Jump to content

വാങ്ചുക് രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാങ്ചുക്
Countryഭൂട്ടാൻ
Ancestral house
Titlesഭൂട്ടാനിലെ വ്യാളി രാജാവ്
Founderഉഗ്യെൻ വാങ്ചുക്
Current headജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക്
Founding1907 ഡിസംബർ 17 എ.ഡി.
Ethnicityഭൂട്ടാനീസ്

1907-ൽ ഭൂട്ടാൻ ഏകീകരിച്ചതുമുതൽ വാങ്ചുക് രാജവംശമാണ് (തിബറ്റൻ: དབང་ཕྱུག་རྒྱལ་བརྒྱུད་വൈൽ: Dbang-phyug Rgyal-brgyud) ഭൂട്ടാൻ ഭരിക്കുന്നത്. ഏകീകരണത്തിന് മുൻപ് വാങ്ചുക് കുടുംബം ഡ്രൂഗ്കാർ ചോജിയുടെ പിൻതലമുറക്കാർ എന്ന നിലയിൽ ട്രോങ്സ ഭരിച്ചിരുന്നു. ഇവർ പിന്നീട് മറ്റ് പ്രാദേശിക ഭരണകർത്താക്കളെ അമർച്ച ചെയ്യുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. ഭരണത്തിന്മേൽ പിടിമുറുക്കിക്കഴിഞ്ഞപ്പോൾ ട്രോങ്സ പെൻലോപ് സർ ഉഗ്യെൻ വാങ്ചുക് ഡ്രൂക് ഗ്യാല്പോ ("വ്യാളി രാജാവ്") ആയി അധികാരമേറ്റു.

ചരിത്രം

[തിരുത്തുക]

ഇതുവരെ ഭൂട്ടാനിൽ അഞ്ച് വാങ്ചുക് രാജാക്കന്മാരുണ്ടായിട്ടുണ്ട്:

  1. ഉഗ്യെൻ വാങ്ചുക് (b.1861–d.1926) "ആദ്യത്തെ രാജാവ്"; 1907 ഡിസംബർ 17 – 1926 ഓഗസ്റ്റ് 21.
  2. ജിഗ്മേ വാങ്ചുക് (b.1905–d.1952) "രണ്ടാമത്തെ രാജാവ്"; r. 1926 ഓഗസ്റ്റ് 21 – 1952 മാർച്ച് 24.
  3. ജിഗ്മേ ദോർജി വാങ്ചുക് (b.1929–d.1972) "മൂന്നാമത്തെ രാജാവ്"; r. 1952 മാർച്ച് 24 – 1972 ജൂലൈ 24.
  4. ജിഗ്മേ സിങ്യേ വാങ്ചുക് (b.1955) "നാലാമത്തെ രാജാവ്"; r. 1972 ജൂലൈ 24 – 2006 ഡിസംബർ 15.
  5. ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക് (b.1980) "അഞ്ചാമത്തെ രാജാവ്"; r. 2006 ഡിസംബർ 14 – ഇന്നുവരെ.

ഉദ്ഭവം

[തിരുത്തുക]

1651-ൽ ഷബ്ദ്രുങ് ഗവാങ് നാംഗ്യാലിന്റെ മരണത്തോടുകൂടി ഭൂട്ടാനിലെ പുരോഹിതരുടെ കീഴിലുള്ള ദ്വിതലഭരണസംവിധാനം ഏറെക്കുറെ ഇല്ലാതെയായി. ദ്വിതല സംവിധാനത്തിനുകീഴിൽ പ്രാദേശിക ദേസി ഭരണാധികാരികൾ സിവിൽ ഭരണം ഏറ്റെടുത്തു. ജെ ഖെൻപോ എന്നറിയപ്പെടുന്ന പുരോഹിതർ മതപരമായ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഗവാങ് നാംഗ്യാലിന്റെ മകനും (1651) അർത്ഥസഹോദരനും (1680) ഡ്രൂക് ദേസിയുടെയും ജെ ഖെൻപോയുടെയും നിയന്ത്രണത്തിലായിരുന്നു. ഷബ്ദ്രുങ്ങിന്റെ ശബ്ദവും ശരീരവും മനസ്സും വെവ്വേറേ പുനർജനിച്ചു എന്ന അവകാശവാദങ്ങൾ ഭരണം വീണ്ടും ഛിന്നിക്കുവാൻ കാരണമായി. പ്രാദേശിക ഭരണകർത്താക്കൾ (പെൻലോപ്പുകളും സോങ് പോണുകളും) അധികാരത്തിനായി പരസ്പരമത്സരത്തിൽ ഏർപ്പെടുവാൻ ആരംഭിച്ചു. തിബറ്റിൽ നിന്നും മംഗോൾ സാമ്രാജ്യത്തിൽ നിന്നും ആക്രമണമുണ്ടാകാനുള്ള സാദ്ധ്യതയും നിലവിലുണ്ടായിരുന്നു.[1]ട്രോങ്സ, പാറൊ എന്നിവിടങ്ങളിലെ പെൻലോപ്പുകളും പുനഖയിലെയും [Thimphu Province|തിംഫുവിലെയും]] വാങ്ഡ്യൂ ഫോഡ്രാങിലെയും സോങ്പോണുകളും അധികാരത്തിനായുള്ള മത്സരത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു.[1][2]

