സംവാദം:വിംസി
രണ്ട് സംശയങ്ങൾ:
- വിംസീ എന്നല്ലേ തൂലികാനാമം?
- കുറച്ച് വർഷം മുമ്പ് എഴുത്ത് നിറുത്തിയിരുന്നോ? മാധ്യമത്തിലെ സ്പോർട്സ് കോളം നിറുത്തിയതായി ഓർക്കുന്നു
-- റസിമാൻ ടി വി 10:41, 10 ജനുവരി 2010 (UTC)
- വിംസീ എന്നും വിംസി എന്നും പത്രങ്ങളിൽ കാണുന്നു. മാതൃഭൂമിയിൽ ദീർഘകാലം ജോലിചെയ്തിനാൽ മാതൃഭൂമിയുടെ വിംസി പ്രയോഗം ശരിയാവാമെന്ന് തോന്നുന്നു.
- കുറച്ചു വർഷങ്ങളായി എഴുതാറില്ല. മാധ്യമത്തിലേതും നിറുത്തിയിട്ടുണ്ടായിരുന്നു.--വിചാരം 13:45, 10 ജനുവരി 2010 (UTC)
കളിയെഴുത്ത്
[തിരുത്തുക]- കളിയെഴുത്ത് എന്നു കേട്ടപ്പോൾ എന്താ സാധനം എന്നു തോന്നി. കായികലേഖകൻ എന്നാക്കണോ? --Vssun 11:05, 10 ജനുവരി 2010 (UTC)
- കളിയെഴുത്തുകാരൻ എന്നാണല്ലോ കൂടുതൽ ഉപയോഗിച്ചുകണ്ടിട്ടുള്ളത് -- റസിമാൻ ടി വി 11:45, 10 ജനുവരി 2010 (UTC)
സ്പോർട്സ് ലേഖകൻ എന്നോ സ്പോർട്സ് പത്രപ്രവർത്തകൻ എന്നോ അല്ലേ ഉപയോഗിച്ച് കണ്ടിരിക്കുന്നത്?--പ്രവീൺ:സംവാദം 15:03, 10 ജനുവരി 2010 (UTC)
- കായികലേഖകൻ എന്നതാവും ഉചിതമായ പ്രയോഗം --Anoopan| അനൂപൻ 15:23, 10 ജനുവരി 2010 (UTC)
സ്പോർട്ട്സ് ലേഖകൻ, കളിയെഴുത്തുകാരൻ എന്ന് മാറി മാറി പത്രങ്ങൾ ഉപയോഗിച്ചു കാണുന്നു. വിംസിയുടെ മരണവാർത്തയുമായി ബന്ധപ്പെട്ടുള്ള സെർച്ചിൽ കളിയെഴുത്തുകാരൻ എന്നുള്ളതിന് നിരവധി ഹിറ്റുകൾ കാണിക്കുന്നു പ്രത്യേകിച്ചും മാതൃഭൂമി,മാധ്യമം,വെബ്‌ലോകം,ദുനിയ എന്നിവയിൽ. മനോരമ പോലുള്ള ചിലതിൽ മറിച്ചും കാണുന്നു.--വിചാരം 15:33, 10 ജനുവരി 2010 (UTC)
- കളിയെഴുത്തുകാരൻ എന്ന പ്രയോഗം പത്രങ്ങളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഈ പ്രയോഗത്തിനു പത്രപ്രവത്തകന്റെ ഭാഷയോടു നല്ല സാദൃശ്യവുമുണ്ട്. വിക്കിപീഡിയ വർത്തമാന പത്രം അല്ലാത്തതിനാൽ കളിയെഴുത്തുകാരൻ എന്ന പ്രയോഗവും , ഇതു മലയാളം വിക്കിപീഡിയ ആയതിനാൽ 'സ്പോർട്സ് ലേഖകൻ' എന്ന പ്രയോഗവും ഒഴിവാക്കുന്നതാകും നല്ലത്. പകരം വിജ്ഞാനകോശ സ്വഭാവമുള്ള കായികലേഖകൻ എന്ന പദം പ്രയോഗിക്കുകയുമാകാം.--Anoopan| അനൂപൻ 16:39, 10 ജനുവരി 2010 (UTC)
- നമ്മൾ മലയാളിക്ക് ദ്രാവിഡം എന്തോ മാന്യത കുറഞ്ഞതാണ് എന്ന ബോധം എങ്ങനെ ഉണ്ടായി - പാട്ടെഴുത്തുകാരൻ പത്രപ്രവർത്തകന്റെ ഭാഷയും ഗാനരചയിതാവ് വിജ്ഞാനകോശസ്വഭാവമുള്ള നിലവാരപ്പെട്ട മലയാളവുമായി കാണാനുണ്ടായ വിധേയത ?--തച്ചന്റെ മകൻ 04:29, 11 ജനുവരി 2010 (UTC)
ദ്രാവിഡം മാന്യത കുറഞ്ഞ ഒന്ന് എന്ന അർത്ഥത്തിലല്ല സംവാദം തുടങ്ങിയത്. പറ്റുന്നിടത്തൊക്കെ ദ്രാവിഡം തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കാറുണ്ട് (ഞാൻ). കളിയെഴുത്ത് എന്ന് പൊതുവേ (ഞാൻ) കേൾക്കാത്ത ഒരു വാക്കു കണ്ടപ്പോൾ കളമെഴുത്തുപോലെ എന്തോ കലാരൂപമാണെന്ന സംശയം തോന്നി. --Vssun 05:00, 11 ജനുവരി 2010 (UTC)