Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-07-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫേവ തടാകം, നേപ്പാൾ
ഫേവ തടാകം, നേപ്പാൾ

നേപ്പാളിലെ‍‍ പൊഖാറ പട്ടണത്തിന് തെക്ക് ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് ഫേവ (Phewa). നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണിത്. ഏതാണ്ട് 4.43 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ തടാകം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. തടാകത്തിന്റെ മധ്യഭാഗത്തായി ദുർഗ്ഗാദേവിയെ ആരാധിക്കുന്ന താൽബാരാഹി ക്ഷേത്രം സ്ഥിതിചെയ്യുന്നു. അന്നപൂർണ, ധവളഗിരി മാഛാപ്പുച്ഛ്രേ പർവ്വതനിരകളുടെ പ്രതിബിംബം തടാകോപരിതലത്തിൽ രൂപംകൊള്ളുന്നത് കാണാൻ മനോഹരമാണ്. ഫേവ തടാകത്തിൽ നിന്നുള്ള അസ്തമയദൃശ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: എൻ. സാനു