വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-07-2017
ദൃശ്യരൂപം
പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ബുദ്ധിപരമായവ്യായാമത്തിനുള്ള ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു.
ഛായാഗ്രഹണം: മനോജ് കരിങ്ങാമഠത്തിൽ