വാൽ അർക്കൂഷ്
വാൽ അർക്കൂഷ് | |
---|---|
പെൻസിൽവാനിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ സർവീസസ് സെക്രട്ടറി | |
പദവിയിൽ | |
ഓഫീസിൽ TBD | |
ഗവർണ്ണർ | ജോഷ് ഷാപ്പിറോ (elect) |
മുൻഗാമി | മെഗ് സ്നീഡ് (acting) |
മോണ്ട്ഗോമറി കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർ അധ്യക്ഷ. | |
പദവിയിൽ | |
ഓഫീസിൽ November 17, 2016 | |
മുൻഗാമി | ജോഷ് ഷാപ്പിറോ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒമാഹ, നെബ്രാസ്ക, യു.എസ്. | സെപ്റ്റംബർ 22, 1960
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
കുട്ടികൾ | 3 |
വിദ്യാഭ്യാസം | Northwestern University (BA) Johns Hopkins University (MPH) University of Nebraska (MD) |
വെബ്‌വിലാസം | Official website |
വലേരി എ. അർക്കൂഷ് ഒരു അമേരിക്കൻ അനസ്‌തേഷ്യോളജിസ്റ്റും രാഷ്ട്രീയ പ്രവർത്തകയും അക്കാദമിക് വിദഗ്ധയുമാണ്. പെൻസിൽവാനിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ സർവീസസിന്റെ നിയുക്ത സെക്രട്ടറിയാണ് അവർ. മോണ്ട്ഗോമറി കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാരുടെ ചെയർമാനാണ് അർക്കൂഷ്. 2022-ൽ പെൻസിൽവാനിയയിൽനിന്ന് അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർത്ഥിയായിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]1982-ൽ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അർക്കൂഷ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1986-ൽ യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കൽ സെന്ററിൽ നിന്ന് മെഡിസിനിൽ ഡോക്‌ടർ ബിരുദം നേടിയ അവർ, 2007-ൽ ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബിരുദവും നേടി.[1] പ്രസവചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അനസ്‌തേഷ്യോളജി വിഭാഗത്തിൽ ജെഫേഴ്‌സൺ മെഡിക്കൽ കോളേജിലാണ് അവർ തന്റെ റെസിഡൻസി കാലം ചിലവഴിച്ചത്.
അക്കാദമിക് ജീവിതം
[തിരുത്തുക]പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ അനസ്തേഷ്യോളജി, ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നിവയുടെ പ്രൊഫസറായിരുന്നു അർകൂഷ്.[2] 1999 മുതൽ 2004 വരെയുള്ള കാലത്ത് ഡ്രെക്സൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ അനസ്തേഷ്യോളജി വിഭാഗത്തിന്റെ ചെയർമാനായിരുന്നു അവർ. സിഡ്‌നി കിമ്മൽ മെഡിക്കൽ കോളേജിലും അവർ അദ്ധ്യാപനം നടത്തിയിട്ടുണ്ട്.[3]
2007-ൽ അർക്കൂഷ് നാഷണൽ ഫിസിഷ്യൻസ് അലയൻസിന്റെ ബോർഡിൽ അംഗമായി ചേർന്നു.[4] 2010 മുതൽ 2012 വരെ അവർ അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]ഭർത്താവ് ജെഫ് ഹാർബിസണിനൊപ്പം പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ സ്പ്രിംഗ്ഫീൽഡ് ടൗൺഷിപ്പിലാണ് ആർക്കൂഷ് താമസിക്കുന്നത്. അവൾക്ക് 3 കുട്ടികളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Dr. Valerie Arkoosh, Chair | Montgomery County, PA - Official Website". www.montcopa.org. Archived from the original on 2021-04-16. Retrieved 2021-04-23.
- ↑ Burns, Caitlin (March 29, 2019). "Drs. Arkoosh, Brown to Receive Honorary Degrees at Arcadia University Commencements, May 16 & 17". Arcadia University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
- ↑ Burns, Caitlin (March 29, 2019). "Drs. Arkoosh, Brown to Receive Honorary Degrees at Arcadia University Commencements, May 16 & 17". Arcadia University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
- ↑ McCrystal, Laura (November 27, 2016). "Valerie Arkoosh takes the reins of the Montgomery County Board of Commissioners". Philadelphia Inquirer (in ഇംഗ്ലീഷ്). Retrieved 2023-01-12.
- ↑ Burns, Caitlin (March 29, 2019). "Drs. Arkoosh, Brown to Receive Honorary Degrees at Arcadia University Commencements, May 16 & 17". Arcadia University (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.