വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-08-2008
ദൃശ്യരൂപം
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, ഭാരതയുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വധിക്കുന്ന ദുര്യോധനവധം, പാഞ്ചാലിക്കായി സൗഗന്ധികപുഷ്പം തേടി പോകവേ വയോവൃദ്ധനായ ഹനുമാനെ നേരിടുന്ന ഭീമന്റെ കഥയായ കല്യാണസൌഗന്ധികം, ഭീമൻ കീചകനെ വധിക്കുന്ന കീചകവധം, അർജ്ജുനനും ശിവനും തമ്മിൽ നടന്ന യുദ്ധത്തിന്റെ കഥ പറയുന്ന കിരാതം, കർണ്ണന്റെ കഥപറയുന്ന കർണ്ണശപഥം എന്നിവ പ്രശസ്തമായ ആട്ടക്കഥകളാണ്. അശ്വതി തിരുനാൾ മഹാഭാരതത്തിലെ ചില ഉപകഥകളെ ആധാരമാക്കി രചിച്ച ആട്ടക്കഥയാണ് രുക്മിണി സ്വയംവരം ആട്ടക്കഥ. ആദ്യം സംസ്കൃതനാടകമായി രചിച്ച രുക്മിണീ സ്വയംവരം, പിന്നീട് സാധാരണ ആസ്വാദകർക്കും പ്രയോജനപ്പെടുന്നതിനായി ആട്ടക്കഥയാക്കി രചിക്കുകയായിരുന്നു.
രുക്മിണി സ്വയംവരം ആട്ടക്കഥയിലെ ഒരു രംഗമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ പി. ദാസ് തിരുത്തുക