Jump to content

വലിയകുളങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയകുളങ്ങര

വലിയകുളങ്ങര
9°15′N 76°25′E / 09.25°N 76.42°E / 09.25; 76.42
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,704
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
690526
+91476
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}


കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് വലിയകുളങ്ങര. 1890വരെ ഇത് പുതുപ്പള്ളി മുറിയുടെ ഭാഗമായിരുന്നു. കണ്ടെഴുത്തിനുശേഷം ഇത് കരുനാഗപ്പള്ളി താലൂക്കിന്റെ ഭാഗമായി. കൊല്ലവർഷത്തിന്റെ ആദ്യകാലത്ത് സ്താപിച്ചു എന്നു കരുതുന്ന വലിയകുളങ്ങര ദേവിക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[1] കൊല്ലവർഷം 1050 )1875) വരെ മീനഭരണി (മീനമാസത്തിലെ അശ്വതിനാളിൽ ആഘോഷിക്കുന്നു) ആയിരുന്നു ഇവിടുത്തെ പ്രധാന ആഘോഷം. പിന്നീട് കുംഭഭരണികൂടി (കുംഭമാസത്തിലെ കാർത്തിക നാളിൽ) ആഘോഷിച്ചുതുടങ്ങി. ഇപ്പോൾ വടക്കേകരക്കാരുടെ നേതൃത്വത്തിൽ മീനഭരണിയും തെക്കേകരക്കാരുടെ ഉത്സാഹത്തിൽ കുംഭഭരണിയും ആഘോഷിക്കുന്നു. 19ആം നൂറ്റാണ്ടിന്റെ ആദ്യങ്ങളിൽ എടുപ്പുകുതിര, ഗരുഡൻ തൂക്കം എന്നിവ മീനഭരണിആഘോഷങ്ങളുടെ ഭാഗമായിരുന്നു. തോട്ടത്തിൽ നമ്പൂതിരിക്ക് വേണ്ടി ആണ് ആദ്യതൂക്കം നടക്കുക. പിന്നീട് മറ്റുള്ളവർക്കും തൂക്കത്തിൽ പങ്കെടുക്കാം. എന്നാൽ ഇന്നവ ഇല്ലാതായിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ഓച്ചിറ വലിയകുളങ്ങര ദേവീക്ഷേത്രത്തിൽ ഉത്സവവും നാരദപുരാണ നവാഹയജ്ഞവും". മാതൃഭൂമി. 2 ഏപ്രിൽ 2013. Archived from the original on 2013-04-21. Retrieved 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=വലിയകുളങ്ങര&oldid=3644510" എന്ന താളിൽനിന്ന് ശേഖരിച്ചത്