Jump to content

ലൂയിസ് വോൺ അഹ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് വോൺ അഹ്ൻ
വിക്കിമാനിയയിൽ വോൺ ആഹ്ൻ
ജനനം1978 (വയസ്സ് 45–46)
കലാലയംCarnegie Mellon University
Duke University
അറിയപ്പെടുന്നത്CAPTCHA, reCAPTCHA, Duolingo, crowdsourcing pioneer
പുരസ്കാരങ്ങൾMacArthur Fellowship (2006), TR35 (2007)[1]
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾCarnegie Mellon University
ഡോക്ടർ ബിരുദ ഉപദേശകൻManuel Blum

ലൂയിസ് വോൺ അഹ്ൻ (ജനനം 1978) ഒരു ഗ്വാട്ടിമാലിയൻ സംരംഭകനും കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസറാണ്. ക്രൗഡ്സോഴ്സിംഗിന്റെ മുന്നേറ്റക്കാരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. [2] 2009 ൽ ഗുഗിൾ ഏറ്റെടുത്ത കമ്പനിയായ റീകാപ്ച്ചയുടെ സ്ഥാപകനും [3] ഭാഷാപഠനത്തിനുള്ള പ്രശസ്തമായ പ്ലാറ്റ്ഫോമായ ഡുവൊലിങ്കോയുടെ സഹസ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.

ജിവചരിത്രം

[തിരുത്തുക]

ഗ്വാട്ടിമാല നഗരത്തിലാണ് വോൻ അഹ്ൻ ജനിച്ചുവളർന്നത്. ശരീരശാസ്ത്രവിദഗ്ദ്ധരായി ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അവിടെ ഒരു മിഠായി ഫാക്ടറി ഉണ്ടായിരുന്നു. [4] 1996ൽ അമേരിക്കൻ സ്കൂൾ ഓഫ് ഗ്വാട്ടിമാലയിൽ നിന്ന് അദ്ദേഹം ബിരുദം കരസ്ഥമാക്കി. 2000 ൽ ഡ്യൂക്ക് സർവ്വകലാശാലയിൽ നിന്ന് ഗണിതത്തിൽ ബി.എസ് സ്വികരിച്ചു (summa cum laude). [5] പ്രൊഫസർ മാനുവൽ ബ്ലമ്മിന്റെ മേൽനോട്ടത്തിൽ അദ്ദേഹം കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 2006ൽ കാർണഗീ മെലോൺ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ ഒരു ഫാക്കൽറ്റിയായി അദ്ദേഹം ചേർന്നു.

പ്രവൃത്തി

[തിരുത്തുക]

ഒരു പ്രൊഫസർ എന്ന നിലയ്ക്ക്, കാപ്ച്ച, ഹുമാൻ കമ്പ്യൂട്ടേഷൻ [6] എന്നിവയിലെ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ അദ്ദേഹത്തിന് അന്തർദേശീയമായ അംഗീകാരവും ബഹുമതികളും നേടിക്കൊടുത്തു. 2006 ൽ മക്ക്ആർതർ ഫെല്ലോഷിപ്പ്, [7][8] 2009ലെ ഡേവിഡ് ലുസൈൽ പക്കാർഡ് ഫൈണ്ടേഷന്റെ ഫെല്ലോഷിപ്പ്, 2009ലെ സ്ലോവൻ ഫെല്ലോഷിപ്പ്, മൈക്രൊസൊഫ്റ്റ് ന്യൂ ഫാക്കൽറ്റി ഫെല്ലോഷിപ്പ്, ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും നൽകുന്ന 2012ലെ പ്രെസിഡെൻഷ്യൽ ഏർളി കരിയർ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. [9] ഡിസ്ക്കവറി ശാസ്ത്രത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ 50 പേരിൽ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. പോപ്പുലർ സയൻസിലെ പ്രശസ്തരായ പത്തുപേരിൽ ഒരാൾ, Silicon.com തെരഞ്ഞെടുത്ത സാങ്കേതികവിദ്യയിൽ ഏറ്റവും സ്വാധീനിച്ച 50 പേർ, എംഐടി ടെക്‌നോളജി റിവ്യൂവിന്റെ TR35: 35 വയസ്സിന് താഴെയുള്ള യുവ ഇന്നൊവേറ്റേഴ്‌സ്, ഫാസ്റ്റ് കമ്പനിയുടെ ബിസിനസ്സിലെ ഏറ്റവും നൂതനമായ ആശയങ്ങളുള്ള 100 ആളുകൾ ഇവയിലെല്ലാം അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Innovators Under 35: 2007". MIT Technology Review. Archived from the original on 2021-01-04. Retrieved 13 August 2015.
  2. "Luis von Ahn". Carnegie Mellon University. Retrieved 13 August 2015.
  3. "Teaching computers to read: Google acquires reCAPTCHA". Google Official Blog. 16 September 2009. Retrieved 13 August 2015.
  4. "Profile: Luis von Ahn", PBS.org.
  5. "Duke Ugrad Alum Profile: Luis von Ahn". Duke University. Archived from the original on 2015-07-09. Retrieved 13 August 2015.
  6. Robert J. Simmons (2010). "Profile Luis von Ahn: ReCaptcha, games with a purpose". XRDS: Crossroads, The ACM Magazine for Students. 17 (2). doi:10.1145/1869086.1869102.
  7. "MacArthur Fellows 2006". MacArthur Foundation. Archived from the original on 9 June 2011. Retrieved 13 August 2015.
  8. "Congratulations, Luis von Ahn". Google Official Blog. 19 September 2006. Retrieved 13 August 2015.
  9. Office of the Press Secretary (23 July 2012). "President Obama Honors Outstanding Early-Career Scientists". The White House. Retrieved 13 August 2015.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_വോൺ_അഹ്ൻ&oldid=4098496" എന്ന താളിൽനിന്ന് ശേഖരിച്ചത്