ലോക്നാഥ് ബാൽ
ലോക്നാഥ് ബാൽ | |
---|---|
കൽക്കത്ത കോർപ്പറേഷന്റെ രണ്ടാമത്തെ ഡെപ്യൂട്ടി കമ്മീഷണർ | |
ഓഫീസിൽ 1 May 1952 to 19 July 1962 | |
മുൻഗാമി | Prankrishna Bal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദോർല, ചിറ്റഗോങ്, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ | 8 മാർച്ച് 1908
മരണം | 4 സെപ്റ്റംബർ 1964 കൽക്കട്ട, പശ്ചിമ ബംഗാൾ, ഇന്ത്യ | (പ്രായം 64)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിൽ പങ്കാളിയായ വിപ്ലവ പ്രവർത്തകനുമാണ് ലോക്നാഥ് ബാൽ (ബംഗാളി: লোকনাথ বল) (1908 മാർച്ച് 8 – 1964 സെപ്റ്റംബർ 4).[1] പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, മരണം വരെ ഒരു ഓഫീസറായി കൽക്കട്ട മുനിസിപ്പൽ കോർപ്പറേഷനിൽ അദ്ദേഹം ജോലിചെയ്തു.[2]
ആദ്യകാലജീവിതം
[തിരുത്തുക]1908 മാർച്ച് 8-ന് ലോക്നാഥ് ബാൽ ബ്രിട്ടീഷ് ഇന്ത്യയുടെ ബംഗാൾ പ്രവിശ്യയിലെ ചിറ്റഗോങ് ജില്ലയിലെ ദോർല എന്ന ഗ്രാമത്തിൽ ജനിച്ചു.[3]
1930 ഏപ്രിൽ 18-ന് ലോക്നാഥ് ബാൽ നയിച്ച ഒരു വിപ്ലവ സംഘം എ.എഫ്.ഐ ആയുധപ്പുര പിടിച്ചെടുത്തു.[4] പിന്നീട്, ഏപ്രിൽ 22-നു ബ്രിട്ടീഷ് സൈന്യവും ബ്രിട്ടീഷ് പോലീസും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിനെതിരെ അദ്ദേഹം മറ്റൊരു തോക്ക് പോരാട്ടം നയിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഹരിഗോപാൽ ബാലും കൂടെ 11 വിപ്ലവകാരികളും ഈ പോരാട്ടത്തിൽ മരണമടഞ്ഞു. കൊൽക്കത്തയിൽ ഉള്ള ഒരു ഒരു ഫ്രഞ്ച് കോളനി പ്രദേശമായ ചാന്ദർനഗോഗിലേക്കി രക്ഷപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബ്രിട്ടീഷ് പൊലീസുമായുള്ള ഒരു പോരാട്ടത്തിൽ 1930 സെപ്റ്റംബർ 1 ന് ബാലും ഗണേഷ് ഘോഷിനും അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ജിബാൻ ഘോഷാൽ അലിയാസ് മഖൻ എന്നി വിപ്ലവകാരരെ പോലീസ് കൊലപ്പെടുത്തി. വിചാരണക്കു ശേഷം 1932 മാർച്ച് 1ന് പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തുകയും ചെയ്തു.[4] 1946 ൽ ജയിൽ വിമോചിതനായ ശേഷം അദ്ദേഹം മാനവേന്ദ്രനാഥ റോയ് സ്ഥാപിച്ച റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ ചേർന്നു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു.
സ്വാതന്ത്ര്യത്തിനു ശേഷം
[തിരുത്തുക]1952 മേയ് 1 മുതൽ 1962 ജൂലൈ 19 വരെ കൽക്കത്ത കോർപ്പറേഷന്റെ രണ്ടാമത്തെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു ബാൽ. 1962 ജൂലൈ 20 ന് അദ്ദേഹത്തിന് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. 1964 സെപ്റ്റംബർ 4 ന് കൊൽക്കത്തയിൽ തന്റെ മരണം വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.
അവലംബം
[തിരുത്തുക]- ↑ Chandra, Bipan and others (1998). India's Struggle for Independence, New Delhi: Penguin Books, ISBN 0-14-010781-9, p.251
- ↑ Sengupta, Subodh Chandra (ed.) (1988) Sansad Bangali Charitabhidhan (in Bengali), Kolkata: Sahitya Sansad, p.503
- ↑ Rajesh, K. Guru. Sarfarosh: A Naadi Exposition of the Lives of Indian Revolutionaries (in ഇംഗ്ലീഷ്). Notion Press. ISBN 9789352061730.
- ↑ 4.0 4.1 Gupta, Manmath Nath (1972). History of the Indian Revolutionary Movement (in ഇംഗ്ലീഷ്). Somaiya Publications.