വിംസി
വിംസി | ||
---|---|---|
വിളയാട്ടശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രൻ | ||
ജനനം | താമരശ്ശേരി, കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ | നവംബർ 25, 1925|
മരണം | 2010 ജനുവരി 09 | |
തൊഴിൽ | പത്രപ്രവർത്തകൻ | |
ജീവിതപങ്കാളി | അമ്മിണിയമ്മ | |
മക്കൾ | ഉണ്ണികൃഷ്ണൻ,വിജയകൃഷ്ണൻ,മീനാക്ഷി സദാനന്ദൻ | |
Notable credit(s) |
മലയാളത്തിലെ പ്രഗല്ഭനായ ഒരു കളിയെഴുത്തുകാരനായിരുന്നു വിംസി എന്ന വി.എം ബാലചന്ദ്രൻ (1925 നവംബർ 25-2010 ജനുവരി 9). കളിയെഴുത്തിന്റെ കുലപതി എന്നാണ് മലയാള പത്രലോകത്ത് വിംസി വിശേഷിപ്പിക്കപ്പെടാറ്. മലയാള പത്രങ്ങൾ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകി തുടങ്ങിയതിൽ വിംസിയുടെ കളിയെഴുത്ത് ശൈലിക്ക് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെടുന്നു. കാല്പന്തുകളിയായിരുന്നു വിംസിയുടെ ഇഷ്ടമേഖല.[1]
ജീവിതം
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ 1925 നവംബർ 25 നാണ് വിളയാട്ടശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രന്റെ ജനനം.അച്ഛൻ :ഡോ. നാരായണൻ നായർ. അമ്മ: നാരായണി. 1949 ൽ 'ദിനപ്രഭ'യിലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ വിംസീ 1950 ൽ മാതൃഭൂമിയിൽ സഹപത്രാധിപരായി ചേർന്നു. ദീർഘകാലം മാതൃഭുമിയിൽ ജോലിചെയ്ത അദ്ദേഹം 1984 ൽ ന്യൂസ് എഡിറ്ററായാണ് വിരമിച്ചത്. പിന്നീട് കുറച്ചു കാലം 'കാലികറ്റ് ടൈംസിൽ' അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്തു[2]. മാതൃഭൂമി, കാലികറ്റ് ടൈംസ്, മാധ്യമം എന്നീ പത്രങ്ങളുടെ സ്പോർട്ട്സ് കോളങ്ങളിൽ വിംസിയുടെ ചടുലമായ കളിയെഴുത്തുകൾ ദീർഘകാലം തുടർന്നു.[3] കളിക്കളത്തിലെ പിരിമുറുക്കങ്ങൾ ഒപ്പിയെടുത്ത് വായനക്കാരെ കളിയനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വിംസി കാണികളുടെ പക്ഷത്തുനിന്ന് മലയാളത്തിലെ കളിയെഴുത്തു പത്രപ്രവർത്തനത്തിനു പുതിയ മാനം നൽകി. വിംസിയുടെ ആത്മകഥ "വാൽക്കഷ്ണം" എന്ന പേരിൽ പുറത്തിറങ്ങി.[4] 2010 ജനുവരി 9 നു 84-ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.[5]
കുടുംബം
[തിരുത്തുക]ഭാര്യ:പരേതയായ അമ്മിണിയമ്മ. മക്കൾ:ഉണ്ണികൃഷ്ണൻ,വിജയകൃഷ്ണൻ,മീനാക്ഷി സദാനന്ദൻ.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- എം.പി.പൈലി അവാർഡ്
- കേസരി സ്മാരക കമ്മിറ്റിയുടെ നീലാംബരൻ സ്മാരക പുരസ്കാരം
- ടി.അബൂബക്കർ പുരസ്കാരം
- പ്രസ് അക്കാദമി രജതജൂബിലി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ മലയാള മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 മാധ്യമം ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ദ ഹിന്ദു ഓൺലൈൻ". Archived from the original on 2010-01-14. Retrieved 2010-01-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വിംസി-കളിയുടെ മൂല്യബോധം -എം.എൻ.കാരശ്ശേരി Archived 2011-06-04 at the Wayback Machine. മാതൃഭുമി ഓൺലൈൻ 10/01/2010
- ഇനിയും ഇങ്ങനെയൊരാൾ ഇതുവഴി വരുമോ?-വി. രാജഗോപാൽ[പ്രവർത്തിക്കാത്ത കണ്ണി] മാധ്യമം ഓൺലൈൻ 10/01/2010