വാങ്ചുക് കുടുംബം ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂംതാങ് പ്രവിശ്യയിൽ ആണ് പ്രാധാന്യം നേടാൻ ആരംഭിച്ചത്. ഇത് മദ്ധ്യ ഭൂട്ടാനിലാണ്.[3] പേമ ലിംഗ്പ ഇവരുടെ പൂർവ്വികനാണെന്നാണ് വിശ്വാസം. തിബറ്റുമായി ബന്ധമുള്ള പ്രാദേശിക നേതാക്കന്മാർക്ക് വാങ്ചുക് കുടുംബത്തിന്റെ ഉയർച്ചയോടെ പ്രാധാന്യം നഷ്ടപ്പെട്ടു.[4]

1870-ൽ ട്രോങ്സയിലെ പെൻലോപ് ജിഗ്മേ നാംഗ്യാൽ ഡ്രൂക് ദേസി എന്ന പദവിയിലെത്തി. 1879-ൽ ഇദ്ദേഹം തന്റെ 17 വയസ്സുകാരൻ പുത്രൻ ഉഗ്യെൻ വാങ്ചുക്കിനെ പാറൊ പെൻലോപ് ആയി നിയമിച്ചു. ജിഗ്മെ നാംഗ്യാൽ 1881-ൽ മരിക്കുന്നതുവരെ ഭരണത്തിലിരുന്നു.[5] ഉഗ്യെൻ വാങ്ചുക് ബ്രിട്ടീഷ് അനുകൂല നിലപാടാണെടുത്തത്. ബ്രിട്ടീഷുകാർക്കെതിരായും തിബറ്റിന് അനുകൂലമായും നിലപാടെടുത്ത നിലവിലുണ്ടായിരുന്ന പാറൊ പെൻലോപ്പിനെതിരേ ഇദ്ദേഹം വിജയം നേടി. 1882-ൽ 20 വയസ്സുള്ളപ്പോൾ ഇദ്ദേഹം ബൂംതാങ്ങിനെതിരേയും ട്രോങ്സയ്ക്കെതിരേയും വിജയം നേടി. ത്രോങ്സ പെൻലോപ് എന്ന സ്ഥാനവും ഇദ്ദേഹത്തിന് ലഭിച്ചു. 1885-ൽ പുനഖയുടെയും തിഫുവിന്റെയും സോങ്പെന്മാർ തമ്മിലുള്ള യുദ്ധത്തിൽ ഇടപെട്ട ഉഗ്യെൻ ഇവരെ രണ്ടുപേരെയും പരാജയപ്പെടുത്തി സിംടോഖ സോങ് പിടിച്ചെടുത്തു.[5]

വാങ്ചുക്കുകളുടെ ഭരണം

[തിരുത്തുക]
ഉഗ്യെൻ വാങ്ചുക്ക് നൈറ്റ് കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ പദവി പുനഖ സോങ്ങിൽ സ്വീകരിക്കുന്നു

ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട അവസാന ഷബ്ദ്രുങ്ങും ഡ്രൂക് ഡേസിയും 1903, 1904 എന്നീ വർഷങ്ങളിൽ മരണമടഞ്ഞതിനെത്തുടർന്ന് ഭരണനേതൃത്ത്വത്തിൽ ശൂന്യത നിലവിലുണ്ടായിരുന്നു. പൊതു ഭരണം പെൻലോപ് ഉഗ്യെൻ വാങ്ചുക്കിന്റെ കൈകളിലെത്തി. 1907 നവംബറിൽ ഇദ്ദേഹം ഐകകണ്ഠ്യേന രാജാവായി തീരുമാനിക്കപ്പെട്ടു. 300 വർഷമായി നിലവിലുണ്ടായിരുന്ന ദ്വിതല ഭരണസംവിധാനം ഇതോടെ ഇല്ലാതായി.[6][7] രാജകുമാരന്മാർ പെൻലോപ് ഓഫ് ട്രോങ്സ എന്ന പാരമ്പര്യ പദവി വഹിക്കുവാൻ തുടങ്ങി.[8]

1910-ൽ ഉഗ്യെൻ വാങ്ചുക് പുനഖ ഉടമ്പടിയിലൂടെ ഭൂട്ടാന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തി. ബ്രിട്ടൻ ഭൂട്ടാൻ ഭരണകൂടത്തിന് ഒരു തുക സ്റ്റൈപ്പന്റായി നൽകുവാനും വിദേശബന്ധങ്ങളുടെ ചുമതല ഏറ്റെടുക്കുവാനും തീരുമാനമായി. ജിഗ്മേ വാങ്ചുക്കിന്റെ (1926–1952)ഭരണകാലത്ത് കേന്ദ്രസർക്കാരിന്റെ ശക്തി വർദ്ധിക്കുകയുണ്ടായി. അടിസ്ഥാന സൗകര്യവികസനം ഇക്കാലത്ത് ആരംഭിച്ചു. ഇന്ത്യയുമായി നയതന്ത്രബന്ധം ആരംഭിച്ച ഭൂട്ടാൻ പുനഖ ഉടമ്പടിയുടെ മാതൃകയിലുള്ള ഒരു സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.[9]

