന്ന °C (°F) | 15.0 (59) |
16.6 (61.9) |
20.1 (68.2) |
23.4 (74.1) |
24.2 (75.6) |
24.4 (75.9) |
24.1 (75.4) |
23.9 (75) |
23.5 (74.3) |
22.3 (72.1) |
19.1 (66.4) |
15.3 (59.5) |
17.0 (62.6) |
താഴ്ന്ന റെക്കോർഡ് °C (°F) | 8.0 (46.4) |
8.7 (47.7) |
11.5 (52.7) |
18.4 (65.1) |
18.5 (65.3) |
21.9 (71.4) |
21.2 (70.2) |
21.2 (70.2) |
19.6 (67.3) |
14.1 (57.4) |
8.2 (46.8) |
3.7 (38.7) |
3.7 (38.7) |
വർഷപാതം mm (inches) | 2.8 (0.11) |
8.8 (0.346) |
22.8 (0.898) |
65.9 (2.594) |
160.4 (6.315) |
117.5 (4.626) |
134.6 (5.299) |
186.3 (7.335) |
211.6 (8.331) |
98.3 (3.87) |
29.5 (1.161) |
7.0 (0.276) |
1,045.5 (41.161) |
ശരാ. മഴ ദിവസങ്ങൾ | 0.8 | 1.4 | 3.0 | 6.6 | 15.1 | 15.4 | 17.4 | 18.5 | 17.7 | 11.2 | 3.7 | 1.0 | 111.8 |
% ആർദ്രത | 70 | 62 | 57 | 60 | 72 | 76 | 78 | 81 | 83 | 82 | 78 | 75 | 73 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 272.8 | 257.1 | 294.5 | 243.0 | 198.4 | 156.0 | 120.9 | 117.8 | 144.0 | 182.9 | 216.0 | 254.2 | 2,457.6 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 8.8 | 9.1 | 9.5 | 8.1 | 6.4 | 5.2 | 3.9 | 3.8 | 4.8 | 5.9 | 7.2 | 8.2 | 6.7 |
Source #1: Thai Meteorological Department[1] | |||||||||||||
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun and humidity)[2] |
ചരിത്രം
[തിരുത്തുക]ലാന്ന രാജവംശത്തിലെ പ്രധാന നഗരമായിരുന്നു ലാമ്പാങ്.[3] എന്നിരുന്നാലും, നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം, പരമ്പരാഗ സർക്കാർ ആസ്ഥാനങ്ങളായ ചിയാങ് മായി അല്ലെങ്കിൽ ചിയാങ് റായി എന്നീ നഗരങ്ങളുടെ നിഴലിലാണ്. ഈ നഗരങ്ങളുടെ ചരിത്രങ്ങൾ നന്നായി രേഖപ്പെടുത്തപ്പെട്ടിരുന്നു. 17, 18 നൂറ്റാണ്ടുകളിൽ, അവ ബർമക്കാർ, അയുത്തായ സാമ്രാജ്യം എന്നിവരുമായി ദശകങ്ങളായി തുടർന്ന യുദ്ധങ്ങളും ബർമീസ് നിയന്ത്രണത്തിനു വിധേയമായ രീതിയിലുള്ള സംസ്ഥാനത്തിന്റെ കിടപ്പും ജനങ്ങളുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കിനും ഈ പ്രദേശത്തിന്റെ അധഃപതനത്തിനത്തിനു വഴിതെളിച്ചു.
സമ്പദ്‍വ്യവസ്ഥ
[തിരുത്തുക]ലാമ്പാങ് പ്രവിശ്യയിൽ പരമ്പരാഗത നെൽകൃഷിയോടൊപ്പം, കൈതച്ചക്ക, കരിമ്പ് എന്നിവ പ്രധാന ഭക്ഷ്യ വിളകളായി കൃഷി ചെയ്യുന്നു. പ്രവിശ്യയിലെ മായേ മോഹ് ജില്ലയിൽ വൻതോതിലുള്ള ലിഗ്നൈറ്റ് നിക്ഷേപങ്ങളുള്ളതിനാൽ കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിരവധി വൈദ്യുതിനിലയങ്ങൾ ഇവിടെ പ്രവർത്തിക്കുകയും അതിൽനിന്നുള്ള മലിനീകരണം പ്രാദേശിക ജനവിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. സെറാമിക് വ്യവസായത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന കയോലിന്റെ ഒരു വലിയ നിക്ഷേപം ലാമ്പാങിലുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]നേഴ്സറി വിദ്യാലയം, പ്രാഥമിക, ദ്വിതീയ, വൊക്കേഷണൽ സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാമ്പാങിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളുകളിൽ ഇംഗ്ലീഷ്, തായ്, ചൈനീസ് ഭാഷകൾ പഠിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Climatological Data for the Period 1981–2010". Thai Meteorological Department. p. 2. Retrieved 31 July 2016.
- ↑ "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in തായ്). Office of Water Management and Hydrology, Royal Irrigation Department. p. 17. Retrieved 31 July 2016.
- ↑ "Historic Lampang", in: Forbes, Andrew, and Henley, David, Ancient Chiang Mai Volume 4. Chiang Mai, Cognoscenti Books, 2012. ASIN: B006J541LE