വള്ളുവനാട് ഗ്രന്ഥവരി
വള്ളുവനാട് ഗ്രന്ഥവരി | |
---|---|
വള്ളുവനാട്ടിലെ ഭരണാധിപരായിരുന്ന വള്ളുവക്കോനാതിരിമാരുടെ ഭരണസംബന്ധമായ ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്നു പറയുന്നത്.[1]
പശ്ചാത്തലം
[തിരുത്തുക]പന്തലൂർ മലകളിൽ നിന്ന് തുടങ്ങി പൊന്നാനി കടപ്പുറം വരെയായിരുന്നു പ്രാചീന വള്ളുവനാട്. ജൂതശാസനം, [2] ആധിപുരേശ്വര ക്ഷേത്ര ലിഖിതം [3] എന്നീ പുരാരേഖകളിൽ വള്ളുവനാടിനെപ്പററി പ്രതിപാദിക്കുന്നുണ്ട്. കോതൈ കടുങ്ങോൻ എന്ന വള്ളുവക്കോനാതിരിയും പതിനാറു സ്വരൂപികളും ചേർന്നാണ് വള്ളുവനാട് ഭരിച്ചിരുന്നത്. മങ്കട, ആയിരനാഴി, അരിപ്ര, കടന്നമണ്ണ എന്നീ നാല് കോവിലകങ്ങൾ ചേർന്നതായിരുന്നു വള്ളുവനാട് വംശം. [4] ഇതിൽ കടന്നമണ്ണ കോവിലകത്തുനിന്നു ലഭിച്ച ഏതാനും ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്ന് പറയുന്നത്.
പ്രാധാന്യം
[തിരുത്തുക]വള്ളുവനാട് ഗ്രന്ഥവരി കൊല്ലം 990 മുതൽ 1094 വരെയുള്ള 429 ഓലക്കരണങ്ങളുടെ സമാഹാരമാകുന്നു. മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട രേഖാസഞ്ചയമാണിത്. ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളെ സംബന്ധിച്ച അനവധി ചരിത്രവസ്തുതകൾ ഇതിലുണ്ട്.
ഈ ഗ്രന്ഥവരിയിൽ പ്രധാനമായും പ്രതിപാദിക്കുന്നത് വള്ളുവക്കോനാതിരിമാരുടെ മൂലത്താവഴിയായ കടന്നമണ്ണ കോവിലകത്തെ വിവിധ വ്യവഹാരങ്ങളാകുന്നു. വള്ളുവനാട്ടിലെ സ്വരൂപിയെ വള്ളുവക്കോനാതിരി എന്ന് വിളിക്കുന്നു. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നാണ് സ്ഥാനം.
ഉള്ളടക്കം
[തിരുത്തുക]ആറങ്ങോട്ടു സ്വരൂപത്തെക്കുറിച്ചുള്ള അനേകം രേഖകളുടെ സമാഹാരമാണിത്. ഉള്ളടക്കഭാഗം താഴെ ചേർക്കുന്നു.
1. കോതൈ കടുങ്ങോൻ തീട്ട് | 7. മലമൽ ഗോവിന്ദൻ നായർ | 13. വയങ്കര മുണ്ടെക്കോട് | 19. വല്ലവൻ ചാത്തൻ |
2. വലിയ തമ്പുരാൻ (കുറുവ) ചേരിക്കല്ല് | 8. ആനാകും അടിമകൈമാററവും | 14. കുറുവപ്പാടം | 20. നൊട്ടമ്പലം കോവിലകം |
3. അമ്പലക്കാട്ട് മേനോൻ | 9. ഒരു കണക്ക് | 15. ഏറാടി | 21. പുതിയ കൃഷിത്തടങ്ങൾ ഉണ്ടാക്കുന്നതിനുള്ള വ്യവസ്ഥ |
4. കടന്നമണ്ണ കണക്ക് | 10. പാച്ചീരി മരക്കാർ | 16. വെട്ടമണ്ണ മേനോൻ | 22. കാരാകുറുശ്ശി മാങ്കുറുശ്ശികളം |
5. വലിയതമ്പുരാൻ പണ്ടാരം | 11. മംഗലശ്ശേരി | 17. നെടുങ്ങനാട്ടേക്കു തിരുവെഴുത്ത് | 23. വെള്ളാൽപ്പാട്ടു വക ഭൂമി |
6. വയങ്കര പണിക്കർ | 12.കൊല്ലപ്പറമ്പ് | 18. തെക്കൻകൂറ് | 24. ആറങ്ങോട്ടു നായന്മാർ |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ എസ്. രാജേന്ദു: വള്ളുവനാട് ഗ്രന്ഥവരി, കൊല്ലം 990 മുതൽ 1094 വരെ, പെരിന്തലമണ്ണ, 2015
- ↑ ഇളംകുളം കുഞ്ഞൻപിള്ള, തിരഞ്ഞെടുത്ത കൃതികൾ, 1, തിരുവനന്തപുരം, 2005
- ↑ E.I., XXVII
- ↑ വള്ളുവനാട് ചരിത്രം, എസ് . രാജേന്ദു, published by: കെ.ശങ്കരനാരയണൻ, പെരിന്തൽമണ്ണ, 2012