മുന്നാമത്തെ രാജാവ് ജിഗ്മെ ദോർജി വാങ്ചുക് (r. 1952–1972) മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കാൻ തുടങ്ങി.[5] മൂന്നാമത്തെ രാജാവിന്റെ ഭരണകാലത്ത് ഒരു ജനപ്രതിനിധി സഭ 1953-ൽ നിലവിൽ വന്നു. നിയമസംവിധാനങ്ങൾ ഇക്കാലത്ത് പരിഷ്കരിച്ചു.[10]

ജനാധിപത്യവൽക്കരണം

[തിരുത്തുക]

മുന്നാം രാജാവ് 1972-ൽ മരണപ്പെട്ടതോടെ ഭൂട്ടാനിലെ കിരീടം 16 വയസ്സുള്ള ജിഗ്മേ സിങ്ഗ്യേ വാങ്ചുക്കിന് ലഭിച്ചു. ഇദ്ദേഹവും തന്റെ പിതാവിനെപ്പോലെ ഇന്ത്യയിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം നേടിയിരുന്നു. 2006 വരെ ഭരിച്ച ഇദ്ദേഹം വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് കാരണമായി. ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്ന തത്ത്വം മുന്നോട്ടുവച്ചത് ഇദ്ദേഹമാണ്. ഭൂട്ടാൻ ഭരണഘടനയുടെ കരട് രൂപീകരിക്കുവാൻ ഇദ്ദേഹം മുൻകൈയ്യെടുത്തു.[5]

ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക് അഞ്ചാമത്തെ രാജാവായി 2008-ൽ അധികാരമേറ്റതോടെ രാജ്യം ജനാധിപത്യ ഭരണഘടന സ്വീകരിച്ചു.

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1  This article incorporates public domain material from the Library of Congress document: Worden, Robert L. (September 1991). Savada, Andrea Matles (ed.). "Bhutan: A country study". Federal Research Division. Administrative Integration and Conflict with Tibet, 1651–1728.
  2.  This article incorporates public domain material from the Library of Congress document: Worden, Robert L. (September 1991). Savada, Andrea Matles (ed.). "Bhutan: A country study". Federal Research Division. Civil Conflict, 1728–72.
  3. Crossette, Barbara (2011). So Close to Heaven: The Vanishing Buddhist Kingdoms of the Himalayas. Vintage Departures. Random House Digital, Inc. ISBN 0-307-80190-X. Retrieved 2011-08-10.
  4. Harding, Sarah (2003). Harding, Sarah (ed.). The life and revelations of Pema Lingpa. Snow Lion Publications. p. 24. ISBN 1-55939-194-4. Retrieved 2011-08-10. {{cite book}}: |first1= missing |last1= (help)
  5. 5.0 5.1 5.2 5.3 Brown, Lindsay; Mayhew, Bradley; Armington, Stan; Whitecross, Richard W. (2007). Bhutan. Lonely Planet Country Guides (3 ed.). Lonely Planet. pp. 38–43. ISBN 1-74059-529-7. Retrieved 2011-08-09.
  6. Europa Publications (2002). Far East and Australasia. Regional surveys of the world: Far East & Australasia (34 ed.). Psychology Press. pp. 180–81. ISBN 1-85743-133-2. Retrieved 2011-08-08.
  7.  This article incorporates public domain material from the Library of Congress document: Worden, Robert L. (September 1991). Savada, Andrea Matles (ed.). "Bhutan: A country study". Federal Research Division. British Intrusion, 1772–1907.
  8. Rennie, Frank; Mason, Robin (2008). Bhutan: Ways of Knowing. IAP. p. 176. ISBN 1-59311-734-5. Retrieved 2011-08-10.
  9. Global Investment and Business Center, Inc. (2000). Bhutan Foreign Policy and Government Guide. World Foreign Policy and Government Library. Vol. 20. Int'l Business Publications. pp. 59–61. ISBN 0-7397-3719-8. Retrieved 2011-08-09. {{cite book}}: |author= has generic name (help)[പ്രവർത്തിക്കാത്ത കണ്ണി]
  10. United Nations. Economic and Social Commission for Asia and the Pacific (2004). Perspectives from the ESCAP region after the Fifth WTO Ministerial Meeting. ESCAP Studies in Trade and Investment. Vol. 53. United Nations Publications. p. 66. ISBN 92-1-120404-6.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാങ്ചുക്_രാജവംശം&oldid=3840466" എന്ന താളിൽനിന്ന് ശേഖരിച്ചത്