വനമാല
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/ml/thumb/7/79/%E0%B4%B5%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%B2.png/220px-%E0%B4%B5%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%B2.png)
1951-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് വനമാല[1]. മലയാളത്തിലെ ആദ്യ വന ചിത്രമാണിത്. അക്കാലത്ത് നിരവധിയായി പുറത്തിറങ്ങിയ ടാർസൻ സിനിമകളുടെ സ്വാധീനമായിരുന്നു ഈ ചിത്രത്തിന്റെ പിറവിക്കു പിന്നിൽ.[2] ഇതിന്റെ കഥയും - സംവിധാനവും നിർവ്വഹിച്ചതു് ജി. വിശ്വനാഥൻ ആണു്. ചിത്രത്തിന്റെ നിർമ്മാണം വീക്കോ സ്വാമി, ചന്ദ്രുസ്വാമി എന്നിവർ ചേർന്നാണു്. സംഭാഷണം മുൻഷി പരമുപിള്ള ആയിരുന്നു. പി.എസ്. ദിവാകറിന്റെ സംഗീതത്തിനു് കുഞ്ഞുകൃഷ്ണമേനോൻ ഗാനങ്ങൾ രചിച്ചു. ആലാപനം മെഹബൂബ്, ജിക്കി, എ എം രാജ എന്നിവർ ആയിരുന്നു. ജൂൺ 9നാണ് ചിത്രം റിലീസ് ചെയ്തത്.
അഭിനേതാക്കൾ
[തിരുത്തുക]- മുതുകുളം കാർത്തികേയൻനായർ
- നെയ്യാറ്റിൻകര കോമളം
- കാഞ്ചന
- സുമതിയമ്മ
- അമ്മിണി (ഓമന)
- പി.എ. തോമസ്
- എസ്.പി. പിള്ള
- കണ്ടിയൂർ പരമേശ്വരൻകുട്ടി
- വൈക്കം രാജു