Jump to content

ലോങ് വാക്ക് റ്റു ഫ്രീഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Long Walk to Freedom
കർത്താവ്നെൽ‌സൺ മണ്ടേല
പുറംചട്ട സൃഷ്ടാവ്Allan Tannenbaum
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷSpanish
വിഷയംആത്മകഥ
സാഹിത്യവിഭാഗംNon-fiction
പ്രസാധകർMacdonald Purnell
പ്രസിദ്ധീകരിച്ച തിയതി
1994
മാധ്യമംPrint (hardback and paperback)
ഏടുകൾ630 pp
ISBN0-316-87496-5
OCLC39296287

സൗത്ത് ആഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേലയുടെ ആത്മകഥയാണ് ലോങ് വാക്ക് റ്റു ഫ്രീഡം (ഇംഗ്ലീഷ്: Long Walk to Freedom). 1994-ൽ ലിറ്റിൽ ബ്രവ്ൺ & കൊ. യാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്[1] തന്റെ ആദ്യകാല ജീവിതം, വിദ്യാഭ്യാസകാലം, 27 വർഷത്തെ ജയിൽ വാസം എന്നിവയെകുറിച്ചെലാം മണ്ടേല ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സർക്കാറിന്റെ കാലത്താണ്, മണ്ടേലയെ ഒരു തീവ്രവാദിയെന്ന് ആരോപിച്ച്, കുപ്രസിദ്ധമായ റൂബൻ ജയിലിൽ അടച്ചത്. പിൽകാലത്ത് അദ്ദേഹം ദക്ഷിണ ആഫ്രിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുകയും, അന്താരാഷ്ട്രത്തലത്തിൽ തന്നെ തന്റെ ഭരണപാടവത്തിന് പ്രശസ്തനാവുകയും ചെയ്തു.[2] ഈ പുസ്തകത്തിലെ അവസാന അധ്യായങ്ങളിൽ തന്റെ രാഷ്ട്രീയ വളർച്ചയെകുറിച്ച് മണ്ടേല വിവരിക്കുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയിൽ ഇന്നും തുടർന്നുപോകുന്ന വർണവിവേചനങ്ങളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. തന്റെ ആറ് മക്കൾക്കും, 21 കൊച്ചുമക്കൾക്കും, സഹപ്രവർത്തകർക്കും, ആഫ്രിക്കയിലെ മിത്രങ്ങൾക്കുമായി മണ്ടേല ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Long walk to freedom : the autobiography of Nelson Mandela". Franklin Record (first ed.). Philadelphia. ISBN 0316545856. OCLC 31530423. Archived from the original on 2022-05-16. Retrieved 2017-01-21.
  2. Spencer, Clare. "The pitfalls of naming places after famous people". BBC News. 29 July 2011.
"https://ml.wikipedia.org/w/index.php?title=ലോങ്_വാക്ക്_റ്റു_ഫ്രീഡം&oldid=3945606" എന്ന താളിൽനിന്ന് ശേഖരിച്ചത്