വന്യ പെറ്റ്‌കോവ
ദൃശ്യരൂപം
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു വന്യ പെറ്റ്‌കോവ (English: Vanya Petkova (Bulgarian: Ваня Петкова).[1]
ആദ്യകാല ജീവിതം
[തിരുത്തുക]1944ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. ക്യൂബയിലെ ഹവാനയിലെ ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സ്പാനിഷ് ഭാഷ പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപത്രത്തിന്റെയും പത്രാധിപരായിരുന്നു.[2]
സുഡാനിന്റെ തലസ്ഥാനാമായ ഖാർത്തൂമിലുള്ള ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.[1] വന്യയുടെ കവിതകൾ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക്, അർമീനിയൻ, പോളിഷ്, ചെക്ക്, ഹിന്ദി, അറബിക്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]
പ്രധാന സൃഷ്ടികൾ
[തിരുത്തുക]- Солени ветрове (Salt winds) (1965)
- Привличане (Attraction) (1967)
- Грешница (Sinner) (1968)
- Черната гълъбица (Black dove) (1972)
- Обратна река (Counter-river) (1976)
- Обет за мълчание (Vow of silence) (1979)
- Триптих (Triptych) (1980) [2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Почина поетесата Ваня Петкова". Darik (in ബൾഗേറിയൻ). April 26, 2009.
- ↑ 2.0 2.1 2.2 Wilson, Katharina M (1991). An Encyclopedia of Continental Women Writers. Vol. Volume 1. p. 983. ISBN 0824085477.
{{cite book}}
:|volume=
has extra text (help)