ലിങ്കൺ ബൈബിൾ
അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈബിളാണ് ലിങ്കൺ ബൈബിൾ. ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ശേഖരത്തിന്റെ ഭാഗമായിരുന്ന ഈ ബൈബിൾ, 1861 മാർച്ച് 4 ന് എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉപയോഗിക്കുന്നതിനായി സുപ്രീം കോടതി ക്ലർക്ക് ആയിരുന്ന വില്യം തോമസ് കരോൾ ആണ് വാങ്ങിയത്.[1] പിന്നീട് ലിങ്കൺ കുടുംബം ലൈബ്രറി ഓഫ് കോൺഗ്രസിന് ഈ ബൈബിൾ സംഭാവന ചെയ്തു. 2017 ൽ ഡൊണാൾഡ് ട്രപും 2009 ലും 2013 ലും മുൻ പ്രസിഡന്റ് ആയിരുന്ന ബറാക് ഒബാമയും അധികാരത്തിൽ എത്തിയപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിനായി ഈ ബൈബിൾ ഉപയോഗിച്ചിരുന്നു.[2][3]
സവിശേഷതകൾ
[തിരുത്തുക]കിംഗ് ജെയിംസ് ബൈബിളിന്റെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പതിപ്പാണ് ഈ ബൈബിൾ. 1853-ൽ പ്രസിദ്ധീകരിച്ച ഇതിന് 1280 പേജുകളുണ്ട്. ഏകദേശം 6 ഇഞ്ച് (150 മില്ലീമീറ്റർ) നീളവും 4 ഇഞ്ച് (100 മില്ലീമീറ്റർ) വീതിയും 1.75 ഇഞ്ച് (44 മില്ലീമീറ്റർ) കട്ടിയുള്ളതുമാണിത്.[4][5] ബൈബിളിൻറെ പുറംചട്ടയിൽ 1861 ലെ ഉദ്ഘാടനത്തിന്റെ രേഖയോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതിയുടെ മുദ്രയും കാണപ്പെടുന്നു.
ഇതൊരു അപൂർവമായ പതിപ്പല്ല. ലിങ്കൺ ബൈബിളിൻറെ ചരിത്രപരമായി പ്രാധാന്യമില്ലാത്ത സമാനമായ ഒരു ബൈബിളിന് ഏകദേശം $ 30 അല്ലെങ്കിൽ $ 40 വിലമതിക്കും.[6]
ചരിത്രം
[തിരുത്തുക]1861 ൽ സത്യപ്രതിജ്ഞചടങ്ങിനായി എബ്രഹാം ലിങ്കൺ വാഷിംഗ്ടൺ ഡി.സിയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ബൈബിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഒന്നും എത്തിയിട്ടില്ലായിരുന്നു. അതിനാൽ യുഎസ് സുപ്രീം കോടതിയുടെ ഗുമസ്തനായിരുന്ന വില്യം തോമസ് കരോൾ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ഒരു ബൈബിൾ കൊണ്ടുവന്നു നല്കി. ഇത് പിന്നീട് ലിങ്കൺ ബൈബിളായി.[7] കരോളിനൊപ്പം ബൈബിൾ കുറച്ചുകാലം തുടർന്നെങ്കിലും അജ്ഞാതമായ സമയത്ത് എബ്രഹാം ലിങ്കൺ അത് സ്വന്തമാക്കി. എന്നാൽ 1928 ൽ റോബർട്ട് ടോഡ് ലിങ്കന്റെ വിധവയായ മേരി യൂനിസ് ഹാർലൻ അത് ലൈബ്രറി ഓഫ് കോൺഗ്രസിന് സംഭാവന ചെയ്തു.[6] ബൈബിൾ ദാനം ചെയ്തപ്പോൾ, ആവർത്തനപുസ്തകത്തിന്റെ 31-ാം അധ്യായത്തിലും ഹോസിയായുടെ പുസ്‌തകത്തിന്റെ നാലാം അധ്യായത്തിലും മാർക്കറുകൾ ഉണ്ടായിരുന്നു.[8]
1861-ൽ എബ്രഹാം ലിങ്കൺ ബൈബിൾ ഉപയോഗിച്ചതിനുശേഷം സത്യപ്രതിജ്ഞ ചടങ്ങിൽ ലിങ്കൺ ബൈബിൾ ഉപയോഗിച്ച ആദ്യത്തെ പ്രസിഡന്റാണ് ബറാക് ഒബാമ.[1] 2017 ജനുവരി 20 ന് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഈ ബൈബിളും 1955ൽ അദ്ദേഹത്തിന്റെ അമ്മ സമ്മാനിച്ച ബാല്യകാല ബൈബിളും സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചിരുന്നു.[9]
2016 സെപ്റ്റംബർ 14 ന് കോൺഗ്രസിന്റെ പതിനാലാമത്തെ ലൈബ്രേറിയനായി കാർല ഹെയ്ഡൻ സത്യപ്രതിജ്ഞ ചെയ്യാൻ ഈ ബൈബിൾ ഉപയോഗിച്ചു.[10]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 TODAY, David Jackson, USA. "Obama to be sworn in with Lincoln, King Bibles". USA TODAY (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-02-05.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "Trump Will Be Sworn In With Same Bible As Lincoln And Obama". NPR.org (in ഇംഗ്ലീഷ്). Retrieved 2020-02-05.
- ↑ "Obama chooses Lincoln's Bible for inauguration". December 23, 2008. Retrieved 2013-08-09.
- ↑ "Obama first president to use Lincoln's Bible". The Economic Times. January 20, 2009.
- ↑ "President-Elect Obama To Take Oath of Office on Lincoln-Inaugural Bible from Library of Congress". Library of Congress. December 23, 2008.
- ↑ 6.0 6.1 "The Story Behind the Lincoln Bible at Obama's Inauguration - God & Country". usnews.com. 2008-12-23. Retrieved 2012-08-13.
- ↑ "The Real Story Of The Lincoln Bible". CBS News. Retrieved 2012-08-13.
- ↑ "Lincoln's Bible Pages Marked: Was it Chance That Left Two Ribbon Markers At Passages? Verses Seen as Appropriate: Bring to Mind Dark Days That Lincoln Passed Through After Taking Office". The Telegraph-Herald. Associated Press. December 2, 1928. p. 12. Retrieved 2013-08-09.
- ↑ Mettler, Katie (January 18, 2017). "The symbolism of Trump's two inaugural Bible choices, from Lincoln to his mother". The Washington Post. Retrieved January 21, 2017.
- ↑ "Welcome Carla Hayden". loc.gov. Library of Congress. September 15, 2016.
പുറംകണ്ണികൾ
[തിരുത്തുക]- Digital image showing inscription documenting use as Abraham Lincoln's inaugural Bible From the Collections at the Library of Congress
- The Lincoln Bible; digitized and available for download or online viewing from the World Digital Library