വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)
ദൃശ്യരൂപം
അറിയിപ്പ് ഈ നയം നിലവിൽ വിക്കിസമൂഹത്തിന്റെ അംഗീകാരം ലഭിക്കാത്തതാണ്. അതിനാൽ ദയവായി ഈ നയം ഉപയോഗിക്കരുത്. |
പണ്ഡിതരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ പണ്ഡിതർ വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
പണ്ഡിതർ/ പ്രാഫസ്സർമാർ/ ഗവേഷകർ തുടങ്ങിയവർ താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ഉണ്ട് എന്ന് അനുമാനിക്കാം
- വ്യക്തി ഒരു പ്രധാനമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.
- വ്യക്തിയുടെ ഗവേഷണം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
- വ്യക്തി അന്താരാഷ്ട്ര/ രാഷ്ട്ര തലത്തിൽ പ്രശസ്തമായ ഏതെങ്കിലും വിദ്വദ്‌പരിഷദ് സംബന്ധിയായ പുരസ്കാരം/ ബഹുമതി നേടിയിട്ടുണ്ട്. ഉദാ: നോബൽ സമ്മാനം, ഫീല്ഡ് മെഡൽ നേടിയവർ.
- വ്യക്തിയുടെ വിദ്വദ്‌പരിഷദ് സംബന്ധിയായ പ്രവര്ത്തനം ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങളുണ്ടാക്കിയിട്ടുണ്ട്.
- വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉദ്ധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).
- വ്യക്തി ഒരു പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ/ സർവകലാശാലയിൽ ഒരു വിഭാഗത്തിന്റെ അധ്യക്ഷ സ്ഥാനമോ അത്യധികം ആദരിക്കപ്പെട്ട വിദ്വദ്‌പരിഷദ് സംബന്ധിയായ പദവിയോ വഹിക്കുന്നു അല്ലെങ്കിൽ വഹിച്ചിട്ടുണ്ട്. ഉദാ: ഡീൻ പദവി, ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയവ അലങ്കരിച്ചവർ.
- വ്യക്തി തന്റെ പ്രവർത്തനതലത്തിനു പുറത്തുള്ള മേഖലകളിൽ അദ്ധ്യാപകൻ/പണ്ഡിതൻ/ഗവേഷകൻ എന്നനിലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങളുണ്ടാക്കിയിട്ടുണ്ട്.